Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
നല്ല നാടാണെന്നൊക്കെ മാഷ് പറഞ്ഞെങ്കിലും അറിയാത്ത ഈ നാട്ടിലേക്ക് വരുമ്പോ എന്തേലും ആവശ്യം വന്നാൽ ആരുണ്ടാവും എന്ന പേടിയായിരുന്നു
അങ്ങനെ ഒരു പേടിയും വേണ്ട കൂടെ എല്ലാരുമുണ്ടാവും പൈസ തന്ന് സഹായിക്കാനൊന്നും ഞങ്ങളെ കൊണ്ട് കഴിയില്ലെങ്കിലും ഒരു വേർതിരിവുമില്ലാതെ കൂടെ നിൽക്കും
"ദീപം ദീപം" വിള്ക്കിലെ തീയിൽ നിന്നും മുഖത്ത് പതിക്കുന്ന പ്രകാശത്തിൽ പൂച്ചകണ്ണിയുടെ ഏറെ മനോഹരമായ മുഖം കണ്ട എന്റെ ഹൃദയമൊരുനിമിഷം തുടിക്കാൻ മറന്നപോലെ തോന്നി
എന്നാലും ആരായിരിക്കുമിവൾ ബാലേട്ടന്റെ മോളായിരിക്കുമോ
ചിന്തകളിൽ മുഴുകി നിന്ന എന്നെ ഉണർത്തികൊണ്ട്
അമ്മ : മോന്റെ വീടെവിടെയാ...
ഇവിടെ അടുത്തുതന്നെയാ കവല കഴിഞ്ഞ് കുറച്ച് നടന്നാൽ മതി
അമ്മ : വീട്ടിലാരൊക്കെയുണ്ട്
ഉമ്മയും ഉപ്പയും രണ്ട് താത്തമാരും ആണ് ഉപ്പ കോയമ്പത്തൂരിൽ ഹോട്ടലിൽ ജോലി ചെയ്യുകയാ ഉമ്മ വീട്ടിൽ പശുവിനെ ഒക്കെ പോറ്റുന്നുണ്ട് മൂത്ത ഇത്ത സി എ വരെ പഠിച്ചു കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലാ ഒരിത്താത്ത ഡിഗ്രിക്ക് പടിക്കുകയാ
അമ്മ : മോൻ പഠിക്കാനൊന്നും പോണില്ലേ
ഞാനിവിടെ ഗവണ്മെന്റ് സ്കൂളിൽ പ്ലസ്റ്റു പടിക്കുകയാ
അമ്മ : പ്ലസ്റ്റുഓ... ഉയരോം വലിപ്പോം കണ്ടാൽ പറയില്ല
മ്മ്...
അമ്മ : ഇവിടെ അടുത്ത് അമ്പലമുണ്ടോ
ഈ നാട്ടിൽ വന്നിട്ട് ചോദിക്കാൻ പറ്റിയ ചോദ്യമാണോ ഇത് ഇവിടെ അമ്പലങ്ങൾക്കും പള്ളികൾക്കും ദൈവങ്ങൾക്കും ഒരു കുറവുമില്ല എന്നാൽ ദൈവത്തെ ചൊല്ലി തമ്മിൽ തല്ലില്ലെന്നു മാത്രം മറ്റ് പല സ്ഥലങ്ങളിലും രണ്ടുപേരുടെ തല്ല് രണ്ട് മതങ്ങളുടെ തല്ലായി മാറുന്നത് കാണാറുണ്ട് ഇവിടെ രണ്ട് പേരോ ഇരുപതുപേരോ തമ്മിൽ തല്ലിയാലും അത് മതങ്ങളുടെ പേരിലാവാറില്ല...
💬 Comments
View all comments