Chapter Title : വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ]
തന്നെ നോക്കിയിരിക്കുന്ന മേഡത്തെയാണ് കാണുന്നത് മേടത്തിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങുന്നതാണ് ചെയ്യണമെന്നഅറിയാതെ ഇരിക്കുമ്പോഴാണ് ഗ്ലാസിൽ മുട്ട് കേട്ടത്
മുന്നിലെ ഗ്ലാസ്സ് താഴ്ത്തി കോഫി വാങ്ങിച്ചു കാർഡ് അവൾക്ക്നേരെ നീട്ടി
ബില്ലും കാർഡും തിരികെ തന്നതും ഗ്ലാസ് ക്ലോസ് ചെയ്തു ഒരു കപ്പ് മേടത്തിനുനേരെ നീട്ടി
മേഡം കോഫി...
വാങ്ങാതെ എന്നെ നോക്കി
കണ്ണ് തുടച്ചിട്ട് കുടിക്ക് മാം എനിക്ക് ദേഷ്യോം പിണക്കോം ഒന്നുമില്ല ഞാൻ സോറിയും പറഞ്ഞു ഇനിയെന്താ വേണ്ടേ
എന്നെ തന്നെ നോക്കി കണ്ണ് തുടച്ചു
ഇനി അങ്ങനെ വിളിച്ചാൽ മതി
എങ്ങനെ...
നേരത്തെ വിളിച്ചപോലെ നൂറ എന്ന്
അത് ശെരിയാവില്ല മേം...
അത് കേൾക്കുമ്പോ എനിക്ക് ആരോ ഉള്ളപോലെ തോന്നുന്നു... നിനക്ക് പറ്റുമെങ്കിൽ ഇനി എന്നെ അങ്ങനെ വിളിച്ചോ...
ശെരി... ഇത് കുടിക്ക്
മേഡം അത് വാങ്ങി കൊണ്ട് എന്നെ നോക്കി നീ കുടിക്കുന്നില്ലേ
ഞാൻ കപ്പ് എടുത്തു മേടത്തിന്റെ കപ്പിൽ മുട്ടിച്ചു "ചിയേർസ്"
മേഡം ചിരിച്ചു
വണ്ടി എടുത്തുകൊണ്ട് കോഫി സിപ്പ് ചെയ്തു
മജ്നൂ രാവിലെ വരെ നിന്റെ ലൈലയോട് സംസാരിച്ചിരിപ്പായിരുന്നോ
മ്മ്...
എന്താ ഇത്രേം പറയാനുണ്ടാവുക
ഞങ്ങൾക്ക് വിഷയ ദാരിദ്ര്യമില്ല വീട്ടിലെ ചെടിയിൽ പുതുതായി കിളിർത്ത ഇല മുതൽ നാസയുടെ റോക്കറ്റ് വിക്ഷേപണം വരെ എന്തും സംസാരിക്കും
മജ്നൂ...
മാം... ഈ മജ്നൂ വിളി നിർത്തി പേര് വിളിച്ചൂടെ...
ഈ മാം വിളി നിർത്തി നൂറ വിളിച്ചൂടെ... മജ്നൂൻ എന്നാൽ അറബിയിൽ ഭ്രാന്തൻ എന്നാണ് അർത്ഥം അറിയുമോ
എന്നിട്ടാണോ എന്നെ അങ്ങനെ വിളിക്കുന്നത്
ഒരു പെണ്ണിനെ ഭ്രാന്തമായി സ്നേഹിക്കുന്ന നിന്നെ
💬 Comments
View all comments