0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

കഴുത്തിലും വളയും കൈചെയിനും അരയിലും കാലിലുമടക്കം

അതിന്റെ കാൽ പവനില്ലാത്ത കമ്മല് വിറ്റ് തീർക്കാൻ പറ്റുന്ന എന്ത് ദാരിദ്ര്യമാ അവന്

ഇത്താ നിന്നോടാ ചോദിക്കുന്നെ... വാ തുറന്ന് പറ

തുടം പോലൊരു ചെയിൻ നിന്റെ കഴുത്തിലുള്ളപ്പോ അത് പോലും എടുക്കാതെ ആ കൊച്ചിന്റെ കമ്മലടക്കം എല്ലാം എടുത്തു തൊലച്ചത് അവൻ ആരെ ഉമ്മാനെ കെട്ടിച്ച കടം തീർക്കാനാന്നാ നീ പറയുന്നേ

ഒന്നും മിണ്ടാതെ നിൽക്കുന്ന അവളെ നോക്കി

ഒക്കെ പോട്ടെ അവൻ നിന്നെ തല്ലിയ കാര്യം പറഞ്ഞപ്പോ നീ എന്തിനാ ഞെട്ടിയെ ചോദിക്കുന്നതിനെല്ലാം നീ എന്തിനാ പരുങ്ങുന്നേ

ഇത്താ നീ ഇങ്ങനെ മിണ്ടാതെ താഴോട്ട്നോക്കി നിന്ന് ഭ്രാന്ത് പിടിപ്പിക്കാതെ മുഖത്തൊട്ട് നോക്കി ചോദിക്കുന്നതിനുത്തരം പറ അവൻ നിന്നെ തല്ലാറുണ്ടോ

അതേ എന്നപോലെ അവൾ തല പതിയെ ആട്ടി

എന്നിട്ട് നീ എന്താ അത് പറയാഞ്ഞേ...

ഉമ്മയും ഇത്തയും ഉപ്പയും ചോദിച്ചോണ്ടിരുന്നു

എന്താ ഞാൻ പറയണ്ടേ...രണ്ട് കുട്ടികളായപ്പോ എന്നെ വേണ്ടെന്ന് തോന്നിയതോ... സ്ത്രീധനം കൊടുത്തത് കുറഞ്ഞുപോയി എന്നുപറഞ്ഞു എന്നുമെനെ തല്ലുന്നതോ... എന്റെ മഹറടക്കമുള്ള സ്വർണവും കുട്ടിക്ക് നീ വാങ്ങികൊടുത്തതടക്കം വേരോരുത്തിക്ക് കൊണ്ട് കൊടുത്തത് ചോദിച്ചതിന് ചട്ടകം പഴുപ്പിച്ചു പൊള്ളിച്ചതോ...... എന്താ... എന്താ...ഞാൻ പറയണ്ടേ... ആരോടാ ഞാൻ പറയണ്ടേ... ഇല്ലാത്ത കാശ് കടംവാങ്ങി വിസയടക്കം എടുത്തുകൊടുത്തു കല്യാണം കഴിപ്പിച്ചു തന്നിട്ട് അതിന്റെ കടം വീട്ടാൻ രാവും പകലുമില്ലാതെ പൊറോട്ടക്കല്ലിന്റെ ചൂടത്ത് നിക്കുന്ന ഉപ്പാനോടോ... ഉള്ളസമയം പശൂനേം കോഴിനേം ആടിനേം പോറ്റി ഒരുരൂപഎങ്കിൽ ഒരുരൂപ മാറ്റിവെച്ചു കടംതീർക്കാൻ ഉപ്പാക്ക് കൂട്ടുനിൽക്കുന്ന ഉമ്മാനോടോ.... കളിച്ചുനടക്കേണ്ട പ്രായംതൊട്ട് ഈ കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്ന നിന്നോടോ... ആരോടാ ഞാൻ പറയണ്ടേ... നിങ്ങളെപ്പോഴും നോക്കിയത് ഞങ്ങളെ രണ്ടാളേം കഷ്ടപ്പെടുത്തതിരിക്കാനാ രണ്ട് മക്കളേം കൂട്ടി തിരിച്ചുവന്നോ ഇതെല്ലാം പറഞ്ഞോ നിങ്ങളെ പിനേം കഷ്ടപ്പെടുത്താൻ വയ്യാത്തോണ്ടാ നിങ്ങളോട് ചിരിച്ചു കളിച്ചു നിന്നെ

എന്റെ മുഖത്തേക്ക് നോക്കി കണ്ണുനീരൊലിച്ചിറങ്ങിയ മുഖത്തോടെ സഹികേട്ടപോലെ പൊട്ടി തെറിച്ചുകൊണ്ട് പറഞ്ഞുതീർന്ന് പെയ്തൊഴിഞ്ഞ പോലെ നിൽക്കുന്ന അവളെയും ചുറ്റും വാവിട്ടു കരയുന്ന ഉമ്മയെയും അനിയത്തിയെയും മുഖം പൊത്തി കരയുന്ന ഉപ്പാനെയും നോക്കി ശരീരത്തിന്റെ ബലം നഷ്ടപെട്ട പോലെ താങ്ങിനായി പുറകിലെ

💬 Comments

View all comments