Chapter Title : വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ]
ദിവ്യ എവിടെ
തലവേദനയാണ് ഇത്തിരി കഴിഞ്ഞു വരാമെന്ന് പറഞ്ഞു കിടക്കുകയാണ്
മ്മ്...
തേൻമൊഴി : സാൻവിച്ച് കഴിക്കില്ലേ
മനുഷ്യന്മാർ തിന്നുന്നതെന്തും തിന്നും
ചന്ധിനി : അപ്പൊ പാമ്പിനേം തിന്നുമോ
വേണ്ടിവന്നാൽ പാമ്പിനെ മാത്രമല്ല നിനേം തിന്നും
പെട്ടന്ന് ഒരു സാൻവിച്ചും തിന്ന് വണ്ടിയിൽ ചെന്നുകയറി സ്റ്റാർട്ടിങ്കിൽ ഇട്ടുവെച്ചു
അല്പസമയം കഴിഞ്ഞതും ഫോൺ റിങ് ആയി
ഹലോ...
അസ്സലാമുഅലൈക്കും
വ അലൈകും അസ്സലാം റഹ്മതുമുള്ളാഹ്
വണ്ടിയെടുക്ക്
ഷെഡിൽ നിന്നും റേൻഞ്ച്റോവർ ഡിഫന്റർ പുറത്തേക്ക് ഇറക്കി
അല്പസമയം കൊണ്ട് പർദ്ദ ധരിച്ച സ്ത്രീ വണ്ടിയിലേക്ക് വന്നു
അസ്സലാമു അലൈകും
വ അലൈകും അസ്സലാം റഹ്മതുമുള്ളാഹ്
പാസ്പോർട്ടും പേപ്പറും എല്ലാം എടുത്തില്ലേ
എടുത്തു മേഡം
ഞാൻ ലൊക്കേഷൻ അയച്ചിട്ടുണ്ട്
ലൊക്കേഷൻ ഓൺ ചെയ്തുകൊണ്ട് വണ്ടിയെടുത്തു
മേഡവും ഞാനും സംസാരിച്ചുകൊണ്ടിരുന്നു
അവിടെ ചെന്ന് വണ്ടി നിർത്തി ഒത്തിരിപേർ പേപ്പറും പിടിച്ച് കാത്തിരിക്കുന്നത് കണ്ടു എന്നെ വെളിയിൽ നിർത്തികൊണ്ട് മേഡം അകത്തേക്ക് പോയി പത്ത് പതിനഞ്ചു മിനിറ്റ് കൊണ്ട് തിരികെ വന്നു
പോവാം...
എന്തുപറ്റിമാം... എന്തെങ്കിലും പ്രശ്നമുണ്ടോ...
ഇല്ല ഐഡി കിട്ടി ഇനി ഡ്രൈവിംഗ് സ്കൂളിൽ പോവാം ലൊക്കേഷൻ അയച്ചിട്ടുണ്ട്
മാം നെറ്റില്ല
വൈഫൈ ഓൺ ചെയ്തിട്ടുണ്ട്
വൈഫൈ കണക്റ്റ് ചെയ്തു ലൊക്കേഷൻ ഓൺ ചെയ്തു വണ്ടിയെടുത്തു
സ്കൂളിന് മുന്നിൽവണ്ടി നിർത്തിയതും വണ്ടിയിൽ നിന്നുമിറങ്ങിക്കൊണ്ട് മേഡം ആർക്കോ ഫോൺ ചെയ്തു എന്തൊക്കെയോ സംസാരിച്ചുകൊണ്ട് എന്നെയും കൂട്ടി നടന്നു
കണ്ണ് ടെസ്റ്റും ലേർണിങ്ങും റോഡ് ടെസ്റ്റും പാർക്കിങ്ങും എല്ലാം പെട്ടന്ന് പെട്ടന്ന് കഴിഞ്ഞു പതിനൊന്നര കഴിഞ്ഞപ്പോയെക്കും ലൈസൻസും വാങ്ങി ഞങ്ങൾ അവിടെനിന്നുമിറങ്ങി
ലൊക്കേഷൻ ഇട്ടിട്ടുണ്ട്
ലൊക്കേഷൻ
💬 Comments
View all comments