Chapter Title : വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ]
നിന്റെ യോഗം അല്ലാതെന്ത് പറയാൻ
അങ്ങനൊന്നുമില്ലടാ അതുങ്ങളെല്ലാം പാവമാ നാട്ടിലെ ഓരോ പ്രശ്നങ്ങളും കഷ്ടപ്പാടും കൊണ്ടല്ലേ ആരാന്റെ വീട്ടിൽ പണിക്കുവരുന്നത്
ശിഹാബ് : ഇതാ പറയുന്നേ എറിയാനറിയുന്നൊന്റെ കൈയിൽ വടികൊടുക്കില്ലെന്ന്
അപ്പോഴേക്കും അവർ സൂപ്പർ മാർകറ്റിൽ നിന്നിറങ്ങി കഫ്റ്റീരിയയിലേക്ക് നടക്കുന്നതിനിടയിൽ മിഷേൽ എന്റെ ഷോൾഡറിൽ തോണ്ടി
നിനക്കെന്താ വേണ്ടേ ബാർബിക്ക്യു ഷവർമയോ സാൻഡ്‌വിച്ചോ ബർഗറോ
(അവരെനോക്കി)എടാ നിങ്ങൾക് എന്തേലും വേണോ
സയിദ് : ഒന്നും വേണ്ട
എന്നാ ചായ പറയട്ടെ
ശെരി
മിഷേൽ മൂന്ന് ചായ തരുമോ എനിക്ക് സുലൈമാനി വിത്ത്ഔട്ട് ഷുഗർ മിന്റ് ഇട്ട്
മിഷേൽ അകത്തേക്ക് പോയി അല്പസമയം കഴിഞ്ഞു
മിഷേലും തേൻമൊഴിയും മൂന്ന് ചായ കൊണ്ട് തന്നു
തേൻമൊഴി : വണ്ടിയെടുത്തിട്ടുണ്ടോ? വെജിറ്റബിൾ ഷോപ്പിൽ നിന്ന് സാധനം വാങ്ങാനുണ്ടായിരുന്നു വണ്ടിയുണ്ടേൽ അതിൽ വെക്കാൻ പറയാം വരുമ്പോ കൊണ്ടുവന്നാൽ മതി അല്ലേൽ നാളെവാങ്ങാം
വണ്ടിയുണ്ട്
എന്നാ ഞങ്ങളെവിടെ പോയി സാധനം വാങ്ങട്ടെ
ശെരി അവിടെ പാർക്കിംഗ് ഒഴിഞ്ഞാൽ ഞാൻ വണ്ടി അങ്ങോട്ടിടാം
ശെരി അവർ ആനിനെ കൂട്ടി അങ്ങോട്ട് പോയതിനു പുറകെ വെജിറ്റബിൾ ഷോപ്പിന് മുന്നിലെ പാർക്കിങ്ങിൽ നിന്ന് വണ്ടി എടുക്കുന്നത് കണ്ട് ചായ ചെയറിൽ വെച്ച് പെട്ടന്ന് വണ്ടിയെടുത്ത് അങ്ങോട്ടിട്ട് വീണ്ടും ചെയറിൽ ചെന്നിരുന്നു
നിങ്ങൾക്ക് പരിപാടിയൊന്നുമില്ലെങ്കിൽ നമുക്ക് സിഗരറ്റ് കിട്ടുന്ന സൂക്കിൽ പോയാലോ
സയ്യിദ് : വണ്ടി എടുത്തു പോവാൻ പറ്റുമെങ്കിൽ പെട്ടന്ന് പോയിവരാം അല്ലെങ്കിൽ പത്തുമണി കഴിഞ്ഞു പോവാം പത്തുമണി കഴിഞ്ഞാൽ പിനെ സാധാരണ വിളിയൊന്നും വരില്ല അല്ലേൽ പിനെ ചോദിച്ചിട്ട് പോണം
വണ്ടിയെടുത്ത് പോവാം അവര് സാധനം വാങ്ങിക്കഴിഞ്ഞു
💬 Comments
View all comments