Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
ഞങ്ങൾ ബിച്ചുവിന്റെ വണ്ടിയുമായി ടോയോട്ടയിലേക്ക് വെച്ചു പിടിച്ചു ഇടയിൽ അമൽ വിളിച്ചു സ്ഥലങ്ങൾ അളവും കാര്യങ്ങളും കഴിഞ്ഞു നാളെ രെജിസ്റ്ററേഷൻ വെക്കാം എന്നും പറഞ്ഞു
ടോയോട്ടയിലേക്ക് കയറി ചെല്ലുമ്പോതന്നെ യൂണിഫോം ഇട്ട ഒരാൾ അടുത്തേക്ക് വന്നു
എന്താണ് സർ വേണ്ടത്
ബിച്ചു : ചൂടുള്ള നാല് പൊറോട്ടയും രണ്ട് നല്ല എരിവുള്ള ബീഫ് ഫ്രെയും
(അവനെ നോക്കി) എന്താടാ ഇത് പറഞ്ഞു കൊതിപ്പിച്ചു വിശപ്പിനെ വിളിച്ചു വരുത്തിയല്ലോ നീ... (സ്റ്റാഫിനെ നോക്കി) വണ്ടി വേണം...
വരൂ സർ... ഒരു ബ്രോഷർ എടുത്ത് കൈയിൽ തന്നു
പെട്ടന്ന് ഞങ്ങളെ വിട്ട് അങ്ങോട്ട് കയറി വരുന്ന ഫാമിലിക്ക് നേരെ ചെന്നു
ബിച്ചു : ബെസ്റ്റ്... അവൻ പോയി...(മറ്റൊരാളെ അടുത്തേക്ക് വിളിച്ചു) എന്താപേര്...
അക്ഷയ് സർ
ബിച്ചു : ശെരി... ഒരു വണ്ടി വേണം തരുമോ അതോ അയാൾ പോയപോലെ പോവുമോ...
സോറി സർ... ഏത് വണ്ടിയാ നോക്കുന്നെ... എത്തിയോസ്, ഇനോവ, ഗ്ലാൻസ
ലാൻഡ് ക്രൂസർ ഇല്ലേ...
ഉണ്ട് സർ...
ബിച്ചൂ... വൈറ്റ് അല്ലേ...
ബിച്ചു : അതേ ബ്ലാക്ക് പെട്ടന്ന് അഴുക്കവും വൈറ്റ് മതി ഡീസൽ ആയിക്കോട്ടെ
മ്മ്... ഓൺറോട് എത്രയാവും...
ഒരു മിനുറ്റ് സർ
രണ്ട് കോടി പത്ത് ലക്ഷം ഷോറൂം പ്രൈസ് വരും സർ ഇൻഷുറൻസ് രെജിസ്ട്രെഷൻ എല്ലാം കൂടി വണ്ടി റോഡിലിറങ്ങാൻ രണ്ട് കോടി അറുപത്തിരണ്ടു ലക്ഷത്തി രണ്ടായിരത്തി മുന്നൂറ്റി എൺപത്തി അഞ്ചു രൂപ ആവും ഇ എം ഐ ഇടുകയാണേൽ പ്രൊഫൈൽ ഒക്കെ ആണേൽ നാല് ലക്ഷത്തി ആയിരത്തി അഞ്ഞൂറ്റി അറുപത്തി ഒൻപത് രൂപ വരെ ചെയ്യാൻ പറ്റും
ഇ എം ഐ വേണ്ട ഇപ്പൊ പേ ചെയ്യാം ക്യാഷ്ചെക്ക് ഒക്കെ അല്ലേ
(സന്തോഷം കൊണ്ട് അവന്റെ മുഖം വിടർന്നു)അതേ സർ...
വണ്ടി രെജിസ്ട്രെഷൻ അടക്കം എല്ലാ ഫോർമാലിറ്റിസും കഴിഞ്ഞു എപ്പോ തരാൻ കഴിയും
മാക്സിമം രണ്ട് ദിവസം സർ... വണ്ടി കാണണ്ടേ...
ബിച്ചുവിനെ നോക്കി
കാണാതെ പിനെ കണ്ടാൽ മാത്രം പോര ഓടിച്ചും നോക്കണം...
അത് സർ... ടെസ്റ്റ് ഡ്രൈവ്...
ബിച്ചു : ആദ്യം
💬 Comments
View all comments