Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
അവരുടെ സന്തോഷം കണ്ട് അവർക്ക് ആസ്വദിക്കാനായി ഞാൻ വണ്ടി സ്ലോ ആയി ഓടിക്കുമ്പോ മുന്നിൽ കാണുന്ന ഓരോ കാഴ്ചയും അവർക്ക് അത്ഭുതങ്ങൾ ആണെന്ന് അവരുടെ മുഖഭാവം വിളിച്ചോതി കൊണ്ടിരുന്നു പുറകിൽ പോളോയുടെ സൺറൂഫിലൂടെ മുകളിൽ കയറി ഇരുന്നും നിന്നുമായി അറബി കുത്തുപാട്ടിനൊത്ത് തുള്ളുന്ന മൂന്നുപേരെയും നോക്കി പ്രായം മറന്ന് തുള്ളുന്ന മാമയേയും ബാബയേയുംകണ്ട് എനിക്കും സന്തോഷം തോന്നി ബീച്ചിനരികിൽ എത്തുമ്പോ രാവോ പകലോ എന്നറിയത്തവിധം ലൈറ്റുകൾ തെളിഞ്ഞു നിൽക്കുന്നത് കണ്ടു വണ്ടി ചെന്ന് നിന്നതും ലൈറ്റുകളും പാട്ടുകളും ഒരേ സമയം നിലച്ചതും എന്ത് പറ്റി എന്ന് ഓർക്കുമ്പോയേക്കും വലിയ ശബ്ദത്തോടെ ആകാശത്ത് പൂത്തിരികൾ മിനി ഇരുളിൽ ആകാശം നോക്കി മാഷാ അല്ലാഹ് എന്ന് ഉറക്കെ പറയുന്ന മൂവരുടെയും മുഖത്തെ സന്തോഷം പോലീസ് വണ്ടിയുടെ ലൈറ്റിന്റെ വെളിച്ചത്തിലും എന്റെ മനസിൽ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചു വെടിക്കെട്ട് കഴിഞ്ഞതും എൽഇഡി ലൈറ്റുകൾ തെളിഞ്ഞു താളം തുള്ളുന്ന ലൈറ്റുകൾക്കൊപ്പം കടലിന്റെ ആരവവും ദഫ് മുട്ടിന്റെ താളവും കോൽക്കളിശബ്ദവും പാട്ടും സ്പീക്കറിലൂടെ ഒഴുകവേ പഞ്ചാരിമേളത്തിന്റെ ശബ്ദം അവിടത്തിലോഴുകി വണ്ടിയിൽ നിന്നുമിറങ്ങവേ അല്പം അകലെയായി വെളിച്ചത്തിൽ നിൽക്കുന്ന സ്റ്റേജിലേക്കുള്ള ചുവന്ന പരവധാനി വിരിച്ച വഴിയിൽ കൈയിൽ താലത്തിൽ ദീപവും പൂക്കളുമേന്തി സെറ്റ് സാരിയുടുത്തു മുല്ലപ്പൂ ചൂടി നിൽക്കുന്ന പെൺകൊടികളും പഴയകാല മുസ്ലിം സ്ത്രീകളുടെ വേഷവിധാനത്തിൽ നിൽക്കുന്ന ഒപ്പന ക്കാരായ പെൺ കുട്ടികളിൽ നാലുപേരുടെ കൈകളിലുള്ള വടികൾക്ക് മുകളിൽ ചതുരാകൃതിയിൽ എൽഇഡിലൈറ്റുകളിൽ നിന്നും ഇടവിട്ട് താഴേക്ക് തൂങ്ങിനിൽക്കുന്ന മുല്ല പൂമാലകൾ വണ്ടിയിൽ നിന്നുമിറങ്ങിയ ബാബയെയും മാമയേയും ചതുരത്തിനകത്താക്കികൊണ്ട് ഒപ്പനക്കാർ താലപൊലിക്കിടയിലൂടെ നടക്കവേ ഇരു വശത്തുനിന്നും പൂക്കൾ അവർക്ക് മേലേക്ക് വിതറിക്കൊണ്ട് താലപ്പൊലിയും അവർക്കരികിലൂടെ നീങ്ങികൊണ്ട് മുന്നിലുള്ള ദഫ് മുട്ടുകാർക്ക് മുന്നിൽ ചെന്ന് അൽപനേരം ദഫ് മുട്ടിയ അവർ ഇരു വശത്തെക്കും മാറി മുട്ടുവാൻ തുടങ്ങിയതും അവർക്കിടയിലൂടെ മുന്നോട്ട് നീങ്ങി അവർക്ക് നടുവിലെത്തിയ വരെ അനുഗമിച്ചുകൊണ്ട് മുന്നോട്ട് നീങ്ങിയവർക്ക് മുന്നിലായി വാളും പരിജയുമായിനിൾക്കുന്നവർക്ക് മുന്നിലെത്തിയതും കടലിന്റെ ആരാവമൊഴികെ രംഗം മുഴുവൻ നിശബ്ദമായി പൊടുന്നനെ പരിചകളാലും വാളുകളാലും പരസ്പരം മുട്ടിച്ചു ചാടി മറിഞ്ഞു നിന്നതിനെതിർ ദിശയിലെത്തി സിംഹവടിവിൽ നിന്നുകൊണ്ട് ഉയർന്നു
💬 Comments
View all comments