Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
എടുക്കുന്നതിന്റെ കൂടെ നിങ്ങൾക്കുള്ള ആളും ഉണ്ടാവും...
ഇക്ക : ഒരുപാട് സമയം പിടിക്കുമോ...
ഇല്ല... ഈ മാസം തന്നെ ഇന്റർവ്യൂ വെക്കും ബാബയുടെ ഓപ്പറേഷൻ കഴിഞ്ഞോട്ടെ എന്ന് വെച്ചാണ്... ഡെലിവറിക്ക് ഒരു ബൈക്കും രണ്ട് ആളെയും പോരെ...
ഇക്ക : ഈ മാസമെന്ന് പറഞ്ഞാൽ ഇന്ന് ഇരുപത്തിയെട്ടല്ലേ...
എന്റിക്കാ... ഈ വരുന്ന മറ്റന്നാൾ തുടങ്ങുന്ന മാസത്തിന്റെ കാര്യമാ പറഞ്ഞത്...
ഇക്ക : അത് മതി... സാൻവിച്ച്ഉണ്ടാക്കുന്നവനും ജ്യൂസ് മേക്കറും നാട്ടിൽ പോയിട്ട് രണ്ട് വർഷമായി രണ്ടാളും പറഞ്ഞോണ്ടിരിക്കുന്നുണ്ട്...
നമുക്ക് പെട്ടന്ന് സെറ്റാക്കാം... ഈ മാസം ലാസ്റ്റ് പുതിയ ആള് വരും അവർക്ക് അടുത്ത മാസം ഫസ്റ്റ് പോവാം പറഞ്ഞേക്ക്
അവരിപ്പോ ഈ മാസം കൂടെ നിന്നാൽ ജ്യൂസ് മേക്കർ രണ്ട് വർഷവും മൂന്ന് മാസവും മറ്റവൻ രണ്ടു വർഷവും അഞ്ച് മാസവുമല്ലേ ആയെ...
ഇക്ക : അതേന്ന് തോന്നുന്നു...
അവര് രണ്ടാളും ഉറങ്ങിക്കാണുമോ...
ഉറങ്ങിയിട്ടൊന്നുമുണ്ടാവില്ല...
എങ്കി അവരെ ഒന്ന് വിളിക്കാമോ...
അതിനെന്താ...
ഇക്ക അവരെ വിളിച്ച അല്പം സമയത്തിനുള്ളിൽ അവർ വന്നു ഞാൻ രണ്ടുപേർക്കും കൈ കൊടുത്തു
നമുക്ക് വണ്ടിയിലിരുന്ന് സംസാരിക്കാം... ഇക്കാ വാ...
അവരെയും കൂട്ടി വണ്ടിയിൽ കയറി
എന്തൊക്കെയാ സുഖമല്ലേ...
രണ്ടാളും അതെ എന്ന് പറഞ്ഞു രണ്ടുപേരും ലീവിന്റെ കാര്യം പറഞ്ഞു
അത് പറയാനാ വിളിപ്പിച്ചേ വരുന്ന മാസം ലാസ്റ്റ് പകരം ആളെത്തും പിറ്റേത്ത മാസം നിങ്ങൾക്ക് നാട്ടിൽ പോവാം അതുവരെ നിങ്ങൾ ഒന്ന് സഹകരിക്കണം
രണ്ടാളുടെയും മുഖത്ത് ഞാൻ പറഞ്ഞതിനോടുള്ള അനിഷ്ടം ശ്രെധിച്ചുകൊണ്ട്
വെറുതെ വേണ്ട അതിന്റെ ഗുണം നിങ്ങൾക്കുമുണ്ടാവും
രണ്ടാളും മനസിലാവാത്ത
💬 Comments
View all comments