0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

കുളിച്ചേ രണ്ടാളും...

ചീത്തയും തല്ലും കിട്ടാത്ത ഞങ്ങളുടെ ആദ്യത്തെ കുളിക്ക് തുടക്കം കുറിച്ചുകൊണ്ട് അയലിന്നു തോർത്തുമെടുത്ത് ഞാൻ കിണറിനരികിലേക്കും അവൾ കുളിമുറിയിലേക്കും പോയി

കുളി കഴിഞ്ഞു അകത്ത് കയറി ഡ്രസ്സ്‌ മാറി അടുക്കളയിൽ ചെന്നു ഉമ്മാനെ കെട്ടിപിടിച്ചു

എന്താ സുലുകുട്ടീ ഉണ്ടാക്കുന്നെ

പൊറോട്ട ഉണ്ടാക്കാനാടാ

ഇങ്ങോട്ട് മാറ് ഞാൻ കുഴച്ചുതരാം

ഉമ്മാനെ മാറ്റിനിർത്തി കൈ കഴുകിവന്ന് മാവ് കുഴച്ചുകൊണ്ടിരിക്കെ

ആ കുട്ടി നല്ല ചേലില്ലേ...

ഏത് കുട്ടി... അഫീഫ...

ആ...കുഴപ്പമില്ല...

നിനക്കിഷ്ടപ്പെട്ടില്ലേ...

ഞാനെന്തിനാ കണ്ട പെണ്ണുങ്ങളെ ഇഷ്ടപെടുന്നെ...

(അത് കേട്ടതും ഉമ്മാന്റെ മുഖം വാടി) നിനക്കൊരു കല്യാണമൊക്കെ വേണ്ടേ...

(ഉമ്മാന്റെ കവിളിൽ തൊട്ടുകൊണ്ട് മുഖത്തേക്ക് നോക്കി) എന്റെ ചക്കര ചുലു കുട്ടീ... അതാണ് എന്റെ അഫി... ഇങ്ങള് പറയാറുള്ള കല്യാണം കഴിഞ്ഞു പോയ ഏതോ ഒരുത്തി...

ഉമ്മ എന്നെ നോക്കി

അപ്പൊ അവൾക്ക് കല്യാണത്തിനു സമ്മതിക്കാതെ വേറെ വഴിയില്ലാത്തോണ്ട് സമ്മതിച്ചതാ... നമ്മളെ വീടിന്റെ പണി ഒക്കെക്കഴിഞ്ഞു അവളെ നമുക്കിങ് കൊണ്ടുവരാം...ഇനി അതാലോചിച്ചു സങ്കടപെടണ്ട...

എണീറ്റു എനിക്കൊരു ഉമ്മയും തന്നു സന്തോഷത്തോടെയുള്ള ആ പോക്ക് ഉപ്പാന്റെ അടുത്തേക്കാണ് പ്രായമായെന്ന വിചാരമൊന്നും രണ്ടാൾക്കുമില്ല ഇപ്പോഴും പ്രേമിച്ച് തുടങ്ങിയവരെ പോലെയാ

ചിരിച്ചുകൊണ്ട് പൊറാട്ടക്ക് മാവ് കുഴക്കുന്നതിനിടെ ഇത്ത അങ്ങോട്ട് വന്നു

എന്താ പരിപാടി...

ഉമ്മ പൊറോട്ടക്ക് മാവ് കുഴക്കുകയായിരുന്നു ഞാൻ ഏറ്റെടുത്തപ്പോ ഉമ്മ പ്രേമിക്കാൻ പോയി

ആ... ബെസ്റ്റ്...

അനിയനെയോ അനിയത്തിയേയോ കിട്ടുമോ...

പോടാ... ഈ പ്രായത്തിലോ ഒന്ന് പോയേ നീ

ഏജ് ഈസ്‌ ജസ്റ്റ്‌ ഏ നമ്പർ ബേബീ... അത് നിനക്ക് തോന്നിയിട്ടില്ലേ നമ്മളെ ഉമ്മ ഓടിച്ചാടി നടക്കുമ്പോ...

അത് ശെരിയാ... ഉമ്മാന്റെ പ്രായത്തിൽ ഉള്ളവർ അവിടെ വേദന ഇവിടെ വേദന എന്നൊക്കെ പറയുന്നത് കേൾക്കാം ഉമ്മ ഒരു നടുവേദനയോ മുട്ടുവേദനയോ പറയുന്നത് കേട്ടിട്ടില്ല... പണ്ടുമുതലേ ഓടിനടന്നു പണി ചെയ്യുന്നതിന്റെ ആവും...

മ്മ്... മക്കളെന്തിയെ... രണ്ടും തിരിച്ചുവന്നില്ലേ...

ഇപ്പൊ ഷെബ വിളിച്ച് ഇന്ന് വരില്ലെന്ന് പറഞ്ഞു...

അവര് ഹാപ്പി അല്ലേ... അവർക്ക് കുറവൊന്നുമില്ലല്ലോ...

ഇല്ലെടാ...

നീയോ...

(അവളെനെ പുറകിൽ നിന്നും കെട്ടിപിടിച്ചു കൊണ്ട് കവിളിൽ ഉമ്മവെച്ച് താടി തോളിൽ വെച്ചുകൊണ്ട്)ഞാനും ഇപ്പൊ

💬 Comments

View all comments