Chapter Title : വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ]
എന്നോ ലവർ എന്നോ എന്ത് പറയണം എന്നറിയാതെ ഞാൻ കുഴങ്ങി
അറിയില്ല...
മേഡം എന്നെ നോക്കി
സ്കൂൾ ടൈം മുതൽ ഞങ്ങൾ സ്നേഹത്തിലാണ് അവളുടെ ഉപ്പയും വീട്ടുകാരും അക്‌സെപ്റ്റ് ചെയ്തില്ല അവരവളെ മറ്റൊരാൾക്ക് നികാഹ് കഴിച്ചുകൊടുത്തു പക്ഷെ ഞങ്ങൾ ഇപ്പോഴും സ്നേഹത്തിലാണ്
(മേഡം എന്നെ നോക്കി ചിരിയോടെ) ലൈല മജ്നു
നോ... മാം... ലൈലയുടെ സൗന്ദര്യം കാണാൻ കൈസിന്റെ കണ്ണിലൂടെ നോക്കണം അഫിയുടെ സൗന്ദര്യം കാണാൻ എന്റെ കണ്ണ് വേണമെന്നില്ല അവൾ അല്ലാതെ തന്നെ സുന്ദരിയാ ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരി
ഹ...ഹ...ഹ... (മേഡം പൊട്ടിച്ചിരിച്ചുകൊണ്ട് എന്നെ നോക്കി) ഇതുതന്നെ ആയിരിക്കില്ലേ കൈസും കരുതിയത്
മേടത്തിന് കാണണോ എന്റെ പെണ്ണിനെ
കാണിക്ക്
ഞാനവളെ വീഡിയോ കോൾ ചെയ്തു അവൾ കോൾ അറ്റന്റ് ചെയ്ത്
ഒരു മിനിറ്റ് പേഷ്യന്റ് ഉണ്ട് ഒന്ന് വെയിറ്റ് ചെയ്യ്
സ്റ്റെതും വെച്ച് ഇരുന്ന് രോഗിയെ പരിശോധിക്കുന്ന അവളെ ഞാൻ മേടത്തിന് കാണിച്ചുകൊടുത്തു
മേഡം അവളെ നോക്കി
ശീട്ടെഴുതികഴിഞ്ഞു അവരോട് പുഞ്ചിരിയോടെ എന്തോ പറഞ്ഞ ശേഷം അവൾ ഫോൺ കയ്യിലെടുത്തു കൊണ്ട് നേഴ്സിനോട് പറയും വരെ ആരെയും കയറ്റണ്ട എന്ന് പറഞ്ഞുകൊണ്ട്
ഫോണിലേക്ക് നോക്കി
ചുറ്റിയിട്ട ചാര കളർ തട്ടത്തിനുള്ളിൽ ചുവപ്പ് കലർന്ന വെളുത്ത നിറത്തിലുള്ള മുഖത്ത് കൺമഷിയെഴുതിയ കൺ പോളകൾക്ക് നടുവിൽ ഇളം കാപ്പി നിറത്തിലുള്ള കൃഷ്ണമണികൾ നീണ്ട മൂക്കിന് കീഴെ റോസാ പൂ പോലെ മൃദുലമായ ചുവപ്പും റോസും കലർന്ന നിറത്തിലുള്ള ചുണ്ടുകളും
(പതിയെ ചെവിയിൽ എന്നപോലെ) ശെരിയാ മജ്നൂ നിന്റെ ലൈല സുന്ദരി തന്നെയാണ്
ഞാൻ ചിരിച്ചു മേഡവും ചിരിച്ചു
💬 Comments
View all comments