Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
വിളമ്പാൻ ഒരു കോട്ടർ പ്ളേറ്റും കോരിയും എടുത്തോ...
എട്ടുപേർ ക്ക് ഇരിക്കാവുന്ന തരത്തിൽ രണ്ട് ടാബിൽ അടുപ്പിച്ചിട്ടു അഫി അതിലേക്ക് ട്രേ വെച്ചു ലെച്ചു കയ്യിലുണ്ടായിരുന്ന ചോറ് സാൻ ചെരിച്ചു ട്രേയിൽ ഇട്ടു റിയ തന്റെ കയ്യിലുള്ള ബക്കറ്റിലെ മസാല ചോറിനു മുകളിൽ നിരത്തി കൊട്ടി മുത്തും പ്രിയയും എടുത്തുവന്ന ചോറും മസാലയും അടുത്തുള്ള ടേബിളിലേക്ക് വെക്കേ നൂറ കയ്യിലുള്ള വെള്ളം ഞാൻ നീട്ടിയ ഗ്ലാസുകളിലേക്ക് ഒഴിച്ചു ഓരോ ചെയറുകൾക്ക് മുന്നിലും വെള്ളം നിറച്ച ഗ്ലാസ് വെച്ചു അഫി ചെന്ന് അച്ചാറും സലാടും ഓരോ ബകറ്റുകളിൽ എടുത്തുവന്നു എല്ലാരും സീറ്റിലേക്കിരുന്നു
തുടങ്ങാം...
കിട്ടിയതോടെ എല്ലാരും ഭക്ഷണം കഴിക്കാൻ തയ്യാറായി ഇരിക്കെ ബിച്ചു കൈ കഴുകി ഞങ്ങൾക്കരികിലെത്തി
ബിസ്മില്ലാഹി റഹ്മാനി റഹീം(പരമ കാരുണികനും കരുണമയനും ആയ ദൈവത്തിന്റെ നാമത്തിൽ)... (എന്റെ ചുണ്ടുകൾക്കൊപ്പം അവരുടെ ചുണ്ടുകളും മന്ത്രിച്ചു)
ഭക്ഷണം വേകം തീർന്നുകൊണ്ടിരുന്നു ട്രേ കാലി ആയതും അടുത്ത സാൻ കൂടെ കൊട്ടി അത് തീർന്നു
അൽഹംദുലില്ലാഹ് (ദൈവമേ നന്ദി)...
എഴുനേറ്റ് കൈ കഴുകാൻ പോകെ
അഫി : ബിച്ചൂ... ഒന്ന് ഫേഷ്യൽ ചെയ്തേക്ക്...
ബിച്ചു : വേണോ...
ചെല്ലെടാ... ആ സൽമാൻ കട പൂട്ടിയിട്ടുണ്ടാവില്ല...
ബിച്ചു : ശെരി...
കൈ കഴുകി മുന്നിലേക്ക് നടക്കേ
മുത്ത് : ഷൈജക്ക് എന്തുപറ്റി നല്ല ആക്റ്റീവ് ആയി എല്ലാം ചെയ്യുന്നുണ്ടല്ലോ
അഫി : (ചെറുചിരിയോടെ) അവളെ മോനെ കാണുന്നില്ല ആരോ തട്ടിക്കൊണ്ടുപോയെന്നു... കല്യാണത്തിനു ഒരു പ്രശ്നവുമില്ലാതെ നന്നായി നിന്നാൽ അവനെ ഒരു പ്രശ്നവുമില്ലാതെ കണ്ടുപിടിച്ചുകൊടുക്കാന്ന് പ്രിയ പറഞ്ഞു അതുകൊണ്ടാ...
മുറ്റത്തിരിക്കുന്നവർക്കരികിലേക്ക് പോവാൻ നിന്ന
💬 Comments
View all comments