0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

സംസാരത്തിനിടെ ചോദിക്കാൻ മറന്നു... ഇതാരാ...

കെട്ടിയോളാ... അഫീ... ഇത് അഷറഫിക്ക ഈ ഷോപ്പിന്റെ മാനേജറാണ്...

അഫി : (നോക്കി ചിരിച്ചു) ഇക്ക പറഞ്ഞിട്ടുണ്ട്... നാട്ടിൽ പോയിട്ടെപ്പോ വന്നു...

ഇക്ക : ഒരാഴ്ച്ച ആയേ ഉള്ളൂ...

അഫി : വൈഫിന് എങ്ങനെ ഉണ്ട്...

ഇക്ക : ഇപ്പൊ കുഴപ്പമില്ല... ഓപ്പറേഷൻ കഴിഞ്ഞോണ്ടുള്ള ചെറിയ ബുദ്ധിമുട്ട്...

അഫി : വീട്ടിൽ നോക്കാനൊക്കെ ആളുണ്ടോ...

ഇക്ക : മോള് വന്നിട്ടുണ്ട് പിന്നെ മോനും വൈഫുമുണ്ട് എന്ത് പറയാനാ അടങ്ങി നിൽക്കാൻ പറഞ്ഞാൽ കേൾക്കില്ല ഇപ്പൊ എണീക്കാൻ പറ്റാതെയായി...

അഫി : ടെൻഷനാവണ്ട റെസ്റ്റെടുത്താൽ ശെരിയായിക്കോളും...

ഇക്ക : മ്മ്... മോള് വിസിറ്റിനു വന്നതാണോ അതോ ജോലി നോക്കുന്നുണ്ടോ...

അഫി : ഇക്ക വന്നപ്പോ ഒരാഴ്ച്ചക്ക് വന്നതാ ഒരാഴ്ച്ച കഴിഞ്ഞാൽ ഞങ്ങൾ തിരിച്ചുപോവും...

ഇക്ക : കമ്പനിയിൽ ജോലി എന്തേലും നോക്കരുതോ അതാവുമ്പോ രണ്ടാൾക്കും ഇവിടെത്തന്നെ നിൽക്കാലോ...

ഇവൾക്ക് കമ്പനിയിൽ എന്ത് ജോലി കൊടുക്കണണിക്കാ നമുക്ക് ഹോസ്പിറ്റലൊന്നുമില്ലല്ലോ അവൾ പഠിച്ചത് മെഡിസിൻ ആണ്

ഇക്ക : ഇപ്പൊ ജോലി ഇല്ലേ...

അഫി : കോഴിക്കോട് മിംസിൽ വർക്ക്‌ ചെയ്യുകയാ...

മിംസ്സിലെ ഓർത്തോ സ്‌പെഷ്യലിസ്റ്റാ...

ഇക്ക : അത് ശെരി... ഡോക്ടർ ആണോ...

കണ്ടാലൊരു ലുക്കില്ലെന്നേ ഉള്ളൂ ഭയങ്കര ബുദ്ധിയാ...

അവളെന്റെ കൈയിൽ തല്ലി

ഇക്ക : എന്താ കഴിക്കുന്നേ...

ഒന്നും വേണ്ടിക്കാ ഞാനിവളെ കൂട്ടി ഒന്ന് കറങ്ങാൻ ഇറങ്ങിയതാ... പിന്നെ നിങ്ങളെ ഒന്ന് കണ്ടിട്ട് പോവാമെന്നും കരുതി...

ഇക്ക : ഒന്നും കഴിക്കാതെ പോയാലെങ്ങനെയാ... നിക്ക് ഞാനിപ്പോ വരാം...

ഇക്ക അകത്തേക്ക് പോയി

💬 Comments

View all comments