0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

അവളെയും നോക്കി

എല്ലാം ശെരിയാവുംന്നേ...നിങ്ങള് ധൈര്യമായിരിക്ക് ഞങ്ങളെല്ലാമില്ലേ കൂടെ... ആരില്ലേലും എന്താവശ്യത്തിനും ഞാനുണ്ടാകും വിളിക്കാൻ മടിക്കണ്ട... സ്കൂൾ വിട്ട് വരുന്ന വഴിയാ ഞാനിറങ്ങട്ടെ...

ബാലേട്ടൻ : ശെരി...യെന്നാൽ സമയം കിട്ടുമ്പോ ഇങ്ങോട്ട് വാ...

വരാം...(അവളെ നോക്കിയതും ഇനി എപ്പോ വേവലാതി അവളുടെ കണ്ണിൽ കണ്ടു ബാലേട്ടനെ നോക്കി) ശുകറില്ലല്ലോ...

ബാലേട്ടൻ : ഇല്ല എന്തെ...

എങ്കിൽ ഞാൻ നാളെ തേൻ കൊണ്ടുത്തരാം തേനും കരിഞ്ജീരകവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാ... നാളെ സ്കൂളിൽ പോവും മുൻപ് കൊണ്ട് വന്നു തരാം...

നാളെ കാലത്ത് വരുമെന്നറിഞ്ഞതും അവളുടെ മുഖത്ത് സന്തോഷം വിരിഞ്ഞു

യാത്ര പറഞ്ഞിറങ്ങുമ്പോ മ്ലാനമായ മുഖത്തോടെ എന്നെ നോക്കി നിൽക്കുന്ന അവളിൽ നിന്നും മുഖം തിരിച്ച് ഇറങ്ങി നടന്നു

ബാബുവേട്ടന്റെ കടയിൽ ചെന്ന് മൂന്നാല് പ്രാവശ്യമായി കൊടുത്ത തേനിന്റെ പൈസയും വാങ്ങി ഇറങ്ങാൻ നിൽക്കുമ്പോഴാണ് വേണുമാഷ് അങ്ങോട്ട് വരുന്നത്

മാഷ് : സ്കൂൾ വിട്ട് നീയിതുവരെ വീട്ടിൽ പോയില്ലേ...

ഞാൻ അവർക്ക് അലക്കുകല്ല് ശെരിയാക്കിക്കൊടുത്തതായിരുന്നു അത് കഴിഞ്ഞു ചോറും തിന്നു ബാബുവേട്ടനോട് സംസാരിച്ചിരുന്നു സമയം പോയി

മാഷ് : ഞാൻ നിന്നെ അന്വേഷിച്ചു വീട്ടിലേക്ക് വരാൻ പോകുവായിരുന്നു കണ്ടത് നന്നായി... അവിടുത്തെ മോട്ടോർ പറമ്പിൽ നനക്കാൻ എടുത്തത് കൊണ്ട് അവിടിപ്പോ മോട്ടോറില്ല ടാങ്കും ടാങ്ക് വെച്ച സ്റ്റാന്റുമൊക്കെ അണ്ണാച്ചികളെങ്ങാനും എടുത്തോണ്ട് പോയി നീ സമയം പോലെ അതൊക്കെ ഒന്ന് ശെരിയാക്കികൊടുക്കണം ടാങ്കും മോട്ടോറും പൈപ്പും പിനെ എന്തൊക്കെയാ വേണ്ടതെന്നുവെച്ചാലതും സലാമിന്റെ കടയിൽ നിന്ന് വാങ്ങിക്കോ സ്റ്റാന്റുണ്ടാക്കാൻ വേണ്ടത് പ്രകാശന്റെ കടയിൽ നിന്ന് വാങ്ങിക്കോ രണ്ടിടത്തും ഞാൻ പറഞ്ഞിട്ടുണ്ട്

ശെരി...

💬 Comments

View all comments