0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

എന്താണെന്ന് അറിയുകയേ ഇല്ല

ആ... എന്തേലുമാവട്ടെ ഇവിടൊരു പണീം ചെയ്തില്ലേലും കുഴപ്പമില്ല നിനക്കിഷ്ടായോ നിന്റെ കൂടെ അവിടെ പണിയെടുക്കുന്നതാണോ...

ഇതൊരു വെലേം കൂലീം ഇല്ലാത്ത പെണ്ണാ അല്ലേലും നമുക്കീ പത്താംക്ലാസും ഗുസ്‌തീം യോഗ്യതയുള്ളതല്ലേ

(അഭി വന്ന് എന്റെ മേൽ ചാരിനിന്നു ചോക്ലേറ്റ് തിന്നോണ്ട്) മാമാ...

എന്താ അഭിക്കുട്ടാ...

ഇതെല്ലാം ഇവിടെ നിന്നോട്ടെ എനിക്കും മോളൂനും ഇവിടെ വരുമ്പോ കളിക്കാൻ

അതിന് മാമൻ വേറെ വാങ്ങിത്തരാടാ

മാമാ എനിക്ക് ഒരു സൈക്കിളും വേണായിരുന്നു ഇവിടെ വരുമ്പോ കളിക്കാൻ

(അവന്റെ നെഞ്ചിലൂടെ കൈ ഇട്ട് അവനെ പിടിച്ചുകൊണ്ട്)അതിനെന്താ നമ്മക്ക് വാങ്ങാടാ... പാത്തൂനൊന്നും വേണ്ടേ...

എനിക്ക്...

വല്ലിത്ത : (അവരെനോക്കി) മിണ്ടാതിരുന്നേ രണ്ടാളും ഇപ്പൊ സൈക്കിളും വേണ്ട ഒന്നും വേണ്ട (എന്നെ നോക്കി) നിനക്കെന്തിന്റെ കേടാ...

നീ ഒന്ന് മിണ്ടാതിരി ഇത്താ...(പാത്തൂനെ അടുത്തേക്ക് വിളിച്ചു) പാത്തൂട്ടികെന്താ വേണ്ടേ

അവൾ വല്ലിത്തയെ നോക്കി

ഉമ്മച്ചി ഒന്നും പറയൂല മോള് പറ

പൊന്നിന്റെ കമ്മൽ

ഞാൻ അവളുടെ കാതിൽ നോക്കി ഒരു പഴയ നിറം മങ്ങിയ ഫാൻസി കമ്മൽ ഇട്ടിരിക്കുന്നു

എന്റെ ക്ലാസിൽ എല്ലാർക്കുമുണ്ട് വാങ്ങിത്തരാൻ പറഞ്ഞപ്പോ ഉപ്പച്ചി ഉമ്മച്ചീനെ അടിച്ചു ഉപ്പച്ചി വാങ്ങിത്തരൂല

ഞാൻ വല്ലിത്തയേ നോക്കി അവൾ പതറി നിൽക്കുന്നു

നിന്നെ അവൻ അടിക്കാറുണ്ടോ

(പകപ്പ് മറച്ചുവെച്ചു ഒരിളിഞ്ഞ ചിരിയോടെ)ഹേയ്... അതെന്തോ തമാശക്ക്

ഇവളെ കമ്മലും മാലയുമൊക്കെ എവിടെ

അത്... അത്... അത്ചെറിയൊരു അത്യാവശ്യം വന്നപ്പോ ഹാ... കഴിഞ്ഞ വരവിനു പണയംവെച്ചതാ

(ഞാനവളെ ചേർത്തുപിടിച്ചു) നമ്മക്ക് പോയി വാങ്ങാ ഇപ്പൊ മോള് ചോക്ലേറ്റ് ഒക്കെ തിന്ന് പോയി കിടന്നോ നമുക്ക് കമ്മലും മാലയും എല്ലാം വാങ്ങാട്ടോ ചെല്ല് മക്കൾ പോയി കിടന്നോ

അവര് മുറിയിലേക്ക് പോയി കഴിഞ്ഞു മുറിയുടെ കതക് വെളിയിൽ നിന്ന് ചാരി

നിന്നെ അവൻ തല്ലാറുണ്ടോ...

വീണ്ടും അതേ ചോദ്യം കേട്ട് ഇത്ത തലകുനിച്ചു നിന്നു

അവൻ തല്ലാറുണ്ടോന്ന്

മ്മ്... ഹും... അവൾ ഇല്ലെന്ന പോലെ തലയാട്ടി

കൊച്ചിനൊരു നിറമുള്ള ഫാൻസി കമ്മല് പോലും വാങ്ങികൊടുക്കാൻ അവനെക്കൊണ്ട് പറ്റില്ലേ നാട്ടിൽ ദിവസം പണിക്ക് പോയിട്ട് ഞാൻ വാങ്ങിയില്ലേ അവളെ കാതിലും

💬 Comments

View all comments