0%

Chapter Title : വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ]

എന്റെ രൂപമാറ്റം കണ്ട് ഒരിക്കൽ കൂടെ കണ്ണാടിയിലേക്ക് നോക്കി സ്വയം താടിയിൽ തടവിയ ശേഷം മീശ പിരിച്ചു വെക്കുമ്പോ ചുണ്ടിൽ ചെറു ചിരി വിരിഞ്ഞു, വെറുതെയല്ല അബ്ദുല്ലക്കക്ക് ഈ പ്രായത്തിലും ഇത്രേം ലുക്ക്‌

സർ, കാർഡ്

കാർഡും ബില്ലും വാങ്ങി പുറത്തേക്കിറങ്ങി സിഗരറ്റ് കത്തിച്ചുകൊണ്ട് വണ്ടിയിലേക്ക് കയറി

സയ്യിദ് : ഇപ്പൊ നീ ഒന്നും കൂടെ ലുക്ക്‌ ആയിട്ടുണ്ട്

പന്ത്രണ്ടായിരത്തിന്റെ ലുക്കൊന്നും എന്തായാലും ഇല്ലല്ലോ അതെങ്ങനെയാ ഇവർക്കൊക്കെ പൈസേടെ വിലയറിയണ്ടേ (ദേഷ്യത്തോടെ ഇത്രേം പറഞ്ഞുകൊണ്ട് വണ്ടി മുന്നോട്ടെടുത്തു)

വീട്ടിൽ എത്തിയപ്പോഴും മനസിൽ അതുതന്നെയാണ് അഫി വിളിച്ചില്ലല്ലോ എന്നോർത്ത് അവളെ വിളിക്കാൻ നോക്കുമ്പോ അവളിങ്ങോട്ട് വിളിക്കുന്നു

എവിടായിരുന്നു നീ... ഇതെന്തേ വീട്ടിൽ പോയില്ലേ നൈറ്റ് ആണോ... ആകെ വാടിയെല്ലോ...

ഇന്ന് നല്ല തിരക്കായിരുന്നു ഇപ്പോഴാ ഒന്ന് ഫ്രീ ആയെ വിശക്കുന്നു ക്യാന്റീനിൽ പോവുകയാ

നീ ഭക്ഷണമൊന്നും കഴിച്ചില്ലേ...

സമയം കിട്ടീല്ലിക്കാ... ഉച്ചക്ക് ആക്സിഡന്റ് കേസ് ഉണ്ടായിരുന്നു കഴിയുമ്പോയേക്ക് ഈ സമയമായി

സാരോല്ല പോയി എന്തെങ്കിലും കഴിക്ക്

ഞങ്ങൾ ക്യാന്റീനിലെത്തി

ആരാ കൂടെ മെർലിൻ(അസിസ്റ്റന്റ്) ഉണ്ട് അവളും ഒന്നും കഴിച്ചില്ലല്ലോ

എന്നാ വയറു നിറയെ എന്തേലും കഴിക്ക്

മ്മ്... മൊഞ്ചായല്ലോ...

നല്ലൊരു പൈസ സലൂണിൽ കൊടുത്തു

അതൊന്നും സാരോല്ല ഇപ്പൊ ഒന്നും കൂടെ ലുക്ക്‌ ആയി

മ്മ്... അവളെ ഒറ്റയ്ക്കാക്കണ്ട നീ വീട്ടിലെത്തിയിട്ട് വിളിക്ക്

ശെരി...

മേടത്തിന്റെ സംസാരത്തിൽ ദേശ്യമൊക്കെ മറന്നു പഴയപോലെ ആയി, മെഡിക്കൽ കാർഡ് ബാങ്ക് അക്കൗണ്ട് എന്നിവ എടുത്തു, കഫീൽ ഒന്ന് രണ്ടുവട്ടം വിളിച്ചുസംസാരിച്ചു, ശിഹാബും സെയ്ധും നല്ല കൂട്ടായി, സൂക്കിലെ മലയാളികളെ ഒരുപാടുപേരെ പരിചയപെട്ടു,

💬 Comments

View all comments