0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

നിങ്ങളാ.... ഇന്ന് ഞാൻ ചെയ്യുന്ന ജോലിയിലേക്ക് എന്നെ കൈ പിടിച്ചു കയറ്റിയതും നിങ്ങൾ പഠിപ്പിച്ചുതന്ന പണിയാ... അതൊന്നും മറക്കാൻ എനിക്ക് പറ്റില്ല...

ആശാൻ എന്റെ മുഖത്തേക്ക് നോക്കി

വാ... ആശാനേ... നമുക്ക് രണ്ടെണ്ണം അടിച്ചു വർക്ക്‌ ഷോപ്പ് പൊളിച്ചമുതലിന്നോള മുള്ള കാര്യങ്ങളങ്ങു മറക്കാം ഈ കെട്ടിറങ്ങിയ മുതൽ ഒന്നിനെയും കൂസാത്ത പഴയ ആശാനേ എനിക്ക് കാണണം...

ബിച്ചു ഒഴിച്ചുതന്ന ഗ്ലാസ് ആശാന് നേരെ നീട്ടി

ആശാനെ ഒറ്റയ്ക്ക് വിളിച്ചിത് പറഞാലും ഇവരോട് ആശാനിത് മറച്ചുവെക്കില്ലെന്നറിയുന്ന കൊണ്ടാ ഇവരെ മുന്നിൽ നിന്ന് തന്നെ പറഞ്ഞേ...

ഗോപാലേട്ടൻ : അല്ലേടാ ഇതൊക്കെ ഒരുപാട് കാശാവില്ലേ...

പൈസയുടെ കാര്യം പ്രശ്നമാക്കണ്ട ആശാന്റെ മോളേ കല്യാണം നാട്ടുകാരുടേം വീട്ടുകാരുടേം ബന്തുക്കളേം കണ്ണ് തള്ളാൻ പാകത്തിന് ആർഭാടമായി നടത്തണം അതിന് എത്ര അയാലും കുഴപ്പമില്ല പൈസയെ പറ്റി ടെൻഷൻ ആവുകയെ വേണ്ട നിങ്ങള് കൂടെ ഉണ്ടായാൽ മതി

ഗോപാലേട്ടൻ : അതെന്ത് പറയാനാ... ഞങ്ങളുണ്ട് കൂടെ

ഞങ്ങളുണ്ട്...

എന്നാ പറഞ്ഞോ എന്താ... ഇനി ഇതിലേക്ക് കൂട്ടിച്ചേർക്കേണ്ടേ...

ശ്രീനിയേട്ടൻ : ഡ്രസ്സ് കോഡ് ആക്കിയാലോ

ആ... അത് സെറ്റാക്കാം... വേറെ എന്താ ആക്കുന്നെ...

ബിച്ചു : വെൽക്കം ഡ്രിങ്കും ലൈവ് സ്വീറ്റ്സും കൊടുത്താലോ

അത് ശെരി...

ആദി : അന്ന് അടുത്തുള്ള ഓർഫനെജിലും തണലിലും ഭക്ഷണം കൊടുത്താലോ

ഭക്ഷണവും ഡ്രെസ്സും കൊടുക്കാം...

സുഹൈൽ : ചെക്കന് ഒരു റാടോ വാച്ച് കേട്ടിക്കണ്ടെ

റാഡോ ആക്കണ്ട റോളക്സ് തന്നെ കെട്ടിക്കാം...വേറെ

സുഹൈൽ : ചെക്കൻ വന്നിറങ്ങുമ്പോ പടക്കം പൊട്ടിച്ചാലോ

അൽതു : പടക്കമൊക്കെ ഇപ്പൊ എല്ലാരും പൊട്ടിക്കുന്നതല്ലേ നമുക്ക് കതിനആക്കാം വന്നിറങ്ങുമ്പോ വേണ്ട താലി കേട്ട് കഴിഞ്ഞപാടെ...

ചെക്കനെ സ്വീകരിക്കാൻ എന്താ ഡിഫറന്റ് ആയിട്ട് ചെയ്യുക

ആദി : താലപ്പൊലിയും ചെണ്ടയോ ബാന്റോ

ചെണ്ടയല്ലേ നല്ലേ...

ബിച്ചു : അതേ ചെണ്ടയും നാഥസ്വരവും മതി

വേറെന്താ വേണ്ടേ...

എല്ലാരും പരസ്പരം നോക്കി ഇനി ഒന്നുമില്ല

എങ്കിൽ നാളെ തന്നെ ചന്ദ്രനെ കണ്ട് വെപ്പിന് വരണ്ടെന്ന് പറയാൻ ആശാൻ രാജീവേട്ടനോട് പറയണം ബാക്കി ഒക്കെ ഇവര് നോക്കിക്കൊള്ളും

എല്ലാ എണ്ണവും

💬 Comments

View all comments