Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]
കണ്ണുകൾ മാറ്റാൻ തോന്നാതെ നോക്കി നിൽക്കുന്ന എന്റെ കണ്ണുകളിലേക്ക്തന്നെ നോക്കി
എവിടെ...
കാണിക്കാൻ പറ്റില്ല...
അതെന്താ...
കൊഞ്ചലോടെ ചോദിച്ചുക്കുന്ന അവളുടെ നെറ്റിയോട് നെറ്റി മുട്ടിച്ചു മൂക്കിനെ മൂക്കിൽ ചേർത്തുവെച്ച് അവളുടെ കണ്ണുകളോട് കണ്ണ് കോർത്തു നിന്നു
അഫീ...
ഇക്കാ...
കടിച്ചു തിന്നാൻ തോനുന്നു പെണ്ണേ നിനെ...
കൊതിപ്പിക്കല്ലേ പൊന്നേ... ഞാൻ എങ്ങനെയാ പിടിച്ചുനിൽക്കുന്നതെന്ന് എനിക്കെ അറിയൂല...
അവളെനെ ഇറുക്കെ പിടിച്ചു നെഞ്ചിൽ മുഖം ചേർത്തു നിൽക്കെ അവളെ ചേർത്തുപിടിച്ചു തലയിൽ തലോടി അവളെനെ ഇറുക്കെ പിടിച്ചു
എന്താ ഇവിടെ പരിപാടി...
ശബ്ദം കേട്ടഭാഗത്തേക്ക് തിരിഞ്ഞുനോക്കി
അഞ്ചാറുപേർനിൽക്കുന്നു അഫി കണ്ണുകൾ തുടച്ചു
ഒരുവൻ : നീയെന്തിനാമോളെ കരഞ്ഞേ... ഇവൻ വല്ലതും ചെയ്തോ...
രണ്ടാമൻ : പെങ്ങള് ധൈര്യമായി പറഞ്ഞോ... ഇവൻ വല്ലതും ഭീഷണിപ്പെടുത്തി കൊണ്ടുവന്നതാണോ...
അതേ ചേട്ടന്മാരെ... അവൾക്കൊരു പ്രശ്നവുമില്ല ഉണ്ടെങ്കിൽ അത് തീർക്കാൻ പുറത്തുനിന്നൊരാളുടെ സഹായവും ആവശ്യമില്ല...
അവന്മാര് എന്നെ തുറിച്ചു നോക്കി
ഒരുവൻ : നീ ഏതാടാ... നിനക്കെന്താ ഇവളുമായി പരിപാടി...
ഞാൻ ഷെബി... ഞങ്ങള് തമ്മിൽ എന്താണ് എന്നൊന്നും അന്വേഷികേണ്ട കാര്യം നിങ്ങൾക്കില്ല... ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം...
സദാജാരത്തോടൊപ്പം ഞങ്ങളുടെ വേഷങ്ങൾ തമ്മിലുള്ള പൊരുത്തക്കേടും അവർക്കൊരു പ്രശ്നമാണെന്ന് അവരുടെ സംസാരത്തിൽ നിന്നും മനസിലായി ആളുകൾ എണ്ണം കൂടാൻ തുടങ്ങി
ഞങ്ങളെ സപ്പോർട്ട് ചെയ്തും വേറെ കുറേ പേർ ഞങ്ങളെ എതിർത്തും സംസാരിക്കാൻ തുടങ്ങി പ്രശ്നം രൂക്ഷമാവും മുൻപ് കാര്യങ്ങൾ അവരെ പറഞ്ഞു മനസിലാക്കാൻ ശ്രെമിക്കെ ആരും ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ തയ്യാറാകാതെ മതങ്ങളെ പരസ്പരം താഴ്ത്തികെട്ടാനുള്ള തന്ത്രപ്പാടിലാണ് ചിലർ ഫോണെടുത്തു ആരെയൊക്കെയോ വിളിക്കുന്നുണ്ട്
💬 Comments
View all comments