0%

Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

വരാം...

ഞാനും വരുന്നു മജ്നൂ... എനിക്കൊരു തട്ടം വാങ്ങിത്തന്നാൽ ഞാൻ അതോണ്ട് മുഖം മൂടിക്കോളാം...

വണ്ടി എടുക്കാൻ തുടങ്ങുമ്പോ പെട്രോൾ യെല്ലോ കത്തിനിൽക്കുന്നു

നിന്നെ കൂട്ടാൻ വരുമ്പോ പെട്രോൾ ഫിൽ ചെയ്തതാ കഴിഞ്ഞു...

വുകൂദിൽ ചെന്ന് പെട്രോൾ അടിക്കാൻ വണ്ടി നിർത്തി സിദ്രയിൽ കയറി ജ്യൂസും കേക്കും വാങ്ങി വന്നു അബായ ഷോപ്പിൽ ചെന്നവൾക്ക് തട്ടം വാങ്ങികൊടുത്തു ഓഫീസ് പാർക്കിങ്ങിൽ വണ്ടിനിർത്തി സ്റ്റാഫിനെ വിളിച്ചു വന്നവരെ കോൺഫ്രൻസ് റൂമിൽ ഇരുത്താൻ പറഞ്ഞു പുറത്തേക്കിറങ്ങും മുൻപ് തട്ടം കൊണ്ട് മുഖം മുഴുവനായും മൂടിയ അവൾ എന്റെ കൂടെ ഓഫീസിലേക്ക് വന്നു കോൺഫ്രൻസ് മുറിയിലേക്ക് കയറി എല്ലാവരെയും വിഷ് ചെയ്ത് നൂറക്ക് ചെയർ ഇട്ടുകൊടുത്ത് മറ്റൊരു ചെയറിലേക്ക് ഞാനും ഇരുന്നു

നിങ്ങളെ എല്ലാരുടെയും പ്രൊഡക്റ്റുകളുടെ പല രാജ്യങ്ങളിലെയും ഡീലർഷിപ്പ് ഞങ്ങളുടെ കയ്യിലാണ് എങ്കിലും ഞങ്ങളിലൂടെ അല്ലാതെ ഞങ്ങൾക്ക് ഡീലർഷിപ് ഉള്ള പല രാജ്യങ്ങളിലും നിങ്ങളുടെ പ്രൊഡക്റ്റ് എത്തുന്നുണ്ട് ഈ കാര്യം പലപ്രാവശ്യമായി നിങ്ങളെ അറിയിച്ചതുമാണ് ഇതുവരെ നിങ്ങളതിന് വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് മാത്രമല്ല ഞങ്ങൾക്ക് വ്യക്തമായ മറുപടി നൽകുവാൻ പോലും തയ്യാറായില്ല ഇനിയും ഇത് തുടരാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ഞങ്ങളത്തിനെ ശക്തമായി നേരിടും...

ക്ലോത് ബ്രാന്റ് : എഗ്രിമെന്റ് പ്രകാരം ഈ വർഷം ഞങ്ങളുടെ കമ്പനിയുമായുള്ള ഖത്തറിലെ ഡീൽ തീരുകയാണ് അത് പുതുക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല...

ഞങ്ങൾക്ക് ഡീലർ ഷിപ്പും തന്നു ഞങ്ങളറിയാതെ നിങ്ങൾ പുറത്ത് ക്ലോത്സ് നൽകിയ സപ്ലൈ കാരണം ഞങ്ങൾക്ക് വന്ന നഷ്ടം വൺ ബില്യനു മുകളിൽ ആണ് ആ നഷ്ടം നികത്തിതരാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നില്ല

💬 Comments

View all comments