Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
അല്ല ഉമ്മ നല്ല പൂത്ത് നിൽക്കുകയാ...
തുടങ്ങിക്കഴിഞ്ഞാ പത്തുമണിക്കും നിന്റെ ഉമ്മ വിടില്ല മോളേ...
ഹഹഹ... അല്ല അവന്മാരെ എന്താ പരിപാടി...
ഇന്നലെ പ്രിൻസിപ്പലിനെ വിളിച്ച് ഇന്ന് കാലത്ത് രക്ഷിതാക്കളെ വിളിച്ചുവരുത്താൻ പറഞ്ഞിട്ടുണ്ട് അവര് പറഞ്ഞ ആളുകളെയും അവർക്ക് മേലേ ഉള്ളവരെയും ഇന്നലെ തന്നെ ചെക്കന്മാർ പൊക്കാൻ തുടങ്ങി
മ്മ്... ശ്രദ്ധിക്കണം...
ആടീ... അവളെനെ വീടിനു മുന്നിൽ ഇറക്കി കയറിചെല്ലുമ്പോ ഇത്ത പോവാനായി ഇറങ്ങുന്നുണ്ട് ഉപ്പ ഉമ്മറത്തിരിപ്പുണ്ട്...
ഡാ ഞാൻ പറഞ്ഞ കാര്യം...
നിന്നെ കൂട്ടാൻ വൈകീട്ട് അവള് വരും...
എന്നാ ഞാൻ പോട്ടെ...
അവളെന്റെ കവിളിൽ ഉമ്മതന്നു വണ്ടിയിൽ കയറി വണ്ടി ഗേറ്റ് കടന്നു പുറത്തേക്ക് പോയി
മോളെന്താ കയറാതെ പോയേ...
അവൾ ഹോസ്പിറ്റലിൽ പോവാൻ ലേറ്റായെന്ന്... വൈകീട്ട് വരാന്ന് പറഞ്ഞു...
ഇന്നലെ വാങ്ങിയ തെങ്ങിൻ തൈകളും കവുങ്ങിൻ തൈകളും ഇന്ന് നടണം പണിക്കാര് വന്നില്ല ഞാനവരെ നോക്കി ഇരിക്കുവായിരുന്നു...
അവരെ കൂലിയൊക്കെ കൊടുത്തില്ലേ...
അതൊക്കെ കൊടുത്തു അവര് വരുന്ന സമയം ആവുന്നേ ഉള്ളൂ...
കുഴിയെടുക്കൽ കഴിഞ്ഞതല്ലേ...
ആ... ഇനി നട്ടാൽ മതി... നീ പറഞ്ഞപോലെ പുറകിലെ മൂന്ന് കണ്ടത്തിൽ ഒന്നും ചെയ്തിട്ടില്ല...
മ്മ്... അവിടേക്കുള്ള പൈപ്പ് ഷാജിയേട്ടന്റെ വീട്ടിലുണ്ട് അത് വൈകുന്നേരം കൊണ്ട് സെറ്റാക്കിയിട്ട് അവരിങ് കൊണ്ടുത്തരും ഇങ്ങളും ഉമ്മയും പോയി നല്ല കുരുമുളകിന്റെ തൈ വാങ്ങിച്ചോ...
അപ്പൊ മുനിലെന്ത് ചെയ്യാനാ...
ഒരു വരിയിൽ കുള്ളൻ തെങ്ങും ബാക്കി ഫ്രൂട്സും മറ്റും വെച്ച് ഒരു ഗാർഡൻ പോലെ ആക്കാം... അത് വീടിന്റെ പണികഴിഞ്ഞിട്ട് നോക്കാം അല്ലാതെ സാധനങ്ങൾ ഇറക്കാനും മറ്റും എന്തേലും ആവശ്യം വന്നാൽ നടക്കില്ല... സ്പിങ്ലർ ഫിറ്റ് ചെയ്തിട്ടേണ്ടനെ ഉണ്ട്...
എല്ലാത്തടും നനയുന്നുണ്ട്... പക്ഷേ മോട്ടോർ ഇങ്ങനെ ഉപയോഗിച്ചാൽ കേടാവില്ലേ...
അത് സാരോല്ല ടാങ്കിന്റെ പണി കഴിയും വരെ ഇപ്പൊ തല്ക്കാലം മോട്ടോർ തന്നെ വർകാവട്ടെ...
ആ കുളത്തിൽ മീനിനെ ഇടണമെന്ന് പറഞ്ഞോണ്ട് അത് വൃർത്തിയാക്കിച്ചിട്ടുണ്ട് (സാവിത്രി ചേച്ചിയോട് വാങ്ങിയ സ്ഥലത്ത്ഉള്ളത്)
എവിടെയാ മീൻ കുഞ്ഞുങ്ങളെ കിട്ടുകയെന്നും ഏതാ നല്ലതെന്നും നോക്ക്
മ്മ്... ഞാൻ കുറച്ചാളോടൊക്കെ ചോദിച്ചിട്ടുണ്ട്
സംസാരിച്ചുകൊണ്ടിരിക്കെ ഇബ്രായിക്കുകയും ചന്ദ്രേട്ടനും ഒക്കെ വന്നപ്പോ
💬 Comments
View all comments