Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
ഉപ്പാന്റെ കൈയിൽ വാച്ച് കെട്ടികൊടുത്തുകൊണ്ട് അതിന്റെ ഭംഗി നോക്കുകയാണ്
(വല്ലിത്ത എന്റെ അടുത്തു വന്നുകൊണ്ട് ആരും കേൾക്കാതെ പതിയെ) ഉമ്മാക്ക് ഒന്നും വാങ്ങിയില്ലേ
ഞാൻ മറന്നു
എന്താടാ... സാരോല്ല ഇതിൽ ഉമ്മാക്ക് കൊടുക്കാൻ പറ്റിയത് എന്തേലുമുണ്ടോ
ഹാ... ഉണ്ട് വേഗം ചെന്ന് പാത്രം കഴുകുന്ന ലിക്ക്ടും പാൽപ്പൊടിയും കാപ്പിപ്പൊടിയും ഒക്കെ എടുത്ത് ഉമ്മാക്ക് കൊടുത്തു
(വല്ലിത്ത വീണ്ടും അരികിൽ വന്ന് പതിയെ) എടാ ഇതൊക്കെ വീട്ടിലേക്കുള്ളതല്ലേ ഉമ്മാക്ക് മാത്രമായി ഒന്നുമില്ലേ
(ഉമ്മാനോടായി)ഇതെല്ലാം സുലൂനുള്ളതല്ലേ അല്ലേ
(ഉമ്മ എന്നെ നോക്കി ചിരിയോടെ) എനിക്കവൻ എപ്പോഴും ഓരോന്നു കൊണ്ടുതരാറില്ലേ ഇപ്പ്രാവശ്യം അവനോടൊന്ന് മറന്നുപോയതല്ലേ അതൊന്നും സാരോല്ല...(പറഞ്ഞുകൊണ്ട് ഒരു പരാതിയുമില്ലാതെ സ്നേഹത്തോടെ എന്റെ കവിളിൽ ഉമ്മവെക്കുമ്പോഴും നീ എന്നെ മറന്നുപോയോ എന്നൊരു തോന്നൽ ആ കണ്ണുകളിൽ കാണാനുണ്ടായിരുന്നു)
ഞാൻ നോക്കുമ്പോ ഇത്തമാരും ഉപ്പയും എന്നെ നോക്കുന്നത് കണ്ടുഞാൻ പതിയെ പുറത്തേക്കിറങ്ങി ഉമ്മറത്തെ കസേരയിൽ ഇരുന്നു ചായകുടിക്കുമ്പോ വല്ലിത്ത അങ്ങോട്ട് വന്നു
എന്ത് പറ്റി മോനൂ നിനക്ക് ആർക്കും ഒന്നും വാങ്ങിയില്ലെന്ന് നീ പറഞ്ഞപ്പോ ഞാൻ കരുതിയത് ഉമ്മാക്ക് എന്തെങ്കിലും നീ വാങ്ങിയിട്ടുണ്ടാവുമെന്ന് ഒരു ദിവസം മാറിനിന്നാലും തിരികെവരുമ്പോ ഉമ്മാക്ക് എന്തേലുമില്ലാതെ മോൻ വരാറില്ലല്ലോ ഇതിപ്പോ ഞങ്ങൾക്ക് മൂന്നാൾക്കും ഇത്രേം വിലേടെ സാധനങ്ങൾ കൊണ്ടുവന്നിട്ട് ഉമ്മാക്ക് ഒന്നും ഇല്ലാഞ്ഞിട്ട് എന്തോ പോലെ താത്തൂന്റെ പൊന്നൊരു കാര്യം ചെയ്യ് ഈ ഫോൺ ഉമ്മാക്ക് കൊടുക്ക് എന്നിട്ട് വെറുതെ പറ്റിച്ചതാണെന്ന് പറ താത്തക്ക് എന്തിനാ ഇത്രേം വിലേടെ ഫോണൊക്കെ
വേണ്ടിത്താ അത് ശെരിയാവൂല
ഉമ്മാ ഇങ്ങോട്ട് വാ...(പാത്തൂന്റെ ശബ്ദം കേട്ട് താത്ത അകത്തേക്ക്നടന്നു)
(ഉമ്മ വന്ന് എന്റെ തോളിൽ കൈവെച്ചു നിന്നുകൊണ്ട്) സാരോല്ലടാ നീ എനിക്ക് എപ്പോഴും കൊണ്ടുവരുന്നതല്ലേ
ഉമ്മാക്ക് സങ്കടമൊന്നുമില്ല മോൻ അതാലോചിച് വിഷമിക്കണ്ട
മ്മ്...
മോൻ ഈ ചോക്ലേറ്റ് തിന്നുനോക്ക് നല്ല രസോണ്ട് ഉമ്മ പൊട്ടിച്ചു കഴിച്ച ചോക്ലേറ്റ് എന്റെ വായിലേക്ക് വെച്ചുതന്നു
(ഒന്ന് കടിച്ചശേഷം)ഉമ്മ ഈ ഗ്ലാസൊന്ന് അകത്തുവെച്ചിട്ട് വന്നേ...
ഉമ്മ ഗ്ലാസ്സുമായി അകത്തേക്ക് നടന്നതിനു പുറകെ അകത്തേക്ക് കയറിയ ഞാൻ ഫോൺ അടിഞ്ഞു ആമി ഉണരണ്ട എന്ന് കരുതി ഫോൺ സൈലന്റ്
💬 Comments
View all comments