Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
എന്റാശാനേ... ഇതൊന്നും തീരുമാനിച്ചിട്ടില്ലേ...
സുഹൈൽ : അതിനെന്താ... രണ്ടാഴ്ചയും കൂടെ ഇല്ലേ... നമുക്കിപ്പോ അങ്ങ് തീരുമാനിക്കാന്നേ...
തലേന്ന് വൈകീട്ടത്തെ ചായക്ക് ബീഫും പൊറോട്ടയും ചപ്പാത്തിയും ലൈവ് വെള്ളയപ്പവും വേജിറ്റബിൾ കറിയും പോരെ
ബിച്ചു : ഉഴുന്ന് വടയും ചട്ണിയും കൂടെ വേണ്ടേ...
പിനെ വേണ്ടേ...
സുഹൈൽ : നൈസ് പത്തിരി നിർബന്ധമാ
ആദി : അത് മതി പിനെ ചോറുള്ളതല്ലേ
അപ്പൊ വൈകീട്ടത്തേക്ക് ഇത്രേം സാധനം നമ്മൾ ഫിക്സ് ആക്കിയില്ലേ ബിച്ചൂ എഴുതി വെച്ചേക്ക് കെട്ടിറങ്ങുമ്പോ മറന്നെന്നു പറഞ്ഞാൽ പുളി വാറിനടിക്കും എല്ലാത്തിനേം
അവൻ ഫോണിൽ കുത്താൻ തുടങ്ങി...
രാത്രി എന്ത് ബിരിയാണി വെക്കും അല്ലേൽ നെയ്ച്ചോറും കറിയുമോ
അൽതു : ബിരിയാണി റൈസും മസാലയും സപ്പറേറ്റ് ടേബിളിൽ വെച്ചുകൊടുക്കാം
അമൽ : അതാ നല്ലത്...
മട്ടനും മീനും ചിക്കനും ബിരിയാണി മസാല ആക്കാം...
സുഹൈൽ : അത് മതി രാത്രി ഗാനമേള നിർബന്ധമാണ്...
അതെന്തായാലും വേണം...
സുഹൈൽ : കല്യാണത്തിന്റന്ന് താലി കേട്ടുള്ളതല്ലേ സദ്യ ആക്കാം...
അതേ... മൂന്ന് തരം പായസം അടക്കം ഇരുപത്തി മൂന്ന് വിഭവങ്ങൾ വേണം
ബിച്ചു : അതെന്തായാലും വേണം...
നീ എല്ലാം എഴുതി വെച്ചില്ലേ...
ബിച്ചു : ആ എഴുതുകയാ...
ആശാനേ...ആരാ... വെപ്പ്
ആശാൻ : ഹേ...
ആരാ വേപ്പെന്ന്...
ആശാൻ : ചന്ദ്രൻ
അത് വേണ്ട ആശാനേ മൂപ്പരെ സദ്യ അത്ര പോര സദ്യക്ക് നമുക്ക് നമ്പൂരിയെ വിളിക്കാം ബിരിയാണിക്ക് അന്തുറുക്കമതി
ആശാൻ : നിങ്ങക്കെന്തിന്റെ കേടാ... രാജീവൻ ആണ് എല്ലാം ഏർപ്പാടാക്കുന്നെ...
അത് ശെരിയാവില്ലാശാനേ... ആശാൻ തന്നെ നടത്തിയാലേ ശെരിയാവൂ... ആശാൻ ആരെയും കല്യാണം വിളിച്ചില്ലല്ലോ... നാളെ തന്നെ വിളിച്ച് തുടങ്ങിക്കോ... അൽത്തൂ...
മ്മ്...
നീ നാളെ തൊട്ട് ആശാന്റെ കൂടെ തന്നെ വേണം നാടടക്കി വിളിക്കണം... ആദീ...ഭക്ഷണത്തിന്റെയും പന്തലിന്റെയും കാര്യം നീ നോക്കിക്കോണം
ശെരി...
സുഹൈലെ... പൊന്നിന്റെയും ഡ്രെസ്സിന്റെയും കാര്യം നീ നോക്കണം...
ശെരി...
നൂറ്റൊന്ന് പവനും കാറും ആണ് ആശാൻ കൊച്ചിന് കൊടുക്കുന്നത്
ഷുഹൈൽ : ശെരി...
ദേഷ്യമോ സങ്കടമോ എന്തോ വന്നു ആശാൻ കൈയിലെ
💬 Comments
View all comments