Chapter Title : വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ]
നല്ലതാ
ഞാൻ ജിമ്മിൽ പോവാറില്ല എവിടെയെങ്കിലും കിക്ക് ബോക്സിങ് ക്ലാസ്സ് അറിയുമോ
ഇല്ല... അ... വേണോങ്കിൽ ഗൂഗിൾ ചെയ്തുനോക്കിയാൽ അറിയാൻ പറ്റും
മ്മ്... വണ്ടിയിൽ കയറി വീട്ടിലേക്ക് തിരിക്കെ
ഫീസ് വിചാരിച്ചിട്ടാണോ
അതൊന്നുമല്ലടോ ഞാൻ ജിമ്മിൽ പോവാറില്ല കിക്ക് ബോക്സിങ് പ്രാക്ടീസിങ് ഉണ്ടായിരുന്നു ഇപ്പൊ അതുമില്ല വീണ്ടും തുടങ്ങണമെന്നുണ്ട്
മ്മ്... ഞങ്ങളെല്ലാരും ജിമ്മിൽ പോവാറുണ്ടായിരുന്നു അബ്ദുല്ലക്ക പോയപ്പോ നിർത്തി ഇപ്പൊ വീട്ടിൽ നിന്ന് യോഗ മാത്രം
മ്മ്...
വീട്ടിൽ തിരികെ എത്തി വണ്ടി പാർക്ക് ചെയ്യുമ്പോഴാണ് അഫിയുടെ കോൾ വരുന്നത്
എവിടെയാ...
ഞാൻ വീട്ടിൽ വന്നു കയറിയെ ഉള്ളൂ... നീയോ...
ഞാൻ ലുലുവിൽ പോയതായിരുന്നു ഇപ്പൊ തിരികെ വീട്ടിലെത്തി
ചാന്ധിനിയോട് സാധനങ്ങൾ എടുത്തുവെക്കാൻ പറഞ്ഞുകൊണ്ട് റൂമിലേക്ക് ചെന്നു
വെള്ളം എടുത്തു കുടിച്ച് ബെഡിലേക്ക് വീണുകൊണ്ട് അവളോട് സംസാരിച്ചു
അന്നത്തെ ദിവസം ഭക്ഷണം കഴിക്കുന്ന സമയമൊഴികെ മുഴുവൻ സമയവും അഫിയുമായി ഫോണിൽ തന്നെ ആയിരുന്നു ഉറങ്ങുമ്പോൾ സമയം നാല് മണികഴിഞ്ഞിരുന്നു
മിനിറ്റുകളും മണിക്കൂറുകളും ദൈർഘ്യമുള്ള പിണക്കങ്ങൾ മാറിയാൽ പോലും ഞങ്ങളുടെ സംസാരങ്ങൾക്ക് ദൈർഘ്യമേറാറുണ്ട് പിണക്കമല്ലെങ്കിലും ആദ്യമായാണ് ഞങ്ങൾക്കിടയിൽ ഇത്രയും വലിയ വിള്ളൽ അത് ഞങ്ങളെ വീണ്ടും പ്രണയത്തിന്റെ അയങ്ങളിലേക്ക് വലിച്ചിഴച്ചു
ചെറിയ മയക്കം വിട്ടുണർന്നു സമയം നോക്കി അഞ്ചേ നാല്പത് കഴിഞ്ഞിരിക്കുന്നു അഫി നല്ല ഉറക്കത്തിലാണ് അവൾക്കൊരു ഉമ്മ നൽകി പെട്ടന്ന് എഴുനേറ്റുകൊണ്ട് ബാത്‌റൂമിൽ കയറി ഫ്രഷായി തിരികെ ഇറങ്ങി ഡ്രസ്സ് ചെയ്തു കൊണ്ടിരിക്കെ മേടത്തിന്റെ ഫോൺ വന്നു
കോൾ എടുത്തു
അസ്സലാമു അലൈകും
വ അലൈകും അസ്സലാം റഹ്മതുമുള്ളാഹ്
നീ എവിടെ
ഇപ്പൊ വരാം മേഡം
പെട്ടന്ന്
💬 Comments
View all comments