Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
ഗ്ലാസ് അവിടെ വെച്ചുകൊണ്ട് എണീറ്റു പോവാൻ തുടങ്ങിയ ആശാനേ പിടിച്ചു നിർത്തി
ആശാനിതെങ്ങോട്ടാ ഒന്നും പറയാതെ... പോവല്ലേ...
ഒറ്റ തിരിച്ചതിലിനു എന്റെ കോളറിൽ കുത്തിപിടിച്ചു കൊണ്ട് കണ്ണിലേക്കു നോക്കി
ആശാൻ : എന്താ... നിനക്കൊക്കെ കളിയാക്കാൻ നിന്ന് തരണോ... കുടിക്കാൻ വിളിച്ചപ്പോ വന്നത് നീ കാണിച്ച സ്നേഹമോർത്തിട്ടാ... ഗൾഫിൽ പോയൊരു ജോലിയൊക്കെയായപ്പോ എന്നെ മുഖത്തിന് നേരെ കളിയാക്കാൻ മാത്രം നിന്റെ അഹങ്കാരം വളർന്നത് ഞാനറിഞ്ഞില്ല... മൂക്കാത്ത പഴറു പരുവത്തിൽ സ്പാനറുവലിപ്പത്തിൽ എന്റെ വർക്ക് ഷാപ്പിൽ കയറിവന്നവനാ നീ പണി പഠിപ്പിച്ചതും ഡ്രൈവിംഗ് പഠിപ്പിച്ചതും ഇവർക്കെല്ലാം നിന്നെ പരിചയപ്പെടുത്തിയതും ഞാനാ... തായത്തും തലയിലും വെക്കാതെ പോറ്റിയ മോനും കണക്കാ അറിയുന്ന പണിയെല്ലാം പഠിപ്പിച്ചു കൊടുത്ത ശിഷ്യനും കണക്കാ... റോഡ് വന്നു വർക്ക്‌ഷോപ്പ് പൊളിച്ചുപോയില്ലായിരുന്നേൽ നീ ഈ പറഞ്ഞപ്പോലൊന്നുമില്ലേലും ഈ ഗോവിന്ദൻ നല്ല അന്തസായിട്ട് നടത്തിയേനെ എന്റെ കൊച്ചുമോളെ കല്യാണം... നീ ഈ വാങ്ങി തന്ന കള്ളിന്റെ പൈസ തരാൻ എന്റെ കയ്യിലില്ലാത്തോണ്ടാ ഉണ്ടായിരുന്നേൽ അത് നിന്റെ മുഖത്തെറിഞ്ഞു തന്നിട്ടായിരുന്നു ഞാനിവിടുന്നു പോവൂ...
പറഞ്ഞു തീർത്ത് ആശാൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ആശാന്റെ കൈയിൽ പിടിച്ചു നിർത്തി
ഞാൻ പറഞ്ഞത് ആശാന് തമാശയായിട്ടോ കളിയാക്കലായിട്ടോ തോന്നിയോ... അതെനിക്കറിയില്ല... പക്ഷേ ഈ കല്യാണം എന്റെ ആശാൻ നടത്തും ഞാൻ പറഞ്ഞതിൽ നിന്നൊട്ടും കുറവ് വരാതെ... ആശാന്റെ മോന്റെ മുന്നിലെന്നല്ല ആരെ മുന്നിലും പൈസ ഇല്ലാത്തതിന്റെ പേരിൽ ഇനി ആശാൻ തല കുനിക്കില്ല... ആശാന് ഓർമ്മയുണ്ടോ വർക്ക് ഷോപ്പ് പൊളിച്ചു ഒരു മാസം ഒക്കെ കഴിഞ്ഞപ്പോ നമ്മൾ കവലയിൽ ഇരിക്കേ രാജീവേട്ടൻ അതുവഴി നിങ്ങളെ മൈന്റ് ചെയ്യാതെ പോവുന്നത് കണ്ട് നിങ്ങളുടെ ചിരി മാഞ്ഞത്...എന്നെങ്കിലും എന്റെ കൈയിൽ പൈസ വന്നാൽ ആശാന് നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുത്തു തരും എന്ന് ഞാൻ അന്ന് കരുതിയതാ... ഇപ്പൊ ആഗ്രഹങ്ങൾ തീർക്കാൻ മാത്രം കൈയിൽ പൈസ ഉണ്ട് അതുകൊണ്ട് ആശാൻസമ്മതിച്ചാലും ഇല്ലേലും ചുരുങ്ങിയത് ഇപ്പൊ തീരുമാനിച്ച പോലെ എങ്കിലും ആശാന്റെ പേരകുട്ടീടെ കല്യാണം നടക്കും അതിലധികം എന്തൊക്കെ വേണമെന്ന് നമുക്ക് തീരുമാനിക്കാം... ആശാനേ എന്റെ കൈയിൽ ആദ്യമായി സ്റ്റിയറിങ്ങ് തന്നത്
💬 Comments
View all comments