Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
അവളെ കാണാൻ പോവില്ല എന്ന ചിന്തയിൽ മാറ്റം വരുത്തിയില്ല
ഡോറിൽ മുട്ട് കേട്ടതും അഫി നെഞ്ചിൽ നിന്നും എഴുനേറ്റ് ചെന്ന് വാതിൽ തുറക്കുമ്പോഴേക്കും ലെച്ചു നെഞ്ചിൽ നിന്നും തല എടുത്ത് മാറിക്കിടന്നു
സിസ്റ്റർ : മേഡം ഡിസ്ചാർജ് റെഡി ആയിട്ടുണ്ട് ഈ ബില്ല് കൂടെ അടച്ചാൽ പോവാം
അഫി : ശെരി...
അവൾ പോയതും അഫി ഡോർ ലോക്ക് ചെയ്തു ഞങ്ങൾക്കരികിലേക്ക് വന്നു
അഫി : ഇന്നിവർക്ക് വേറെന്തോ പരിപാടി ഉണ്ടെന്ന് പറഞ്ഞല്ലോ അപ്പൊ വീട്ടിൽ ചേച്ചി ഒറ്റയ്ക്കാവില്ലേ
ഞാൻ തെൻമൊഴിയോട് ഇവളെ വീട്ടിൽ നിൽക്കാൻ ഏർപ്പാടാക്കിയിട്ടുണ്ട്
അഫി : അത് വേണ്ട ചേച്ചി എന്റെ കൂടെ പോരട്ടെ
ഞാൻ ലെച്ചൂനെ നോക്കി ലെച്ചു എന്നെ നോക്കുന്നത് കണ്ടു
അഫി : ഞാനുള്ളപ്പോ എന്തിനാ ചേച്ചിയെ നോക്കാൻ അവര് ഞാൻ നോക്കും എന്റെ പെണ്ണിനെ
ലെച്ചു ഒന്നും പറയാതെ ഇരിക്കുന്നത് കണ്ട്
അവൾക്കിഷ്ടമാണേൽ പോന്നോട്ടെ...
അഫി : പോന്നോട്ടെ എന്നല്ല പോരും... ഇക്കാക്ക് തിരക്കല്ലേ ചേച്ചി എന്റെ കൂടെ നിൽക്കട്ടെ...
ശെരി...
ഡ്രസ്സ് മാറി പാക്കിങ് എല്ലാം കഴിയുമ്പോയേക്കും ബിച്ചുവും സുഹൈലും ആദിയും അൽത്തുവും അമലും അങ്ങോട്ട് വന്നു
അഫി : ബിച്ചൂ നിന്റെ അമ്മയെ ഞാൻ കൊണ്ടുപോകുവാ... ഇനി ഇക്ക പോവുംവരെ നിങ്ങൾ തിരക്കിലാവും അപ്പൊ ഇനിയും ഇതുപോലെന്തേലും ഉണ്ടായാൽ ആരറിയും അതോണ്ട് ഇക്ക പോയ ശേഷം തിരിച്ച് വരുന്നതിനെ പറ്റി ആലോചിച്ചാൽ മതി...
ലെച്ചു : അത്രേം ദിവസമോ... ചെക്കൻ ഒറ്റക്കല്ലേ...
ബിച്ചു : അതൊന്നും പ്രശ്നമില്ലിത്ത അമ്മ അങ്ങനൊക്കെ പറയും ഇത്താന്റെ കൂടെ നിന്നോട്ടെ...
ലെച്ചു : അതല്ല... അവൻ...
അഫി : തട്ടിക്കൊണ്ടുപോവുമൊന്നുമല്ലല്ലോ അവനെന്റെ വീട് അറിയാതെയുമല്ല അവൻ ദിവസോം വരും അല്ലേൽ അവനും അവിടെ നിന്നോട്ടെ
ബിച്ചു : എന്റിത്താ... പാര ആവല്ലേ ഞാൻ ദിവസോം വന്നോളാം...
അഫി : ശെരി ശെരി... എന്നാ വിട്ടോ പണി നടക്കട്ടെ...
ബാഗുകളും എടുത്ത് പുറത്തേക്കിറങ്ങി ഭാഗ് അഫിയുടെ വണ്ടിയിൽ വെക്കാൻ പറഞ്ഞു ചാവിയും കൊടുത്ത് ഭാബയെ കാണാൻ ചെന്നു തിരികെ വരുമ്പോ മേടവും
💬 Comments
View all comments