Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
മീശയും ഇതുപോലെ മാംസളമായ തുടുത്ത കവിളും കുറ്റിത്താടിയും ഉറച്ച നെഞ്ചും ഒന്നിനെയും ഭയപ്പെടാത്ത മനസും എന്തിനും പരിഹാരം കാണുന്ന തലച്ചോറും അകലെ ഉള്ള ചലനങ്ങൾപോലും ശബ്ദത്താൽ തിരിച്ചറിയുന്ന കാതുകളും മറവി തൊട്ടുതീണ്ടാത്ത ഓർമ ശക്തിയും ഈ പുഴയെ തോൽപ്പിച്ചു ഇക്കരെ വന്ന് അക്കരെവരെ എന്നെചുമന്നു നീന്താൻ പറ്റുന്ന എന്റെ ദുഃഖങ്ങളിൽ ചങ്ക് പിടയുന്ന എന്റെ നോവുകൾ ഭ്രാന്തനാക്കി മാറ്റുന്ന എനിക്ക് വേണ്ടി എന്ത്ചെയ്യാനും മടിക്കാത്ത എന്നോട് കള്ളം പറയാത്ത ആണൊരുത്തൻ വന്നാൽ അപ്പൊ നമുക്ക് ആലോചിക്കാം
എങ്കിൽ തപ്പി നോക്കാം കിട്ടിയാലോ ഒരാളെപ്പോലെ എഴുപ്പേരുണ്ടാവുമെന്നല്ലേ...
ഇതുപോലൊന്നു ഇനി ഉണ്ടായിവരണേൽ നമ്മളെ ഉമ്മ ഒന്നൂടെ പെറണം ഈ വയസാം കാലത്ത് ഉമ്മാനെ കൊണ്ട് അങ്ങനൊരു സാഹസം ചെയ്യിക്കണോ ഇനി പെറ്റാൽ തന്നെ അവന് കല്യാണപ്രായമാവുമ്പോയേക്കും ഞാൻ കിളവിയാവും അതുമല്ല ഇനി ഇതുപോലൊന്ന് ഉണ്ടാവുമെന്ന് തോന്നുന്നില്ല പടച്ചോൻ ആകെ ഒറ്റപ്പീസ് മാത്രേ ഇതുണ്ടാക്കിയുള്ളൂ അപ്പോഴാണ് ഇത് എഴെണം ഉണ്ടാക്കിയാൽ പെട്ടുപോവുമെന്ന് പടച്ചോന് തോന്നിയത്
പോട് കുരിപ്പേ...
നീ പോടാ... (അവളെന്റെ കൈ മസിലിൽ പിടിച്ചുകൊണ്ട് തോളിൽ തലചാഴ്ച്ചിരുന്നു)
ഇത്തൂസേ...
മ്മ്...പറ മോനൂ...
(അക്കരക്ക് കൈ ചൂണ്ടി)അവിടെ മൂന്ന് നിലയുള്ളൊരു കൊട്ടാരം പണിതാലോ എന്നാലോചിക്കുകയാ ഞാൻ
എന്തിനാടാ മൂന്ന് നിലയൊക്കെ വീടുപണി കഴിയുമ്പോയേക്കും ആകെ കടത്തിലാവും ഒന്നോ രണ്ടോ നിലയുള്ള വീട് പോരെ നമുക്ക്
കടമൊന്നും ആക്കൂല അതിനുള്ള പൈസയൊക്കെ എന്റെകയ്യിലുണ്ട്
ഒരു കാര്യം ചോദിച്ചാ സത്യം പറയുമോ
ഞാൻ കള്ളം പറയുന്നതെന്റെ ഇത്ത കേട്ടിട്ടുണ്ടോ
നിനക്കവിടെ വല്ല കള്ളക്കടത്തുമായിരുന്നോ പണി
അതെന്തേ...
കടവുമായി പോയിട്ട് മൂന്ന് മാസം നിന്നു വരുമ്പോയേക്ക് കടം മുഴുവൻ വീട്ടി ഷെബയുടെ കടവും വീട്ടി എല്ലാർക്കും ഐ ഫോൺ എനിക്കും കുട്ടികൾക്കും ഷെബക്കും ഉമ്മാക്കും സ്വർണം അതുകഴിഞ്ഞു നീ വണ്ടി വാങ്ങി സ്ഥലം വാങ്ങി ഞങ്ങളെ നാലാളെ അക്കൗണ്ടിലും രണ്ട് ലക്ഷം വീതം ഇട്ടുവെച്ചു ഇത്രയും പൈസ നിനക്കെവിടുന്നു കിട്ടി...
ഞാൻ ചെന്ന് ആദ്യമാസം വീട്ടിലെ സാലറി മാത്രമായിരുന്നു കിട്ടിയേ അത് കഴിഞ്ഞു ഹാത്തിമി ഗ്രൂപ്പിന്റെ ഹെഡ് ഓഫിസിൽ പണിക്കു കയറി കുറച്ച് ദിവസങ്ങൾക്കൊണ്ട് പണി പഠിച്ചെടുത്തത്തോടൊപ്പം
💬 Comments
View all comments