Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
വാതിലിലേക്ക് ചാരി നിൽക്കുന്ന എന്റെ നെഞ്ചിൽ വന്നുവീണു പൊട്ടിക്കരയുന്ന അവളെ എന്ത് പറഞ്ഞാശ്വസിപ്പിക്കണമെന്നറിയാതെ വാ തുറന്നാൽ കരഞ്ഞുപോവും എന്നറിയാവുന്നതിനാൽ അവളെചേർത്തു പിടിച്ച് നിന്നു എത്രസമയമങ്ങനെ നിന്നെന്നറിയില്ല എല്ലാരും കരഞ്ഞു തളർന്നു മരണവീടിനെക്കാൾ മൂകമായ അന്തരീക്ഷത്തിൽ ശ്വാസം എടുത്തുവിട്ട് സ്വരമിടറില്ല എന്നുറപ്പുവരുത്തി അവളെ ചേർത്തുപ്പിടിച്ചു കൊണ്ട് ഉറച്ച ശബ്ദത്തിൽ
മതി കരഞ്ഞത് ഇത്ത ഇനി അങ്ങോട്ട് പോവുന്നില്ല കഴിഞ്ഞത് കഴിഞ്ഞു ഇനി ഇതും പറഞ്ഞു ആരേലും ഇവിടെ കരഞ്ഞോണ്ടിരുന്നാൽ അവന്റെ മറ്റവളെയും അവന്റെ കുടുംബത്തെയും അവനെയുമടക്കം പച്ചക്ക് കത്തിച്ചു ജയിലിൽ പോയി സ്വസ്ഥമായിട്ടിരിക്കും ഞാൻ
എല്ലാവരും ഞെട്ടി എന്നെ നോക്കി
എല്ലാരും പോയി കിടന്നുറങ്ങാൻ നോക്ക്
എല്ലാരും പതിയെ അവിടെനിന്നും അകത്തേക്ക് പോയി ഞാൻ ലൈറ്റ് എല്ലാം ഓഫ് ചെയ്തു വരാന്തയിൽ ചെന്നിരുന്നു
കോമയിൽ നിന്ന് ഉണർന്ന ശേഷം പാതത്തിനൽപ്പം മുകളിലായി ഒരു കാൽ നഷ്ടപെട്ട ഉപ്പയെയാണ് കണ്ടത് വീണ്ടും പഴുപ്പ് കാരണം നാലഞ്ചുവട്ടം ഓപ്പറേഷൻ മുറിച്ചു മുറിച്ചു മുട്ടൊളമെത്തിയപ്പോഴും പഴുപ്പിന്റെ വേദനയിൽ പോലും ആ കണ്ണിൽ ഒരുതുള്ളി കണ്ണുനീർ ഞാൻ കണ്ടിട്ടില്ല ഞാൻ കാരണമാണെന്ന് പറഞ്ഞുഞാൻ സങ്കടപ്പെട്ടപ്പോഴൊക്കെ വരാനുള്ളത് വഴിയിൽ താങ്ങില്ല ഇതൊക്കെ അല്ലാഹുവിന്റെ പരീക്ഷണങ്ങളാണ് എന്ന് പറഞ്ഞു എന്നെ സമാധാനിപ്പിച്ച മനുഷ്യൻ ആ മനുഷ്യനാണ് ഇന്നിപ്പോ വിങ്ങിപൊട്ടികരഞ്ഞത് എനിക്കാകെ ഭ്രാന്ത് കയറാൻതുടങ്ങി
അകത്ത് കയറി ബാഗിൽ തപ്പി സിഗരറ്റും ലൈറ്ററും എടുത്തു വരാന്തയിൽ വന്നിരുന്നു സിഗരറ്റ് കത്തിച്ചു എഴുനേറ്റ് തലങ്ങും വിലങ്ങും നടന്നുകൊണ്ടിരിക്കെ വല്ലിത്ത പുറത്തേക്ക് വന്ന്
ഇതെപ്പോ തുടങ്ങി
ഞാൻ സിഗരറ്റ് താഴെയിട്ടു ചവിട്ടി കെടുത്തി
അവൾ എനിക്കരികിൽ വന്ന് എന്റെ കൈ പിടിച്ചു കൊണ്ട് വരാന്തയിലേക്ക്നടന്നു എന്നെ പിടിച്ചിരുത്തി എന്റെ തല മടിയിൽ വെച്ചുകൊണ്ട് മസ്സാജ് ചെയ്യുമ്പോ ഞങ്ങൾക്കിടയിൽ നിശബ്ദത തളം കെട്ടി
എന്നോട് പോലും പറയാൻ തോന്നിയില്ലേ ഇത്തക്ക് അവളെ കല്യാണം കഴിഞ്ഞെന്നറിഞ്ഞപ്പോ ഞാൻ നിന്നെ പിടിച്ചല്ലേ ഇത്താ കരഞ്ഞേ നിന്നോടല്ലേ ഞാൻ എല്ലാം പറഞ്ഞേ ഞങ്ങൾ തമ്മിലുള്ളത് എല്ലാം പറഞ്ഞില്ലേ അവൾ ഇനി കൂടെ ഉണ്ടാവില്ലെന്നറിഞ്ഞ ശേഷം നിങ്ങൾക്കൊക്കെ വേണ്ടി അല്ലേ ഇത്താ ഞാൻ ജീവിക്കാൻ തീരുമാനിച്ചത് തന്നെ ആ എനിക്ക്
💬 Comments
View all comments