Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
എന്താ പറയുന്നേ എവിടെക്കാ വരേണ്ടേഎന്ന് പറഞ്ഞാൽ ഞങ്ങൾ വന്നോളാം
ബിച്ചു : പ്രോഗ്രാം അറേൻജ് ചെയ്യുന്നത് ഞങ്ങളാണ് ഞങ്ങൾ പറയുന്നത് കേട്ടാൽ മതി ഫോൺ വെച്ചിട്ട് പറഞ്ഞത് ചെയ്യെടാ... ബ്ലഡി... ഫൂൾ...
ആദി : രാജാവിന്റെ വരവ് രാജകീയമായി തന്നെ ആവട്ടെ നീ അവരെ കൂട്ടി വാ മോനേ...
അവരെ കൂട്ടി വണ്ടിക്കരികിലേക്ക് വരുമ്പോ വണ്ടിക്ക് ചുറ്റും നിൽക്കുന്ന പോലീസുകാരെ കണ്ട്
എന്താ പോലീസൊക്കെ
എസ്കോർട്ടാണ്
വണ്ടി ലോക്ക് ഓപ്പൻ ചെയ്തതും പോലീസുകാർ ബെൻസിന്റെ പാസഞ്ചർ ഡോറുകൾ തുറന്നുകൊടുത്തു രണ്ട് വണ്ടികളെയും നടുവിലാക്കിക്കൊണ്ട് മുന്നിലുംപുറകിലുമായി നാല് പോലീസ് വണ്ടികൾ സൈറണും ഓൺ ചെയ്തു മുന്നോട്ട് കുതിച്ചു തിക്കോടി എത്തിയ വണ്ടി ഇടത്തോട്ട് തിരിഞ്ഞതും പോലീസ് വണ്ടികളുടെ സൈറൺ ശബ്ദം നിലച്ചു സൈറൺ ലൈറ്റുകളിൽ മാത്രമോതുങ്ങി കുറച്ചകലെയായി കേൾക്കുന്ന അറബിക് സോങ്ങിന്റെ അകമ്പടിയോടെ റെയിൽവേ ക്രോസ്സ് കഴിഞ്ഞതും പാട്ടിന്റെ ശബ്ദം മുഴുവനായി അടച്ചിട്ട വണ്ടിയുടെ ഗ്ലാസുകളെ ഭേദിച്ചുകൊണ്ട് വണ്ടിക്കകത്ത് കേട്ടു അലങ്കാര ലൈറ്റ്റുകളാൽ മനോഹരമാക്കിയ ചെറിയ പാതയിലൂടെ വണ്ടി മുന്നോട്ടേക്ക് ഒഴുകികൊണ്ടിരിക്കെ മരങ്ങളിൽ ചുറ്റിവെച്ച എൽഇഡി ലൈറ്റുകളും റോഡിൽ കവാടം തീർത്ത നിറം മാറുന്ന എൽഇഡി ലൈറ്റുകളും അങ്ങിങ്ങായി ഇടവിട്ട് കാണുന്ന ക്യാമറകളും ക്യാമറയുമായി മുകളിൽ പറന്നുകൊണ്ടിരിക്കുന്ന ഡ്രോണുകളും മതിലുകൾക്കിരുവശവും നിൽക്കുന്ന ആളുകളെയും കണ്ട് ഞാൻ അന്തിച്ചിരിക്കെ വണ്ടിയിലിരിക്കുന്ന മൂന്നുപേരുടെയും വായിൽനിന്നും മാഷാ അല്ലാഹ് മാറി മാറി വന്നുകൊണ്ടിരുന്നു ഇതുവരെ കണ്ട ഹൈലൈറ്റ് മാളോ കോഴിക്കോട് ബീച്ചോഅല്ല അതിനേക്കാൾ സുന്ദരമാണിത് എന്ന് അവരുടെ ഓരോ മാഷാ അല്ലാവിളിയിലും മുഴങ്ങിക്കേട്ടു എന്തോ മറന്നപോലെ മാഡം ദൃതിയിൽ ഫോണെടുത്തു വിഡിയോ ഷൂട്ട് ചെയ്യാൻ തുടങ്ങി യതും ഞാൻ വണ്ടിയുടെ സൺറൂഫ് ഓപ്പൺ ചെയ്തതും പുറത്തുനിന്നും അറബിക് പാട്ട് സ്പീക്കറിലൂടെ മുഴങ്ങി മേഡം സീറ്റിൽ കയറിനിന്നുകൊണ്ട് ചുറ്റും നോക്കി
മാമാ ബാബാ ഇതിലെ നോക്ക് എന്ത് ബംഗിയാണ് മലബാർ മേഡം
താഴേക്കിറങ്ങി കൂവി വിളിച്ചുകൊണ്ട് പറഞ്ഞു മാമയെയും ബാബയെയും സൺ റൂഫിലൂടെ നോക്കാൻ പറഞ്ഞതും അവർ മുകളിലൂടെ നോക്കി
മാഷാ അല്ലാഹ് സുബ്ഹാനള്ളാഹ് ജന്നത്തു ദുനിയാ അൽഹംദുലില്ലാഹ് എന്ത് ബംഗിയാണിത്
എല്ലാം മറന്ന് ആസ്വദിക്കുന്ന
💬 Comments
View all comments