Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
ആക്കി ചാർജിൽ ഇട്ടുവെച്ചു മുറിയിൽ ചെന്ന് ട്രാവൽ ബാഗ് എടുത്ത് അതിൽ നിന്നും എന്റെ സുലുകുട്ടിക്ക് എന്നെഴുതി ഗിഫ്റ്റ് പേപ്പറിൽ പൊതിഞ്ഞു വെച്ച ബോക്സ് എടുത്തു ലാപ്ടോപ് ബാഗിൽ നിന്നും ചെയിനും ബ്രേസ്‌ലറ്റും എടുത്ത് പോക്കറ്റിലേക്കിട്ടുകൊണ്ട് ബോക്സ് പുറകിൽ പിടിച്ച് ഹാളിലേക്ക് വന്നു
ഉമ്മാ...
ഉമ്മ അങ്ങോട്ട് വന്നു
(പുറകിൽ നിന്നും കൈ എടുത്തു ബോക്സ് ഉമ്മാക്ക് നേരെ നീട്ടി)ഇത് ഉമ്മാക്ക്
ഉമ്മ അത് വാങ്ങി നോക്കി പൊളിക്കാതെ അതിലേ എഴുത്തിലേക്ക് നോക്കി അനങ്ങാതെ നിന്നു ഉമ്മാന്റെ കണ്ണിൽ നിന്നും കണ്ണീരുറ്റി എഴുത്തിന് മുകളിൽ വീഴുന്നത് കണ്ട് എന്റെ നെഞ്ച് പിടഞ്ഞു ഉമ്മാനെ ചേർത്തുപിടിച്ചുകൊണ്ട് നെറ്റിയിൽ ഉമ്മവെച്ചുകൊണ്ട്
അയ്യേ ഞാൻ തമാശക്ക് പറഞ്ഞതല്ലേ ഒന്നും കൊണ്ടുവന്നില്ലെന്ന് അപ്പോയെക്കും കരഞ്ഞോ എന്റെ സുലു കുട്ടി
ഞാൻ കരുതി എന്നെ മറന്നുപോയെന്ന്
അങ്ങനെ മറക്കുമോ ഞാനെന്റെ ചുന്ദരി കുട്ടിയെ എന്റെ ശ്വാസമല്ലേ എന്റെ ഉമ്മച്ചി
പോടാ ഇതൊക്കെ ഏതേലും പെൺപിള്ളേരോട് പോയിപറ എന്നിട്ട് അവളേം കൂട്ടി ഇങ്ങ് പോര്
ഹാ നടന്നത് തന്നെ അവര് ചെരിപ്പൂരിയടിക്കും ഇതേ പണ്ട് അഹമ്മദ് പെണ്ണ് കാണാൻ വന്നപ്പോ നാണിച്ചു മുഖത്തുനോക്കാതെ നിന്ന സുലൈഖാന്റെ എൺപതുക്കൾ അല്ല കാലചക്രം നാല് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു കിളവീ
അത് കേട്ട് എല്ലാരും ചിരിച്ചു
ഏതാ ആ കുട്ടി
ഏത് കുട്ടി
ഇന്ന് സ്റ്റേജിൽ വന്ന് നിന്റെ കൈയിൽ പിടിച്ച കുട്ടി
ഞെട്ടി വല്ലിത്തയെ നോക്കുമ്പോ അവൾ എന്നെ നോക്കി നിൽക്കുകയാണ്
"കുരിപ്പ് എല്ലാം പറഞ്ഞെന്ന് തോനുന്നു ഒന്ന് നോക്കാം" എന്ന് മനസിനോട് പറഞ്ഞു
ഓഹ്... അതോ അത് അവന്മാരുടെ ഫ്രണ്ട് ആണ്
പ്രതീക്ഷയോടെ എന്തോ കേൾക്കാൻ നിന്ന ഉമ്മമൗനമായി
ഇത്ത : ഇത് തുറന്നുനോക്കുന്നില്ലേ
പോക്കറ്റിൽ നിന്നും ബ്രേസ്ലറ്റ് എടുത്ത് എന്തോ ആലോചിച്ചുനിൽക്കുന്ന ഉമ്മാന്റെ കൈയിൽ കെട്ടികൊടുത്തശേഷം ചെയിൻ ഇട്ടുകൊടുത്തു കൊണ്ട് തിരക്കൊന്നു കഴിയട്ടെ ഇതിന് നമുക്കൊരു ലോക്കറ്റ് വാങ്ങണം
ഇത്തമാരും ഉപ്പയും ഒക്കെ ചെയിനും കൈചെയ്നും നോക്കി
ഇത്ത : ചെയിൻ എത്ര പവനാടാ
എട്ട് പവൻ
വല്ലിത്ത : കാഴ്ച്ചക്ക് അത്രേം തൂക്കം തോന്നുന്നില്ലെങ്കിലും നല്ല
💬 Comments
View all comments