0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

ആശാൻ : എങ്ങനെ ഉണ്ടെടാ പണിയൊക്കെ സുഖമാണോ നിനക്കവിടെ...

ആരും അടുത്തില്ലെന്ന കുറവൊഴിച്ചാൽ സുഖമാണ്...

ഗോപാലേട്ടൻ : ഇപ്പൊ ഞങ്ങള് തന്നെ വൈകുന്നേരം ഒന്ന് കണ്ടാലയി അല്ലാതെ ഒരുമിച്ചുള്ള കുടിയും സംസാരോം ഒന്നും ഇപ്പൊ ഇല്ല

ആശാൻ : ശമ്പളമൊക്കെ ഇല്ലെടാ...

ഉണ്ടാശാനേ...

ആശാൻ : (തോറ്റു പോയവന്റെ സ്വരത്തിൽ) ഉള്ളതോണ്ട് വീട്ടുകാരെ കാര്യം മാത്രം നോക്കി സ്വന്തം കാര്യം മറന്നുപോയേക്കരുത്. കൈയിൽ എന്തേലും ഉണ്ടലെ കൂടെ ആള് കാണൂ...

ആദി : അതെന്താ ആശാനേ കയ്യിലൊന്നുമില്ലേൽ ഞങ്ങളൊക്കെ വിട്ടിട്ട് പോവുമോ...

ആശാൻ : വാലുപോലെ കൂടെ നടക്കുന്ന നിങ്ങളെ കാര്യമല്ല മൊത്തമായി പറഞ്ഞതാ... ഒരു തുണയൊക്കെ വേണം... അതിനെപ്പറ്റി ചിന്തിക്കാനൊക്കെ നീ ആയി... ഇപ്പൊ മാസ ശമ്പളക്കാരനായ ഗൾഫുകാരനായില്ലേ... ഇനി വെച്ച് താമസിപ്പിക്കരുത്...

അതൊക്കെ ശെരിയാക്കാമെന്നെ...ആശാനേ നമുക്കൊരു വർക്ക്‌ ഷോപ്പ് തുടങ്ങിയാലോ... നമ്മുടെ പഴയ വർക്ഷോപ് പോലെ ചെറുതല്ല കുറച്ചു വലുത് വാട്ടർ സർവീസും മെക്കാനിക്കലും ഇലക്ട്രിക്കലും ബോഡി വർക്കും സ്പെയർ പാർട്സ് കടയും അടക്കം എല്ലാ സൗകര്യങ്ങളും ഉള്ളൊരു വർക്ക്‌ ഷോപ്പ് ഇന്റസ്ട്രി പൂട്ടിയതോടെ ഷാജിയേട്ടനും പരിപാടിയൊന്നുമില്ലല്ലോ... നിങ്ങൾ പണിയൊന്നുമെടുക്കണ്ടന്നെ അതിനൊക്കെ നമുക്ക്പണിക്കാരെ വെക്കാം രണ്ടാളും മുന്നിൽ നിന്ന് നടത്തിയാൽ മതി...

ആശാൻ : കുടിച്ചിട്ട് വീട്ടി പോവാൻ നോക്ക് ചെക്കാ...

ആശാനേ കള്ളും പുറത്ത് പറയുകയല്ല... ഞാൻ കാര്യമായി പറഞ്ഞതാ...

ആശാൻ : നിനക്കെന്താ ഭ്രാന്ത് വല്ലതുമുണ്ടോ...

അതെന്താ ആശാനേ

ആശാൻ : ഒരു വർക്ക്‌ ഷാപ്പ് തുടങ്ങാൻ എത്ര പൈസ വേണമെന്ന് കരുതിയിട്ടാ... കൊച്ചിന്റെ കല്യാണത്തിനു കാ പവന്റെ ഒരു മോതിരം വാങ്ങി കൊടുക്കാൻ എന്റെകയ്യിൽ പൈസയില്ല

കല്യാണത്തിന്റെ കാര്യം പൈസ ഇല്ലെന്നു പറഞ്ഞു തടിഊരാൻ ആശാൻ നോക്കണ്ട കല്യാണത്തിനു ഇടാനുള്ള ഡ്രസ്സ്‌ ആശാൻ തന്നെ എടുത്തുതരണം എനിക്ക് മാത്രമല്ല ഇവർക്കും... എല്ലാരേം നോക്കി... ഞങ്ങൾ ആറുപേർ ഒഴികെ ഉള്ളവർ മിഴുങ്ങസ്യ നോക്കി നിൽക്കെ

അമൽ : തലേന്നത്തേക്കുള്ള കുപ്പിയും വേണം

ബിച്ചു : അതേ... അതെന്തായാലും വേണം...

ആദി : തലേന്ന് എന്താ... ആശാനേ ഫുഡ്‌...

അത്... പിനെ...

ആദി :

💬 Comments

View all comments