Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
കഴിയില്ല അതുകൊണ്ടാണ് അല്ലാതെ വേറൊന്നുംകൊണ്ടല്ല
മ്മ്...
ഭക്ഷണം വാങ്ങി മുറിയിൽ എത്തിയപ്പോഴും അവന്റെ മുഖം തെളിഞ്ഞിട്ടില്ല എനിക്കറിയാം അവന് ബുള്ളറ്റിനോട് അത്രമേൽ ആഗ്രഹമുണ്ട് ഒരിക്കൽ അവൻ എടുക്കാൻ നോക്കിയപ്പോ ഞാൻ പറ്റില്ല എന്ന് പറഞ്ഞതുകൊണ്ട് മാത്രം നിന്നുപോയ അവന്റെ ആഗ്രഹം പഴയ ബുള്ളറ്റിന്റെ ശബ്ദം കേട്ടാലും കണ്ടാലും അതിലേക്ക് ശ്രെദ്ധകൊടുക്കുന്ന അവനെ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് ബുള്ളറ്റ്നോടുള്ള ആഗ്രഹം അവൻ തീർക്കുന്നത് പലപ്പോഴും ഞങ്ങൾ ആരെങ്കിലും കൂടെ ഉള്ളപ്പോ സുഹൈലിന്റെ ബുള്ളറ്റ് ഓടിച്ചിട്ടാണ് ഒറ്റയ്ക്ക് അവനെ ബൈക്ക് ഓടിക്കരുത് എന്ന് ഞാൻ പറഞ്ഞതുകൊണ്ട് അവനത് ചെയ്യാറില്ല
ചായകുടിച്ചു കഴിഞ്ഞു ആറ് ചെക്ക് ലീഫ് ഒപ്പിട്ട് അവന് നേരെ നീട്ടി അവർക്ക് മൂന്നാക്കും വേണ്ട വണ്ടി എടുത്ത് കൊടുക്ക് സുഹൈലിന്റെ വണ്ടി പണിയാൻ എത്രയാ വേണ്ടേ എന്ന് നോക്കിയിട്ട് അതും കൊടുക്ക് ഉപ്പാക്ക് ഒരു പുതിയ ലക്ഷ്വറി വണ്ടി എടുക്കണം ഏതാ നല്ലേ
ബെൻസ് ബിഎം ഒക്കെ ആണ് ഇപ്പൊ നമ്മുടെ നാട്ടിൽ ഉള്ള ലക്ഷ്വറി വണ്ടികൾ പക്ഷേ കുറച്ചുകൂടെ എനിക്കിഷ്ടം ലക്സസോ ലാൻഡ് ക്രൂസറോ ആണ്
ശെരി നിനക്കിഷ്ടമുള്ളത് എടുത്തോ
ആരെ പേരിൽ എടുക്കണം
ഉപ്പാന്റെ ഐഡിയും മറ്റും അമലിന്റെ കൈയിൽ ഉണ്ട് അത് വാങ്ങിച്ചോ
എത്ര ഫസ്റ്റ് പേയ്മെന്റ്കൊടുക്കണം
ഫുൾ പേയ്‌മെന്റ് ചെയ്തോ ഫിനാൻസ് വേണ്ട
രണ്ട് കോടി എങ്ങാനും വേണം ലാൻഡ് ക്രൂസറിനു
അത് സാരോല്ല രെജിസ്ട്രേഷൻ അടക്കം കഴിഞ്ഞു കൈയിൽ തരാൻ എത്രവേണം എന്ന് ചോദിക്ക് അതാവുമ്പോ ഒറ്റ ചെക്കിൽ പരിപാടി കഴിയും
ലാൻഡ് ക്രൂസർ ആണേൽ ഇവിടെ അടുത്ത് തന്നെ ഷോറൂം ഉണ്ടല്ലോ നമുക്ക് പോയിനോക്കാം
മ്മ്...
നേഴ്സ് വന്ന് മെഡിസിൻ കൊടുത്തു പുറത്തേക്കിറങ്ങുമ്പോയേക്കും അഫി കയറിവന്നു ഉപ്പാക്ക് ലാൻഡ് ക്രൂസർ എടുക്കുന്ന ആലോചന പറഞ്ഞു
അഫി : ലാൻഡ് ക്രൂസറോ ഇറങ്ങുമ്പോയേക്കും രണ്ട് രണ്ടര കോടി വിലയില്ലേ
മ്മ്...
അഫി : എന്തായാലും എടുത്തോ നമ്മളെ നാട്ടിൽ ആരെടുത്തുമില്ല അടവൊക്കെ നമുക്കടക്കാം. ഉപ്പ അതിൽ വന്നിറങ്ങുന്നത് എന്റെ വീട്ടുകാരൊന്ന് കാണട്ടെ
ഡോക്ടർ വന്നു പോയതും മെർലിന്റെ കൂടെവന്ന ചാന്ധിനിയെയും തേൻമൊഴിയെയും ലച്ചുവിനടുത്താക്കി
💬 Comments
View all comments