Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]
പിടിച്ചു താഴ്ത്തി ചുണ്ടിൽ അമർത്തി ചുമ്പിച്ചു രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു
ഭ്രാന്തൻ...
ചിരിയോടെ അവളുടെ വയറിൽ പതിയെ നുള്ളി
ആയിക്കോട്ടെ... വണ്ടിയിൽ കയറെടീ ഭ്രാന്തി...
അവൾ വണ്ടിക്ക് മറുവശത്തേക്ക് നടന്നു വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോയേക്കും അവൾ കോ ഡ്രൈവർ സീറ്റിൽ കയറി വണ്ടി മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കെ പാർക്കിങ്ങിന്റെ സൈഡിൽ സിഗരറ്റും വലിച്ച് ഫോണിൽ നോക്കിയിരിക്കുന്ന ചെറുക്കനെ കണ്ട് വണ്ടി അവനരികിൽ കൊണ്ടു നിർത്തി
ഞാൻ ഇപ്പൊ വരാം...
വണ്ടിയിൽ നിന്നിറങ്ങി അവനരികിൽ ചെന്നു
ഡാ...
തല ഉയർത്തി നോക്കിയ അവൻ സിഗരറ്റ് നിലത്തിട്ടു ചവിട്ടി എഴുനേറ്റ് അടുത്തേക്ക് വന്നു സന്തോഷത്തോടെ കെട്ടിപിടിച്ചു
ഇക്കാ...
ഇക്കയെന്താ ഇവിടെ മെനഞ്ഞാന്ന് വീട്ടിൽ വിളിച്ചപ്പോ ബിചൂന്റെ കല്യാണമുണ്ടെന്നൊക്കേ പറയുന്ന കൂട്ടത്തിൽ ഇക്ക നാട്ടിലുണ്ടെന്നാണല്ലോ പറഞ്ഞേ...
ഞാൻ ഇന്ന് വന്നേ ഉള്ളൂ... എന്താ നിന്റെ വിശേഷം...
സുഖമാണിക്കാ...
ആശാന്റെ മോന്റെ മോളെ കല്യാണത്തിന് നിന്റെ ഉമ്മയും ഉപ്പയും മോളും ഉണ്ടായിരുന്നു അന്നാ ഞാൻ നിന്റെ ഭാര്യയേം മോളെയും കാണുന്നെ... മോള് നിന്നെപ്പോലെ തന്നെയുണ്ട്...
മ്മ്... എല്ലാരും പറയും...
അവൾക്കിപ്പോ ഒരു വയസ്സ് കഴിഞ്ഞില്ലേ...
ആ... ഒന്നര കഴിഞ്ഞു...
നീ വന്നിട്ട് രണ്ടുവർഷം ആകാൻ പോകുവല്ലേ... നാട്ടിൽ പോണില്ലേ...
പോണം...
അവന്റെ പറച്ചിലിൽ എവിടെയോ ഒരു സങ്കടം പോലെ തോന്നി ആ സംസാരം തുടരേണ്ടെന്നു കരുതി
എന്തെങ്കിലും കുടിച്ചോണ്ട് സംസാരിക്കാം... ഞാൻ വണ്ടിയൊന്ന് ഓഫാക്കട്ടെ...
അവന്റെ മറുപടി കാക്കാതെ വണ്ടിയിൽ ചെന്ന് നൂറയോട് വരാൻ പറഞ്ഞ് വണ്ടി ഓഫ് ചെയ്ത് റോഡിനു മറുവശത്തെ കോഫി ഷോപ്പ് ലക്ഷ്യമാക്കി നടന്നു മൂന്നു കാപ്പിച്ചിനോ ഓർഡർ
💬 Comments
View all comments