0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

ചേർത്തുപിടിച്ചു മനാഞ്ചിറസ്ക്വയറിനെ ചുറ്റി നിശബ്ദമായ മിട്ടായി തെരുവിലൂടെ കറങ്ങി തിരക്കുപിടിച്ച പാളയം മാർക്കറ്റിനടുത്തെത്തി

ചേട്ടാ...

മ്മ്...

ഈ തിരക്കിലൂടെ എന്റെ കൈ പിടിച്ച് നടക്കാമോ

ഒന്നും പറയാതെ വണ്ടി പാർക്ക്‌ ചെയ്തു അവളെ കൂട്ടി ഇറങ്ങി അവൾക്കുനേരെ നീട്ടിയ ഇടം കൈയിൽ കെട്ടിപിടിച്ചു സന്തോഷത്തോടെ നടക്കുന്ന അവളെ നോക്കി മുന്നോട്ട് നടന്നു ചുറ്റും ആളുകൾ ലോഡിറക്കുന്നതിന്റെയും കച്ചവടം ചെയ്യുന്നതിന്റെയും തിരക്കിലാണ് അവർക്കിടയിലൂടെ നടന്ന് പോവുന്നതിനിടെ നടത്തം നിർത്തിയ അവളെ നോക്കി ഇറക്കി വെക്കുന്ന നെല്ലിക്ക പെട്ടിക്ക് നേരെ കണ്ണ് കാണിച്ചു കൊണ്ട് അവളെനെ നോക്കി മനോഹരമായി ചിരിച്ചു

നിന്റെ ഈ ചിരികാണുമ്പോ നെല്ലിക്ക തോട്ടം തന്നെ വാങ്ങിത്തരാൻ തോന്നും

അവളെ കൂട്ടി നെല്ലിക്ക പെട്ടി വെച്ച ആളുടെ അടുത്തേക്ക് ചെന്നു തിരക്ക് പിടിച്ച് നിൽക്കുന്ന രണ്ട് മൂന്ന് പേരെ കണ്ട്

ചേട്ടാ നെല്ലിക്ക

അവളുടെ ചോദ്യം കേട്ട് എന്തോ പറയാൻ തിരിഞ്ഞ അയാൾ അവളുടെ കൈയിലെ സൂചി കണ്ടാവണം പറയാൻ വന്നത് വിഴുങ്ങി ചെറിയ പുഞ്ചിരി വരുത്തി അവളെ നോക്കി

എടുത്തൊമോളേ...

ഒരു കീസ് തരാമോ...

അയാൾ ഒരു കീസെടുത്തു എനിക്ക് നീട്ടി

അതിലേക്ക് നെല്ലിക്ക എടുത്തിട്ടു അയാൾക്ക് നേരെ നീട്ടി

തൂക്കി നോക്ക് ചേട്ടാ

(തിരിഞ്ഞുനോക്കി പുഞ്ചിരിയോടെ)വേണ്ട പോയിക്കോ

പേഴ്‌സ് എടുത്ത് തുറന്നുനോക്കുമ്പോ ചില്ലറ പത്ത് രൂപയും പിനെ ഉള്ളത് അഞ്ഞൂറും ആണ് അഞ്ഞൂറിന്റെ ഒരു നോട്ടെടുത്തു അവളുടെ കൈയിൽ കൊടുത്തു അവളത് ചുരുട്ടി അയാൾക്ക് നേരെ നീട്ടി

കൈ നീട്ടമല്ലേ ഇത് വാങ്ങിക്ക്

വാങ്ങിച്ചോ ചേട്ടാ തേടി വരുന്ന ലക്ഷ്മിയെ മടക്കരുതെന്നല്ലേ (അവളെനോക്കി)അല്ലേ ലക്ഷമീ...

അതേ... അവളത് അയാൾക്ക് കൊടുത്തു

ഞങ്ങൾ തിരിഞ്ഞു നടക്കുമ്പോഴും അയാൾ ഞങ്ങളെ തന്നെ നോക്കി കീസിൽ കൈ ഇട്ട് നെല്ലിക്ക എടുത്ത് തുടക്കാൻ തുടങ്ങിയ അവളെ തടഞ്ഞു ഒരു ബോട്ടിൽ വെള്ളം വാങ്ങി കഴുകി കൊടുത്തു നെല്ലിക്കയും തിന്നുകൊണ്ട് കൈയിൽ തൂങ്ങി നടക്കുന്ന അവളെയും കൂട്ടി ബീചിനരികിലൂടെ ചുറ്റി കനോലി കിനാലിനരികിലൂടെ

ആശുപത്രിയിലേക്ക് തിരിച്ചു ആശുപത്രിയിൽ എത്തുമ്പോഴേക്കും ആറുമണി കഴിഞ്ഞു കൈ വിരലുകൾ കോർത്തു പിടിച്ചുകൊണ്ടു സന്തോഷത്തോടെ സംസാരിച്ചുകൊണ്ട് നടക്കുന്ന

💬 Comments

View all comments