Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
ബാബുവേട്ടന്...
ട്യൂമർ ആണ്... പിനെ...അച്ഛനല്ല...
പിനെ ചേട്ടനാണോ...
മ്മ്...ചേട്ടൻ എന്നെ കല്യാണം കഴിച്ചതാ...
ക... ക...കല്യാണം... കല്യാണം... കഴിഞ്ഞോ...
മ്മ്... (തല താഴ്ത്തി നിന്ന് മൂളി)
തലക്ക് അടി കിട്ടിയ പോലെ തലയിലും ചെവിയിലും മൂളൽ മാത്രം ബോധം നഷ്ടപ്പെടും പോലെ തോന്നി
(തട്ടിവിളിച്ചുകൊണ്ട് ഇത്ത)ഡാ... നീ എന്തലോചിച്ചിരിക്കുവാ... ഞാൻ നിന്നോടല്ലേ ഈ പറയുന്നേ...
ചുറ്റും നോക്കുമ്പോ വീടിന്റെ കോലയിൽ ഇരിക്കുകയാണ് ഇത്ത കോളേജിൽ നിന്ന് വന്ന കോലത്തിൽ ആണ് ഞാനെങ്ങനെ ഇവിടെ എത്തി എന്നറിയാതെ ഒരിക്കൽ കൂടെ ചുറ്റും നോക്കിയശേഷം അവളെ നോക്കി
എന്താ പറഞ്ഞേ...
കോളേജിൽ നിന്ന് എൻ എസ് എസ് ക്യാമ്പ് പോകുന്നുണ്ട് വയനാട്ടിൽ ആണ് ക്യാമ്പ്
മ്മ്... പോക്കറ്റിൽ തപ്പി അരയിൽ നിന്നും പേഴ്‌സ് എടുത്ത് പൈസ അവൾക്കുനേരെ നീട്ടി...
എന്തെന്ന് മനസിലാവാതെ അവളത് വാങ്ങി നേരെ ചെന്ന് മുണ്ടും ഷർട്ടും അഴിച്ചിട്ടു പുഴയിലേക്ക് ചാടി എത്ര സമയം പുഴയിൽ കിടന്നെന്നറിയില്ല കയറുമ്പോഴേക്കും ഞാൻ കാരണം ഒരു കുടുംബം തകരരുത് അങ്ങനെ ഉണ്ടായാൽ ഈ നാട്ടുകാരുടെ മുഖത്ത് ഞാനെങ്ങനെ നോക്കും എന്റെ വീട്ടുകാരുടെ മുഖത്ത് ഞാൻ എങ്ങനെ നോക്കും ബാലേട്ടന്റെയും ആ അമ്മയുടെയും മുഖത്ത് ഞാനെങ്ങനെ നോക്കും ഇനി അവളെ ഒരു വട്ടം കൂടെ കാണാനുള്ള ശക്തി എനിക്കില്ല കണ്ടാൽ എന്റെ തീരുമാനം ചിലപ്പോ മാറിപോവും അത്രക്ക് ആയത്തിൽ അവളെന്റെ മനസിൽ പതിഞ്ഞിരിപ്പുണ്ട് ഇനി ഞാൻ അങ്ങോട്ട് പോവില്ല പോയാൽ അവളെ വിട്ടുപോരാൻ എനിക്ക് കഴിയില്ല ഇനി അവളെ കാണേണ്ട അവൾ മറ്റൊരുത്തന്റെ ഭാര്യയാണെന്നു മനസിനെ പറഞ്ഞുപഠിപ്പിച്ചുകൊണ്ട് വീട്ടിലേക്ക് ചെന്നു
തോർത്തി വസ്ത്രം മാറി കട്ടിലിലേക്ക് ചെരിഞ്ഞു ആകെ ഒരു ശൂന്യത ബലം നഷ്ടമായ പോലെ
ഇത്ത : ആ പൈസ എന്തിനാ
ഏത് പൈസ
ഇത്ത : നീയല്ലേ ക്യാമ്പിന്റെ കാര്യം പറഞ്ഞപ്പോ നേരത്തെ പൈസ എടുത്ത് തന്നെ അതെന്തിനാണെന്ന്
ഓഹ്... അതോ... അത്... നീ പുതിയ ഡ്രെസ്സൊക്കെ വാങ്ങിക്കോ...
ഇത്ത : അത്രയും പൈസക്കോ...
ബാക്കി കൈയിൽ വെച്ചോ...ക്യാമ്പിനു പോകുവല്ലേ...
ഇത്ത : അതിനെന്തിനാ ഇത്രേം പൈസ...
പോവുമ്പോ പഴയതൊന്നും
💬 Comments
View all comments