0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

കഴിഞ്ഞ് ഓരോ വശങ്ങളിലും മൂന്നുപേർ വീതം ഇരു വശങ്ങളിലും ആറുപേർ കയറിയിരുന്നു കീറി കുതിർത്തുവെച്ച പന്തോൻ കൊണ്ട് ഓരോ വരിയും കെട്ടാൻ ഞങ്ങൾക്ക് അധികസമയം വേണ്ടിവന്നില്ല മോന്തായം കൂട്ടി അലകിൽ തീർത്ത ആണി കുത്തി ആണിയിൽ ചൂടിയാൽ കോർത്തുകെട്ടി ഓരോ വശത്തുനിന്നും നാലു തേങ്ങോലകളിട്ടു അവയെ തമ്മിൽ കൂട്ടി കെട്ടി മുകളിൽ നിന്നുമിറന്നുമ്പോ ഗോപലേട്ടനും കാണാരേട്ടനും ഇരു വശത്തും അറ്റത്തായി ഓലക്കു മുകളിൽ അലകുകൾ(കമുകിന്റെ തടി പുറം പൊളി കട്ടി കുറച്ച് ചീന്തി എടുത്തത്) വെച്ച് കെട്ടി പുറത്തേക്ക് ചാടി നിൽക്കുന്ന ഓലയെ ഒരേ നിരയിൽ വെട്ടിയൊതുക്കി ഭംഗിയാക്കുന്ന സമയം നാണുവേട്ടനും അമ്മദ്ക്കയും ഇബ്രായിക്കുകയും അബ്ദുള്ളക്കയും തറയിൽ മുഴുവൻ ചിതൾപൊടി വിതറി പ്ലാസ്റ്റിക് ചാക്കുകൾ വിരിച്ചു മഴയത്ത് ചിമ്മാനി (കാറ്റിൽ വെള്ളം ഉള്ളിലേക്കടിച്ചുകയറുന്നത്) ഉള്ളിലേക്ക് വരാതിരിക്കാൻ പ്ലാസ്റ്റിക് ചാക്കു കീറി ചുറ്റും മറ തീർത്തു എല്ലാം കഴിയുമ്പോയേക്കും തുടക്കത്തിൽ ഉണ്ടായിരുന്നതിന്റെ ഇരട്ടിയിൽ അതികം ആളുണ്ട് പുല്ലും കാടും പോയപ്പോ തന്നെ ആ കുഞ്ഞു വീടും പരിസരവും ഭംഗിയായി കാടുകൾ കിടയിൽ നിന്നും വെളിയിൽ വന്ന വഴിക്കിരുവശവുമുള്ള പല നിറത്തിലുള്ള മര ചെടികൾ ആ ഭംഗി കൂട്ടി

ഭക്ഷണം ഉണ്ടാക്കി ബാക്കി വന്ന പലചരക്കു സാധനങ്ങളും പച്ചക്കറിയും വീട്ടിലേക്ക് വെച്ച് കഴിയുമ്പോയേക്കും കുഞ്ഞമ്മദ് കാന്റെ കടയിലെ വണ്ടി പാത്രങ്ങളും മറ്റുമെടുക്കാൻ വന്നു തിരികെ പോകുമ്പോ കുറച്ചുപേർ അതിൽ കയറിയും മറ്റുള്ളവർ ഓരോരുത്തരായി യാത്ര പറഞ്ഞും പറയാതെയും യാത്രയായി

എല്ലാം ഒക്കെ അല്ലേ...

ബാലേട്ടൻ : ഇതിനൊക്കെ എങ്ങനെയാ എല്ലാരോടും നന്ദി പറയുക

നന്ദിയൊന്നും ആർക്കും വേണ്ടന്നേ

ബാലേട്ടൻ :

💬 Comments

View all comments