Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]
ഇരുന്നുകൊടുക്കെ
അഫി : ഇക്കാ... അവിടിരിക്ക് ഇക്കയും കൊടുക്ക്...
എന്തിനെന്നറിയില്ലെങ്കിലും ഞാനും ടെസ്റ്റ് ചെയ്യാനായി ബ്ലഡ് കൊടുത്തു
പുറത്തേക്കിറങ്ങി മുറിയിലേക്ക് നടക്കുമ്പോഴും അഫി സൈലന്റ് ആയിരുന്നു അവളുടെ മുഖത്ത് എന്തോ ടെൻഷൻ ഉണ്ട്
അവളുടെ തോളിൽ തോളുകൊണ്ട് പതിയെ തട്ടിയതും വേച്ചുപോയ അവളെ വീഴാതെ പിടിച്ചു
എന്തുപറ്റി...
(ചിരിക്കാൻ ശ്രെമിച്ചുകൊണ്ട്) ഹേയ്... ഒന്നുമില്ല...
സ്കാനിംഗ് റൂമിനു വെളിയിലെത്തി നൂറയെ സ്കാനിംഗ് റൂമിലേക്ക് കയറ്റി അവളെ ഒറ്റക്ക് കിട്ടിയിട്ട് ചോദിക്കാം എന്ന് കരുതി എങ്കിലും നൂറ കയറിയ പിറകെ മറ്റൊരു സ്കാനിംഗ് റൂമും ഒഴിഞ്ഞതോടെ അഫി എന്നെ അവിടേക്ക് പറഞ്ഞയച്ചു
സ്കാനിംഗ് കഴിഞ്ഞു പുറത്തേക്കിറങ്ങെ അഫിയും നൂറയും പുറത്ത് തന്നെ നിൽപ്പുണ്ട്
അഫി ചിരിയുടെ മുഖം മൂടിയാൽ മറച്ചുപിടിച്ച ഭയം എന്നെ അലട്ടി കൊണ്ടിരുന്നു
നൂറയെ മുറിയിലാക്കി അഫിയെ ഒന്ന് നോക്കി പുറത്തേക്കിറങ്ങിയ എനിക്ക് പിറകെ അഫിയും വന്നു മുറിയുടെ അരികിൽ നിന്നും അല്പം മാറിനിൽക്കെ
അഫീ...
ഹാ...
എന്താ...
ഹേയ്...
എന്താ പ്രശ്നമെന്ന് പറ... ഡോക്ടർ എന്താ പറഞ്ഞത്...
ഇക്കയും നൂറയും കൂടെ എവിടേലും പോയി എന്തെങ്കിലും കഴിക്കുകയോ നിങ്ങൾ മാത്രം പോവുമ്പോ എന്തേലും പ്രശ്നമുണ്ടാവുകയോ എന്തെങ്കിലും ഇൻജെക്ഷനോ മറ്റോ എടുക്കുകയോ മുറിവുപറ്റുകയോ അങ്ങനെ എന്തെങ്കിലും ചെയ്തിരുന്നോ...
ഇല്ല... എന്തേ...
നിങ്ങൾക്കു രണ്ടുപേർക്കും ഒരുമിച്ചു അത്ര സ്ട്രോങ്ങ് ആയി പനിച്ചത് കൊണ്ട് ബ്ലഡ് ടെസ്റ്റ് ചെയ്തിരുന്നു നിങ്ങളുടെ ബ്ലഡ് ടെസ്റ്റിൽ ഐഡന്റിഫയ് ചെയ്യാൻ കഴിയാത്ത എന്തോ ഒന്ന് ഉള്ളത് കൊണ്ടു നിങ്ങളെ ബ്ലഡ് ഡീറ്റൈൽ ചെക്കപ്പിന് ലാബിലേക്ക് അയച്ചിരുന്നു... കുറേ പ്രാവശ്യം ടെസ്റ്റ് ചെയ്ത ശേഷം ഇന്നാ
💬 Comments
View all comments