Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
ചാടി വാളുകളും പരിചകളും പരസ്പരം കൂട്ടി ഇടിപ്പിച്ചതും കാണികളായ നാട്ടുകാർ അടക്കം ആർപ്പു വിളിച്ചു വാളുകളാൽ പരിചകളിൽ കൊട്ടി ശബ്ദമുണ്ടാക്കികൊണ്ട് അവർ പുറകോട്ട് ചുവടുവെച്ചു വഴുയൊരുക്കിയതും വീണ്ടും മുന്നോട്ട് നീങ്ങാൻ തുടങ്ങുന്ന അവർക്കൊപ്പം പാട്ടും ദഫിന്റെതാളവും പരിജയുടെ താളവും അകമ്പടി നൽകി കോലുകൾ മുകളിലേക്കുഴർത്തിപിടിച്ചുനിൽക്കുന്ന വർക്ക് മുന്നിൽ നിശ്ചലമായതും കോലുകൾ കിലുങ്ങാൻ തുടങ്ങി കോൽക്കളി പാട്ട് തുടങ്ങിയതും കോലുകൾതമ്മിലടിച്ചതും പാട്ട് മുറുകിയതും കോൽക്കളി മുറുകിയതും നിമിഷനേരംകൊണ്ടായിരുന്നു ചുരുങ്ങിയ സമയം കൊണ്ട് കാണികളെ അമ്പരപ്പിച്ചുകൊണ്ട് കോൽക്കളിക്കാരും അവർക്ക് അകമ്പടിയേകി അടുത്തതായി മുന്നിലെത്തിയ ചെണ്ടവാദ്യക്കാർ രുദ്രതാളം കൊട്ടി കാഴ്ചക്കരെ ആവേശത്തിലാക്കി സ്റ്റേജിനു മുന്നിലെ സിംഹസന തുല്യമായ (കല്യാണത്തിന് പെണ്ണും ചെക്കനും ഇരിക്കുന്ന കസേരകൾ) രണ്ടിരിപ്പിടങ്ങളിലവരെ ഇരുത്തി സ്റ്റേജിൽ പരിപാടികൾ ആരംഭിച്ചു നാട്ടുകാരും അഫിയുടെ ഒഴികെ ഞങ്ങളുടെ എല്ലാം മാതാപിതാക്കളും സഹോദരങ്ങളും മക്കളും അടക്കം എല്ലാവരും വന്നിട്ടുണ്ട് ഞാൻ അവരെ എല്ലാരേയും ചെന്ന് കണ്ടു (അല്പസമയം കഴിഞ്ഞു ആദി എനിക്കരികിൽ വന്ന് എന്നെ മാറ്റിനിർത്തി)
എടാ ഒരബദ്ധം പറ്റി
എന്താടാ...
ഇവിടെ പരിസരത്തുള്ളവരെയും നമ്മളെയും പരിപാടികൾ അവതരിപ്പിക്കാൻ വന്നവരെയും മാത്രം പ്രതീക്ഷിച്ചാണ് നമ്മൾ ഭക്ഷണം തയ്യാറാക്കിയത് ഇതിപ്പോ എവിടുന്നൊക്കെയോ ആളുകൾ വന്ന് നമ്മൾ പ്രതീക്ഷിച്ചതിലും രണ്ടിരട്ടി എങ്കിലും ആളുകളുണ്ട് ബീച്ചിലേക്കുള്ള വഴികൾ ബ്ലോക്ക് ചെയ്യേണ്ടതായിരുന്നു എന്നോർത്തില്ല ഇനിഇപ്പൊ ഒരു വഴിയേ ഉള്ളൂ അവരെ അടുത്തുള്ള ഏതെങ്കിലും വീട്ടിൽ ഇരുത്തി ഭക്ഷണം കൊടുക്കേണ്ടിവരും
നീ എന്തറിഞ്ഞിട്ടാ ഈ പറയുന്നത് വീട്ടിലെ തോട്ടക്കാരനെവരെ ഒപ്പം ഇരുത്തി ഭക്ഷണം കഴിക്കുന്ന ബാബ ഇത്രയും ആളുകൾക്കിടയിൽ നിന്നും മറ്റാരെയും വിളിക്കാതെ ഭക്ഷണം കഴിക്കാനിരിക്കുമെന്നെനിക്ക്തോന്നുന്നില്ല ഞങ്ങൾ മാറി നിന്ന് സംസാരിക്കുന്നത് കണ്ട് അങ്ങോട്ട് നാലഞ്ചുപേര് വന്നു
ഒന്നാമൻ : എന്താ ആദീ എന്തെങ്കിലും ചെയ്യണോ
ആദി : അത് രാഗവേട്ടാ നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ അതികം ആളുകളുള്ളത്കൊണ്ട് ഭക്ഷണം തികയില്ല
രണ്ടാമൻ : അത് സാരോല്ല അവരല്ലേ പുറത്ത്തുനിന്ന് വന്നവർ ആദ്യം അവർക്ക് ഭക്ഷണം കൊടുക്ക് നമ്മുക്ക് ഭക്ഷണം തികഞ്ഞാലും ഇല്ലെങ്കിലും മറ്റാരും അറിയാൻപോണില്ല
ആദി : അതല്ല സലീംക്ക അതിലൊരു പ്രശ്നമുണ്ട്
മൂന്നാമൻ : അതൊന്നുമിപ്പോ നോക്കണ്ട അവർക്ക് മുന്നിൽ
💬 Comments
View all comments