0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

പോലെ നോക്കി

നിങ്ങളിപ്പോ ഒരു മാസം കൂടെ നിന്നാൽ ജിൻഷാദ് രണ്ട് വർഷവും മൂന്ന് മാസവും മനാഫ് രണ്ടു വർഷവും അഞ്ച് മാസവുമല്ലേ ആവുക...

രണ്ടാളും അതെ എന്ന് പറഞ്ഞു

അപ്പൊ ജിൻഷാദിന് രണ്ടേ അറനൂറും മനാഫിന് രണ്ടേ തൊള്ളായിരവുമല്ലേ പിടുത്ത പൈസ ഉണ്ടാവുക കൂട്ടി നോക്കിക്കേ...

അവര് ഫോൺ എടുത്ത് കൂട്ടി അതെ എന്ന് പറഞ്ഞു

ഈ പ്രാവശ്യം നിങ്ങളെ മൊത്തം പിടുത്തത്തിന്റെ ഇരുപത്തി അഞ്ചു ശതമാനം കൂടുതൽ തരും... അതായത് ജിൻഷാദിന് രണ്ടേ അറനൂറും ആറന്നൂറ്റി അൻപത് കൂടെ കൂട്ടി മൂന്നേ ഇരുന്നൂറ്റി അൻപതും മനാഫിന് രണ്ടേ തൊള്ളായിരവും എഴുന്നൂറ്റി ഇരുപത്തി അഞ്ചും കൂട്ടി മൂന്നേ ആറന്നൂറ്റിയരുപത്തി ഇരുപത്തി അഞ്ചും തരും നിങ്ങളൊന്നു ആലോചിച്ചുനോക്ക് ഒരു മാസം നിൽക്കുന്നതിനാണ് അറന്നൂർ റിയാലിൽ അതികം നിങ്ങൾക്ക് കിട്ടുന്നത് ആലോചിച്ചിട്ട് പറഞ്ഞാൽ മതി

രണ്ടാൾക്കും ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല അവർ ഒക്കെ പറഞ്ഞു അവർ പോയതും അഷറഫ്‌ക്ക എന്നെ നോക്കി

അല്ല മോനേ ഇത് വേണമായിരുന്നോ ഈ മാസം സാലറി നൂറ് റിയാൽ കൂട്ടികൊടുത്താൽ പോരായിരുന്നോ...

അവര് നിർത്തി പോവുകയായിരുന്നേൽ അതായിരുന്നു നല്ലത് ഇപ്പൊ സാലറി കൂട്ടികൊടുത്താൽ അവർ നാട്ടിൽ നിൽക്കുന്ന രണ്ട് മാസവും തിരികെ വന്നു ജോലിചെയ്യുന്ന രണ്ട് കൊല്ലവും ആ സാലറി കൊടുക്കണം അപ്പൊ ഒരാൾക്ക് മൊത്തം രണ്ടായിരത്തി എഴുന്നൂറ് റിയാൽ നമ്മൾ കൊടുക്കണം ഇതിപ്പോ രണ്ടാൾക്കും കൂടെ ആയിരത്തി മുന്നൂറ്റി എഴുപത്തി അഞ്ച് റിയാൽ ആണ് ചിലവ് ഏതാ നല്ലത്

അങ്ങനെ ഒരു പ്രശ്നം ഞാൻ ചിന്തിച്ചില്ല...

മ്മ്...

ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി

ഇക്ക :

💬 Comments

View all comments