Chapter Title : വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ]
മജ്നു എന്ന് വിളിക്കാനാ എനിക്ക് തോന്നുന്നേ (പറയുമ്പോ സെന്റർ മിററിലൂടെ എന്നെ നോക്കുന്ന മേടത്തിന്റെ ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ടായിരുന്നു)
മേഡത്തെ പോലൊരു സുന്ദരിയെ പ്രണയിക്കാത്ത ഖാലിദ് അല്ലേ ഭ്രാന്തൻ
മേഡം ചിരിച്ചു
മജ്നൂ... നിനക്ക് നിന്റെ ലൈലയെ ആണോ നിന്റെ ലൈലക്ക് നിന്നെ ആണോ കൂടുതൽ ഇഷ്ടം
അവൾക്ക് എനെയാണ് കൂടുതലിഷ്ടം
(ഒരു പൊട്ടിച്ചിരിയോടെ) നിന്റെ ലൈല പറഞ്ഞു നീയാണ് അവളെ അവൾ നിനെ സ്നേഹിക്കുന്നതിനേക്കാൾ ഏറെ സ്നേഹിക്കുന്നതെന്ന് നീ പറയുന്നു അവളാണ് ഏറെ സ്നേഹിക്കുന്നത് എന്ന്
പിന്നെയും എന്തൊക്കെയോ സംസാരിച്ചു വീട്ടിൽ എത്തി
വണ്ടിയും വെച്ച് നേരെ കിച്ചനിലേക്ക് ചെന്നു ഭക്ഷണം കഴിച്ചുകഴിഞ്ഞു
വണ്ടികൾ എല്ലാം കുറച്ച് സമയം സ്റ്റാർട്ടിങ്ങിൽ ഇട്ടു കൊണ്ടിരിക്കെ അഫി വിളിച്ചു അവളോട് സംസാരിച്ചിരുന്നു മഗ്രിബ് (സന്ധ്യക്ക് വിളിക്കുന്ന) ബാങ്ക് വിളി കെട്ട ശേഷം ഫോൺ കട്ട് ചെയ്തു വണ്ടിയുടെ ചാവിയും ലൈറ്ററും പേഴ്സും ഫോണുമെടുത്ത് സൂക്കിലേക്ക് ചെന്നു കഫ്റ്റീരിയയിൽ കയറി ഒരു ചായ പറഞ്ഞു ചായയും കുടിച്ചുകൊണ്ടിരിക്കെ അങ്ങോട്ട് മുപ്പത് വയസിനടുത്ത് പ്രായമുള്ള രണ്ടു മലയാളികൾ കയറി വന്നു ഓരോ ചായക്ക് പറഞ്ഞു ചായയും വാങ്ങി അവർ കഫ്റ്റീരിയകാരോട് സംസാരിച്ചു കൊണ്ടിരിരിക്കുന്നതിനിടയിൽ കഫ്റ്റീരിയകാരോട് യാത്ര പറഞ്ഞുകൊണ്ട് ഞാനവിടെനിന്നുമിറങ്ങി സൂപ്പർ മാർകറ്റിൽ ചെന്നു സിഗരറ്റ് ചോദിച്ചപ്പോ അടുത്ത് സ്കൂൾ ഉള്ളത്കൊണ്ട് ഈ സൂക്കിൽ സിഗരറ്റ് കിട്ടില്ല എന്ന് കേട്ട് പുറത്തേക്കിറങ്ങുമ്പോ നേരത്തെ കണ്ട രണ്ടുപേർ സിഗരറ്റ് വലിച്ചുകൊണ്ട് ചായകുടിക്കുന്നത് കണ്ട് അവർക്കരികിൽ ചെന്നു
ഇവിടെ എവിടെയാ സിഗരറ്റ് കിട്ടുക
ഇവിടെ കിട്ടില്ല അപ്പുറത്തെ സൂക്കിൽ പോണം
കുറേ ദൂരമുണ്ടോ
ഇല്ല
💬 Comments
View all comments