0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

കമ്പനിക്ക് കീഴിൽ ഉള്ള സ്ഥാപനങ്ങളിലും കടകളിലും നടക്കുന്ന കള്ളങ്ങൾ കണ്ടുപിടിച്ചു കള്ളങ്ങൾ എല്ലാം കഫീലിനെ അറിയിച്ചു വേണ്ട നടപടി എന്റെ ഇഷ്ടത്തിന് ചെയ്യാൻ സമ്മതം കിട്ടിയതോടെ കട്ടതിന്റെ ഇരട്ടി തിരികെ തന്നവരെയും കൂട്ടുനിന്നവരെയും ക്യാൻസൽ ആക്കി നാട്ടിലേക്ക് വിട്ടു തരാൻ പറ്റാത്തവരെ അവിടെ ജയിലിലും ആക്കി അവരുടെ കാൽ ഭാഗം ശമ്പളം വാങ്ങുന്ന കഴിവുള്ളവരെ അവരുടെ പോസ്റ്റിലേക്ക് മാറ്റി അവർക്ക് ശമ്പളം ഇരട്ടിപ്പിച്ചു ആ പ്രൊസസ് ലേബർ വരെ നീണ്ടു ബാക്കിയുള്ള പോസ്റ്റുകളിൽ ആളുകൾ ആവശ്യമുള്ളിടത്ത് പുതിയ പോസ്റ്റിങ്ങ്‌ നടത്തി അതോടെ കമ്പനിയുടെ ലാഭം ഒരുപാടു ഉയർന്നു, എനിക്ക് നല്ലൊരു സാലറിയും കമ്പനിയുടെ അഞ്ച് ശതമാനം ഷെയറും തന്നു ഇത്രേ ഉള്ളൂ കാര്യം

എത്ര സിംപിൾ ആയിട്ടാ പറയുന്നെ...

ഇതുവരെ ചിലവായതിലും അതികം ഇപ്പോഴും അക്കൗണ്ടിൽ കിടപ്പുണ്ട് എന്തെ ഇത്താക്ക് വേണോ...

എനിക്ക് വേണ്ട മുത്തേ ഇത്താന്റെ മോൻ എന്നും നന്നായിരുന്നു കണ്ടാൽ മതിയിത്താക്ക്....

സന്ധ്യയായി തുടങ്ങുവാ തിരിച്ചു പോവണ്ടേ...

പോവാം...

തിരികെയുള്ള നീന്തലിൽ പാതി കഴിയുമ്പോയേക്കും ഇത്ത തളർന്നെങ്കിലും ചെറിയൊരു സപ്പോട് കൊടുത്തതിനാൽ നീന്തി മറുകര പറ്റി ഇരുന്നു കിതക്കുന്ന ഇത്താനെ നോക്കി മുണ്ടെടുത്തു പിഴിഞ്ഞുടുത്തു ഷർട്ടും തോളിലിട്ടുകൊണ്ട് ഇത്താന്റെ കൈപിടിച്ച് ഒരു കൈയിൽ ശ്വാളുമെടുത്തു ഇത്തയും എണീറ്റ് കൂടെ നടന്നു അവളുടെ ചുരിദാർ നനഞ്ഞു ശരീരത്തിൽ ഒട്ടികിടക്കുന്നതിനാൽ അവൾക്ക് നടക്കാൻ ബുദ്ധിമുട്ടാണെന്ന് മനസിലായതിനാൽ അവളെ എടുത്ത് തോളിലിട്ട് നടക്കുന്നതിനിടെ അല്പം പുറകോട്ട് നീങ്ങി മുഖത്തേക്ക് നോക്കി

താഴെ ഇറക്കെടാ നല്ല ഭാരം കാണും

(ഒന്ന് കുലുക്കി) അധികമൊന്നുമില്ല ഒരറുപതു അറുപത്തിയഞ്ചു കിലോ കാണും

പണ്ട് നിനെ ഇങ്ങോട്ടും അങ്ങോട്ടും ഒക്കെ ഞാൻ ഒരുപാടെടുത്തോണ്ട് നടന്നിട്ടുണ്ട് ആ നീ ഇപ്പൊ എന്നെ എടുത്തോണ്ട് പോവാൻ മാത്രം വലുതായി

ഉപ്പ് വെള്ളത്തിൽ കുളിച്ചതാ പോയിട്ട് ശെരിക്കൊന്നു കുളിച്ചോ ഇല്ലേൽ പനിച്ചിട്ട് നാളെ എണീക്കില്ല

ആടാ...

വീട്ടിൽ ചെല്ലുമ്പോതനെ അടുക്കളയിൽ നിന്ന് ഉമ്മ ഇറങ്ങിവന്നു

ഉമ്മ : നീ ഇവളെ എടുത്തോണ്ടാണോ പോന്നേ...

ഡ്രസ്സ്‌ നനഞ്ഞു നടക്കാൻ കഷ്ടപ്പെടുന്നതുകണ്ടപ്പോ ഞാനിങ്ങെടുത്താതാ

ഇറക്കം തിരിഞ്ഞ നേരത്താണോ പുഴേലിറങ്ങുന്നേ... പനി പിടിപ്പിക്കാതെ പോയി

💬 Comments

View all comments