Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]
നൂറ കുളികഴിഞ്ഞു കോട്ടൻ നൈറ്റി ഇട്ടു പുറത്തേക്കിറങ്ങി
ഇത്ത : അവള് മാറിയിട്ട് മൂന്നാളും ചെന്ന് ചായ കുടിച്ചൊ...
മ്മ്...
നൈറ്റിക്ക് മുകളിൽ ഒരു പർദ്ധയും ഉള്ളിൽ പാന്റും ഇട്ട് മുടി ചുറ്റികെട്ടി തട്ടവും ഇട്ടവൾ സോക്സും ഷൂവും എടുത്തിട്ടു ഞങ്ങൾ കാന്റീനിലേക്കിറങ്ങി
ആര്യഭവനിൽ പോയി ദോശ കഴിച്ചാലോ...
അഫി എന്നെ നോക്കി ചിരിച്ചു ഞങ്ങൾ വണ്ടിയുമെടുത്തു ആര്യാഭവനിലേക്ക് വിട്ടു
നല്ല ചൂട് ദോശയും സാമ്പാറും ചട്ണിയും വിശപ്പില്ല എങ്കിലും നന്നായിത്തന്നെ മൂന്നുപേരും തമാശയൊക്കെ പറഞ്ഞു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഡോക്ടർ അഫിയെ ഫോൺ ചെയ്തു
ഡോക്ടറോട് ഫുഡ് കഴിക്കാൻ വന്നതാണെന്നും എത്തിയിട്ട് നൂറയെയും കൊണ്ട് റൂമിലേക്ക് വരാം എന്നും പറഞ്ഞു
അഫിയുടെ മുഖത്തെ ചിരിമായുന്നത് കണ്ട് എന്തെന്നറിയാതെ അവളെ നോക്കെ
ഞങ്ങളിപ്പോ വരാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്ത് അവൾ ഞങ്ങളെ കൂട്ടി ഇറങ്ങും മുൻപ് കൌണ്ടറിൽ ക്യാഷ് പേ ചെയ്യുന്നതിനൊപ്പം എന്തോ പറയുകയും ചെയ്തു ഞങ്ങൾ വണ്ടിയിൽ കയറി
അഫിയുടെ മുഖത്ത് എന്തോ ടെൻഷൻ പോലെ ഉള്ളത് കണ്ടെങ്കിലും മലയാളം കേട്ടാൽ മനസിലാവുന്ന നൂറയെ കൂടെ ടെൻഷനാക്കണ്ട എന്നോർത്ത് ഒന്നും ചോദിച്ചില്ല
വണ്ടി എടുക്കാതെ നിൽക്കുന്ന അഫിയെ നോക്കുമ്പോയേക്കും പ്ളേറ്റുകളിൽ പാർസൽ ആയി ദോശകളും കൊണ്ട് ഒരാൾ വന്ന് അഫിയുടെ കൈയിൽ കൊടുത്തു
ഹോസ്പിറ്റലിൽ ചെന്ന് പാർക്കിങ്ങിൽ വണ്ടിയും ഇട്ട് നേരെ ഞങ്ങളെ കൂട്ടി ചെന്നത് ഡോക്ടർക്ക് അരികിലേക്കാണ് ഇരിക്കാൻ പറഞ്ഞ ഡോക്ടർ നൂറയെ പരിശോധിച്ചശേഷം നൂറയെ തന്നെ നോക്കി
ഡോക്ടർ : സാധാരണ പനി വന്നാൽ ഇങ്ങനെ തന്നെ ആണോ...
നൂറ
💬 Comments
View all comments