Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
ഈ സർ വിളി നിർത്ത് ഇതൊരുമാതിരി സ്കൂൾ പിള്ളേരെ പോലെ അയ്യേ മ്ലേച്ഛം...
ഡാ...കളിക്കല്ലേ... അക്ഷയ് ഞാൻ ഷെബിൻ ഷെബി എന്ന് വിളിക്കും ഇവൻ വിഷ്ണു ബിച്ചു എന്ന് വിളിക്കും അങ്ങനെ വിളിച്ചോ
ശെരി...
പേ ചെയ്ത ശേഷം...ടെസ്റ്റ് ഡ്രൈവ് ചെയ്തൂടെ...
അല്ല സർ... ടെസ്റ്റ് ഡ്രൈവ് ചെയ്യാം... ഞാനൊന്ന് മാനേജറെ കണ്ട് സംസാരിച്ചിട്ട് വരാം...
ശെരി...
(മാനേജറെ കണ്ട് അക്ഷയ് തിരികെ വന്നു)വരൂ...
ബിച്ചു വണ്ടി ഓടിക്കുന്നതിനിടെ അക്ഷയ് പുറകിലുരുന്നുകൊണ്ട് വണ്ടിയെ പറ്റി സംസാരിച്ചുകൊണ്ടിരുന്നു തിരികെ ഷോറൂമിൽ എത്തി
ജില്ലയിൽ ആദ്യത്തെ വണ്ടി ആണ് അതുകൊണ്ട് ഞങ്ങളുടെ വക സ്പെഷ്യൽ ഡിസ്‌കൗണ്ട് ഉണ്ട്...
ആയിക്കോട്ടെ...
ആരുടെ പേരിലാണ്...
ഇതാ ഐഡി (ആധാർ കാർഡും ഐഡി കാർഡും അവനുനേരെ നീട്ടി)
പേപ്പേഴ്സ് എല്ലാം ശെരിയാക്കിയ ശേഷം ഒപ്പിടേണ്ട സ്ഥലങ്ങൾ കാണിച്ചഅക്ഷയേനോക്കി
അക്ഷയ് ഒരു ഹെല്പ് കൂടെ ചെയ്യാമോ... തലശ്ശേരി ഉള്ളൊരു അഡ്രസ്സ് തരാം ഷെബി പറഞ്ഞിട്ട് വരികയാണെന്ന് പറഞ്ഞു അവിടെ പോയി ഈ പേപ്പറുകളൊക്കെ ഒപ്പിടീക്കാമോ കാര്യമൊന്നും പറയണ്ട ചെന്നാൽ ആള് ഒപ്പിട്ടുതരും ഞാൻ വിളിച്ചു പറഞ്ഞോളാം... അതിന് അക്ഷയ്ക്ക് ൻ വേറെ പേ ചെയ്യാം... ഇത് ഉപ്പാക്ക് ഒരു സർപ്രൈസ് കൊടുക്കാനാണ്...
വേറെ പേ ചെയ്യേണ്ട ആവശ്യമൊന്നുമില്ല ഞാൻ ചെയ്തോളാം
ഒക്കെ അക്ഷയ്
ചെക്ക് കൊടുത്തു ഇറങ്ങാൻ നേരം അയ്യായിരം രൂപഎടുത്ത് ചുരുട്ടി അവൻ വേണ്ടെന്ന് പറഞ്ഞിട്ടും നിർബന്തിച്ചു പോക്കറ്റിൽ ഇട്ടുകൊടുത്തു ഞങ്ങളിറങ്ങുമ്പോ ഫാമിലിയെ കണ്ട് ഞങ്ങളെ വിട്ടിട്ട് പോയവൻ അവരുടെ പുറകെ ഓരോ വണ്ടികളെ റിവ്യൂ പറഞ്ഞോണ്ട് നടക്കുന്നുണ്ട്
ബിച്ചൂ... എന്നെ ഹോസ്പിറ്റലിൽ വിട്ടിട്ട് നീ വിട്ടോ... എനിക്കൊന്ന് ഷഫീഖ് ഡോക്ടറെ കാണണം... നാളെ കാലത്ത് നമ്മുടെ രെജിസ്റ്റർഓഫീസിൽ സ്ഥലത്തിന്റെ രെജിസ്ട്രെഷൻ ആണ് നീ ഉണ്ടാവണം...
ശെരി... അല്ല ബീഫും പൊറോട്ടയും...
അത് നീ കഴിച്ചോ എനിക്കിപ്പൊ വേണ്ടടാ...
ഡാ... ബുള്ളറ്റ് വാങ്ങാൻ സമ്മതിക്കാത്തതിന് നിനക്കെന്നോട് ദേഷ്യമുണ്ടോ...
ബുള്ളറ്റ് എനിക്കിഷ്ടമാ... പകഷെ നിന്റെ വാക്കോളാം പ്രാധാന്യമൊന്നും എനിക്ക് ബുള്ളറ്റിനില്ല
മ്മ്... ശ്രദ്ധിച്ചേ ഓടിക്കാവൂ ഹെൽമെറ്റ് വെക്കാതെ പോവരുത്
ഏ...
എടാ... ഒരു ചെക്ക് നിനക്ക് ബുള്ളറ്റ്
💬 Comments
View all comments