Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]
എന്നപോലെ തുടരെ തുടരെ ഉള്ള മെസ്സേജുകൾ ഓരോന്നും വായിക്കെ ഇവൻ മെസ്സേജ് അയക്കുന്നത് ഇവന്റെ കാമുകിക്കാണെന്നു മനസിലായി
അതേ... ഞാൻ നിങ്ങളുദ്ദേശിക്കുന്ന ആളല്ല നമ്പർ മാറി...
ടൈപ്പ് ചെയ്ത് അല്പ സമയം ആലോചിച്ച ശേഷം സെന്റ് അടിച്ചു
ഞാൻ സത്യമാ പറഞ്ഞേ ഞാൻ ഹോസ്പിറ്റലിൽ ആണ് നിനക്കെന്നെ വിശ്വാസമില്ലേ...
ഞാൻ ശെരിക്കും പറഞ്ഞതാ... എന്റെ പേര് ഫാസിന എന്റെ കല്യാണം കഴിഞ്ഞതാ... എനിക്ക് നിങ്ങളെ അറിയില്ല...
സത്യമാണോ...
സത്യം...
മെസ്സേജ് അയച്ചു ബുദ്ധിമുട്ടിച്ചതിൽ സോറി...
സാരമില്ലെന്നു പറയുന്നതിന് മുൻപ് ആള് ഓഫ് ലൈൻ ആയി
എങ്കിലും ആരാവും എന്താകും അവന്റെയും അവളുടെയും കഥ എന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു വീണ്ടും മെസ്സേജ് അയക്കാൻ തോന്നി എങ്കിലും വേണ്ട ഇനി ഇങ്ങോട്ട് മെസ്സേജ് അയക്കുമോ എന്ന് നോക്കാം ഇങ്ങോട്ട് ഇനിയും മെസ്സേജ് അയച്ചാൽ മൈന്റ് ചെയ്യണ്ട മെസ്സേജ് അയച്ചില്ലെങ്കിൽ കുറച്ച് ദിവസം കഴിഞ്ഞു മെസ്സേജ് ചെയ്തുനോക്കാം
രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ടും മെസ്സേജ് ഒന്നും കാണാത്തത് കൊണ്ട് അങ്ങോട്ട് മെസ്സേജ് ചെയ്തു
ഹായ്...
ഹായ്... സോറി നമ്പർ മാറിയതാ...
മനസിലായി കുഴപ്പമില്ല... ഇപ്പൊ എങ്ങനെ ഉണ്ട് സുഖമായോ...
ബേധമുണ്ട്...
ശെരിക്കുള്ള ആളെ കിട്ടിയോ...
കോൺടാക്റ്റ് ചെയ്യാൻ പറ്റിയില്ല...
അതെന്താ... പിണക്കം മാറിയില്ലേ...
പിണക്കമൊന്നുമല്ല... അവൾക്കെനെ അറിയാം കോണ്ടാക്റ്റ് ചെയ്യാൻ പറ്റാത്ത സാഹചര്യം ആയിരിക്കും പറ്റുമ്പോ അവൾ വിളിക്കും...
എന്താ പേര്...
ഷെബി...
എന്ത് ചെയ്യുകയാ...
ഐടിഐ കഴിഞ്ഞു...
ആസംസാരം ചെറിയൊരു സഹൃദത്തിലേക്ക് മാറാനും സൗഹൃദം ദൃഢമാവാനും ഏറെ നാൾ വേണ്ടിവന്നില്ല എന്നും പരസ്പരം സംസാരിക്കും ഞാനായിരുന്നു ഏറെയും സംസാരിക്കാറ് ക്ഷമയോടെ കേട്ടിരിക്കുന്ന കൂട്ടുകാരൻ ഒരിക്കൽപോലും എന്റെ ഫോട്ടോ ചോദിക്കുകയോ വോയിസ് ചോദിക്കുകയോ വോയിസ് അയക്കുകയോ ചെയ്തില്ല ജാബിറിന്റെ സ്വഭാവവും അഫിയുടെ പ്രശ്നങ്ങളും എന്തിന് എന്റെ പിരിയഡ്‌സ് ഡേറ്റ് പോലും ഞാൻ പറഞ്ഞു
അഫിയുടെ കല്യാണത്തിന് നാലുദിവസം മുൻപ് എനിക്ക് പിരിയഡ് ആയ ദിവസം അന്നാണ് എന്റെ മനസിൽ നീ ഇത്രയും ശക്തമായി കയറികൂടിയത്
ഹായ് ഡാ...
ഹായ്... എവിടെയായിരുന്നു ഇന്ന് കണ്ടേ ഇല്ലല്ലോ...
ഫുള്ള് തിരക്കായിരുന്നു...
തളർന്നോടീ...
മ്മ്...
എങ്കിൽ കിടന്നോ...
💬 Comments
View all comments