0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

കാര്യമാ പറയുന്നതെന്ന്... അതാ ഞാൻ... സോറി...

(ദേഷ്യം മാറാതെ അവനെ നോക്കി) അങ്ങനെ ആയിരുന്നേൽ നീ പറഞ്ഞത് ശെരിയാണെന്ന് തോന്നുന്നുണ്ടോ

അവൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു

അവന്റെ ആ നിൽപ്പ് കണ്ടതും എനിക്ക് എന്തോ പോലെ തോന്നി അവന്റെ കൈ പിടിച്ച് അരികിൽ ഇരുത്തി

ബിച്ചൂ... നിന്നെകൊണ്ട് പെണ്ണ് കെട്ടിക്കുന്ന കാര്യമാ പറഞ്ഞത് അല്ലാതെ അവളെ... അത് വിട് ഇനി അതോർത്ത് ടെൻഷൻ ആവണ്ട അങ്ങനെ ഒന്നും നടന്നിട്ടില്ല നീ ഒന്നും പറഞ്ഞിട്ടുമില്ല...

മ്മ്...

നീ... ഇത് പറ നിനക്കൊരു പെണ്ണ് നോക്കട്ടെ...

ഇപ്പോഴേ കല്യാണമൊക്കെ വേണോ...

വീണ്ടും ഒന്നിൽ നിന്ന് തുടങ്ങല്ലേ... നീ ഇപ്പൊ ചെറിയ കുട്ടി ഒന്നുമല്ല നിനക്ക് ഇരുപത്തിനാലു വയസായി അതോർമ്മയുണ്ടോ...

മ്മ്... നിങ്ങൾ തീരുമാനിച്ചോ...

അതിനാണേൽ ഞാൻ നിന്നോട് ചോദിക്കുമോ... നിന്റെ തീരുമാനം ആണ് അറിയേണ്ടത്

എന്റെ എല്ലാ കാര്യങ്ങളും നിങ്ങളല്ലേ തീരുമാനിക്കാറ് ഇതും അങ്ങനെ തന്നെ മതി... നിങ്ങൾ രണ്ടാളും ആരെ കാണിച്ചു കെട്ടാൻ പറഞ്ഞാലും ഞാൻ കേട്ടും...

ഇത് നിന്റെ ജീവിതത്തിന്റെ കാര്യമാണ് അതുകൊണ്ട് ഇത് നീയാണ് തീരുമാനിക്കേണ്ടത്

ഇത്രേം നീട്ടിവലിച്ചു പറയാതെ എപ്പോഴും പറയും പോലെ നീ പെണ്ണ് കെട്ടണം എന്ന് പറഞ്ഞിരുന്നേൽ ഞാൻ അമ്മയെ പറ്റിയും നിന്നെ പറ്റിയും അങ്ങനെ ഒന്നും പറയില്ലായിരുന്നു

(തോളിൽ കൈ ഇട്ട് അവനെ ചേർത്തു നിർത്തി) അത് വിടെടാ... നിനക്ക് വേദനിച്ചോ...

ഓർമിപ്പിക്കലെ ചെവിയിലെ കൂക്കി ഇതുവരെ ശെരിക്കും നിന്നിട്ടില്ല... മുഖം ഈ വശം അവിടുണ്ടോന്ന് തന്നെ അറിയില്ല ആകെ ഒരു തരിപ്പെ ഉള്ളൂ... എന്നാലും ആദ്യമായി കിട്ടിയത് വല്ലാത്തൊരടിയായി പോയി...

സാരോല്ലടാ... നീ പറ ഞങ്ങൾ ആലോചിക്കട്ടെ...

ആലോചിച്ചോ...

എടാ... ഞാനൊരു കാര്യം ചോദിക്കട്ടെ...

എന്തായാലും വളച്ചുകെട്ടാതെ തന്നെ ചോദിച്ചോ...

ഞങ്ങൾ ഇഷ്ടത്തിലാണെന്ന് നിനക്കെങ്ങനെ അറിയാം

അതാണോ... നീ കിടപ്പിലായപ്പോ ദിവസോം നിന്നെ കാണാൻ എന്റെ കൂടെ അമ്മ വരില്ലായിരുന്നോ തിരിച്ചു വന്നാൽ കതകടചിരിപ്പാവും പോരാത്തതിന് എന്നും അമ്പലത്തിൽ പോക്കും നോയമ്പും പ്രാർത്ഥനയും എന്തോചിന്തയിൽ ആയിരുന്നു എപ്പോഴും ഇടക്കൊക്കെ കണ്ണിൽ നിന്ന് വെള്ളം വരുന്നതും കാണാം എന്നും അണിഞ്ഞൊരുങ്ങി

💬 Comments

View all comments