0%

Chapter Title : വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ]

കൌണ്ടറിൽ ഉള്ള ആളോട് ബുക്കിങ് നമ്പർ പറഞ്ഞു

യെസ് സർ, നിങ്ങൾ ബുക്ക്‌ ചെയ്തിരിക്കുന്നത് സ്റ്റീം ബാത്ത് വിത്ത്‌ ഫുൾ ബോഡി സ്ക്രബ് ഫേഷ്യൽ കസ്മാര മാസ്ക് & മൊറൊക്കൻസോപ്പ്, ഹെയർ കട്ട്‌, ഷേവിങ്, ഫൂട്ട് ക്ലീനിങ്, പരാഫിൻ തെറാപ്പി ഫൂട്ട്, എനിവായാണ് എന്തെങ്കിലും മാറ്റം വരുത്താനുണ്ടോ

പ്രൈസ് ബോർഡിലേക്ക് നോക്കിയ ഞങ്ങൾ രണ്ടുപേരും ഞെട്ടി

പ്രൈസ് ബോർഡ് പ്രകാരം അഞ്ഞൂറ്റി എൺപത്തി ആഞ്ചു റിയാൽ ആവുമെന്ന് ഞാൻ കണക്കു കൂട്ടി ആകെ ശമ്പളം രണ്ടായിരത്തി അഞ്ഞൂറ് റിയാലാണ് അതിൽ നിന്നും ഇത്രയും പോയാൽ എന്ത് ചെയ്യും തിരിച്ചു നാട്ടിലേക്ക് ടിക്കറ്റ് എടുക്കാനുള്ള പൈസപോലും കയ്യിലില്ല അതുമല്ല ഇപ്പോഴത്തെ സാഹചര്യത്തിൽ തിരിച്ചു നാട്ടിൽ ചെന്നിട്ട് എന്ത് ചെയ്യും ഇങ്ങനെ പോയാൽ മാസം വെറും ആയിരത്തി തൊള്ളായിരത്തി പതിനഞ്ച് റിയാൽ മാത്രമാണ് ബാക്കിയാവുക എന്ത് ചെയ്യും ആദ്യം പറഞ്ഞത് ഒഴിവാക്കിയാൽ തന്നെ നാന്നൂറ്റി അൻപത് റിയാൽ കുറയും

സർ, ഒന്നും പറഞ്ഞില്ല

ഒരു മിനിറ്റ്

ഫോൺ എടുത്തു മേഡത്തെ വിളിച്ചുകൊണ്ട് പുറത്തേക്കിറങ്ങി

ഹലോ...

ഹലോ...

മാം ഞാൻ ഇവിടെ എത്തി

സലൂൺ കണ്ടില്ലേ...

കണ്ടു... ഇത്... എനിക്ക് താടി മാത്രം ഷേപ്പ് ചെയ്താൽ മതി

നോ... ഞാൻ ബുക്ക്‌ ചെയ്ത് എന്തായാലും ചെയ്യണം വേറെ എന്തെങ്കിലും ചെയ്യണമെങ്കിൽ ഓർഡർ ചെയ്തോ...

ദേഷ്യത്തോടെ ഫോൺ കട്ട്‌ ചെയ്തു അകത്തേക്ക് ചെന്നു ഒക്കെ പറഞ്ഞു

അവർ ഓരോ കാര്യം ചെയ്യുമ്പോഴും എന്റെ ചിന്ത പൈസയുടെ കാര്യത്തിലും മറ്റുമായിരുന്നു ബിൽ കൊടുക്കാൻ പേഴ്‌സിൽ നിന്നും കാർഡ് എടുത്തു കൊടുത്ത് കൌണ്ടറിനുമുന്നിൽ നിൽക്കുമ്പോ കണ്ണാടിയിൽ

💬 Comments

View all comments