Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
വീണ്ടും കൈയിൽ പിടിക്കാൻ നോക്കിയ അവളെ ചേർത്തു പിടിച്ചു
കുഞ്ഞൂ ആ സീറ്റിൽ കാലുവെച്ചു മടിയിൽ കയറി ഇരിക്ക്
വിടർന്ന കണ്ണുകളോടെ എന്നെ നോക്കുന്ന അവളെ നോക്കി
കയറി ഇരിക്കെന്റെ പെണ്ണേ
ധൃതിപ്പെട്ട് ചെരിപ്പൂരി സീറ്റിൽ ചവിട്ടി എന്റെ മടിയിലേക്ക് കയറി ഇരുന്ന അവളുടെ കവിളിൽ ചുംബിച്ചു ക്ലച്ചും ബ്രെക്കും ചവിട്ടി അവളുടെ വലം കൈ ചൂണ്ടു വിരൽ നിവർത്തി സ്റ്റാർട്ട് ബട്ടനിൽ അമർത്തി വണ്ടി സ്റ്റാർട്ട്ചെയ്തു അവളുടെ ഇടുപ്പിൽ കൈ വെച്ചു ചേർത്തു പിടിച്ചുകൊണ്ട് കവിളിൽ ഉമ്മവെച്ചു
വണ്ടി എങ്ങനെ ഉണ്ട് ഇഷ്ടമായോ
മമ്... ആരുടേയാ...
ഇതിന്നലെ വാങ്ങിയതാ വാങ്ങി വരും വഴി ഞാൻ കരുതിയിരുന്നു ഇതിൽ എന്റെകൂടെ ആദ്യം കയറുന്ന പെണ്ണ് നീ ആകണമെന്ന് അത് സംഭവിച്ചു
അവളെന്റെ കഴുത്തിൽ കൈ ചുറ്റി മുഖം മുഴുവൻ ഉമ്മവെച്ചു
അതെന്താ എന്നെ...അഫിയെ ആദ്യം കയറ്റാൻ തോന്നാഞ്ഞത്...
(അവളുടെ മുഖം കൈയിൽ കോരിയെടുത്തു കണ്ണിലേക്കു നോക്കി)അവളെ ഞാൻ എല്ലായിടത്തും കൊണ്ടുപോവാറില്ലേ നിനെ എങ്ങും കൊണ്ടുപോവാനും സന്തോഷമായി വെക്കാനും എനിക്ക് പറ്റാറില്ലല്ലോ...
അവളുടെ കൈ എന്റെ വാ പൊത്തി...
എനിക്ക് നിന്നോളം വലിയ സന്തോഷമൊന്നും വേറെ ഇല്ല... ഒരുമിച്ച് യാത്ര ചെയ്യാനൊക്കെ എനിക്കിഷ്ടമാ ചേട്ടനും ഇഷ്ടമാണെന്നും സാഹചര്യം കൊണ്ട് പറ്റാഞ്ഞിട്ടാണെന്നും എനിക്കറിയാം... ഭഗവാൻ എനിക്കുതന്ന ഭാഗ്യമാണ് മുത്തേ നീ...
നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കുന്ന അവളെ നെഞ്ചോട് ചേർത്തു പിടിച്ച്
കവിളിൽ അമർത്തി ഉമ്മ വെച്ചു
ചരൽ വാരി എറിയും പോലെ മഴ തുള്ളികൾ വണ്ടിക്കുമേൽ വന്നു പതിച്ചു സൺ റൂഫിന് മേലേ വന്നു വീഴുന്ന മഴത്തുള്ളികളെ നോക്കി
💬 Comments
View all comments