Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
നമ്പറുകളും വാങ്ങി ശേഷം ഓരോ പരിപാടി അവതരിപ്പിച്ച ടീമിന്റെ കൈയിൽ നിന്നും രണ്ടുപേരുടെ നമ്പർ വീതം വാങ്ങി എല്ലാരേയും സന്തോഷത്തോടെ യാത്രയാക്കി ഞങ്ങൾ അവിടുന്ന് തിരിച്ചു എന്നെ വീടിനുമുന്നിൽ ഇറക്കി ബൈക്ക് തിരിച്ചു പോവും മുൻപ്
അഫി : ഡേയ് പുരുസാ നാൻ ഊട്ടുക്ക്പോറേ സീക്രമാ വന്ത്ട് ഇറുക്കാമാ കട്ടിപുടിച് ഒന്നാ തൂങ്കലാം
സരി ഡീ പോണ്ടാട്ടീ നീ പോയി പൂവും പൊട്ടുമാ പൊടവയെ കട്ടിക്ക്ട്ട് കാത്ത്ട്ടിരി നാൻ മുടിഞ്ചളവ്ക്കു സീക്രമാ വന്ത്ഡ്രേ
സരി ഡാ പുരുസാ
അവളുടെ നെറ്റിയിൽ ഉമ്മവെച്ചു എനിക്കായി പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾ യാത്രയാവുമ്പോ ബുള്ളറ്റിന്റെ ശബ്ദം അവിടെ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു അവൾ കണ്ണിൽ നിന്നും മറഞ്ഞതും തിരികെ വീട്ടിലേക്ക് കയറി ചെല്ലുമ്പോ ആമി ഒഴികെ എല്ലാരും ഉമ്മറത്ത്തന്നെ ഉണ്ട്
ആമിമോൾ ഉറങ്ങിയോ
ഇത്ത : ഇങ്ങോട്ട് വരുവഴി വണ്ടിയിൽ ഉറങ്ങി ഇവർ നീ വന്നിട്ടേ ഉറങ്ങൂ എന്നും പറഞ്ഞു കാത്തിരിപ്പായിരുന്നു
ഇത്താ ഒരു ചായ തരുമോ
സംസാരിച്ചിരിക്കുന്നതിനിടെ ഇത്ത ചായയുമായി വന്നു
സമയമില്ലാത്തൊണ്ടും പിനെ എന്താ വാങ്ങണ്ടേ എന്നറിയതോണ്ടും ഞാൻ അധികമൊന്നും വാങ്ങിയിട്ടില്ല
വല്ലിത്ത : പോടാ എന്ത് വാങ്ങാൻ ഇപ്പൊ എല്ലാം ഇവിടെകിട്ടില്ലേ പിന്നെന്താ
അഭീ പാത്തൂ വാ കുറച്ച് ചോക്ലേറ്റൊക്കെ ഉണ്ട് നിങ്ങൾ വാ നമുക്ക് പെട്ടിപൊളിക്കാം
കൈയിൽ കിട്ടിയ സുലൈമാനിയുമായി എല്ലാരേം കൂട്ടി പെട്ടി പൊളിക്കാൻ നടക്കുമ്പോ
വലിത്ത : ഇപ്പോഴാ അവർക്ക് സമാദാനമായെ അവിടുന്ന് വന്നപ്പോ തന്നെ പെട്ടിയില്ലായിരുന്നു കണ്ണ് വേറെ ആരെയെങ്കിലും സാധനമുണ്ടാവും എന്ന് പറഞ്ഞു ഞാൻ സമ്മതിക്കാഞ്ഞിട്ടാ
റൂമിൽ എത്തി ട്രോളി ബാഗിന് മുകളിൽ വലിച്ചുകെട്ടിയ ടാപ്പ് അഴിച്ചെടുക്കാൻ അവർ പാടുപെടുന്നത് കണ്ട് തയ്യൽ മെഷീനിൽ നിന്നും കത്രികഎടുത്ത് പെട്ടികളിലെ ടാപ്പ് പൊട്ടിച്ച് സിബ് തുറന്നതും സാധനങ്ങൾ വാരി പുറത്തേക്കിടുന്ന അവർക്ക് ഇടയിൽ നിന്നും ഇത്താക്കുംവല്ലിത്തക്കും ഉപ്പാക്കും ഫോണും വാച്ചും ഇയർപോടും എടുത്തു കൊടുത്തു ബാക്കിയുള്ള രണ്ട് ഫോണുകളും എല്ലാർക്കും ഉള്ള വാച്ചും ഇയർപോടും എടുത്ത് അതിൽ ബാക്കിയുള്ളത് ഇവിടേക്കുള്ളതാണ് എന്ന് പറഞ്ഞുകൊണ്ട് ഞാൻ എഴുനേറ്റു മറ്റുള്ളവർ അവർക്ക് കിട്ടിയ ഫോണും വാച്ചുമൊക്കെ നോക്കുമ്പോ ഉമ്മ
💬 Comments
View all comments