0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

എയർപോർട്ടിലേക്ക്

അത് വേണോ...

പ്ലീസ്...

മ്മ്...

പുറത്തിറങ്ങി എല്ലാരോടും യാത്ര പറയുമ്പോയേക്കും ബിച്ചു ബാഗ് എടുത്ത് വണ്ടിയിൽ വെച്ചു ഞാൻ ഇറങ്ങിയ പിറകെ മൂസിയും മുത്തും കൂടെ ഇറങ്ങി മൂസി ആദ്യം തന്നെ മുൻസീറ്റിൽ ഇടം പിടിച്ചു ഞാനും മുത്തും പുറകിൽ കയറി ബിച്ചു അഫിയുടെ വീട്ടിലേക്ക് വണ്ടിയെടുത്തു അഫിയെയും കൂട്ടി എയർപോർട്ടിൽ എത്തി

മൂസി ഓടിച്ചെന്ന് ട്രോളിയുമായി വന്നു രണ്ടുപേരുടെയും ബാഗുകൾ ട്രോളിയിലേക്ക് വെക്കുമ്പോ മുത്ത് എന്നെ ചേർന്നു നിന്നു

എത്തിയിട്ട് വിളിക്കുമോ...

വിളിക്കാം...

അകത്തേക്ക് കയറാൻ പോവുന്ന എന്നെ കെട്ടിപിടിച്ച അവൾ കരയുന്നത് കണ്ട്

ഇതാ ഞാൻ നിന്നെ കൂട്ടാൻ മടിച്ചേ... നിന്റെ കരച്ചില് കണ്ടാൽ തോന്നും ഞാൻ രണ്ട് കൊല്ലത്തേക്ക് പോകുവാന്ന് രണ്ടാഴ്ച്ചയല്ലേ... (അവളുടെ കണ്ണ് തുടച്ചുകൊടുത്ത്)ഈ കണ്ണീരും കണ്ടാണോ പോവണ്ടേ ഒന്ന് ചിരിച്ചേ...

അവൾ കണ്ണീരിൽ കുതിർന്നൊരു ചിരി ചിരിച്ചു അഫി അവളെ ചേർത്തുപിടിച്ചു

പെട്ടന്ന് വരാം... വന്നിട്ട് നമുക്കടിച്ചുപൊളിക്കാ...

അവൾ ചിരിച്ചു

അവരോട് യാത്ര പറഞ്ഞു ഞങ്ങളകത്തേക്ക് കയറി ബോർഡിങ്‌ പാസ്സെടുത്ത് ഫുഡ്‌ കോർട്ടിലേക്ക് നടക്കുന്നതിനിടെ ബിച്ചുവിനെ വിളിച്ച് ബോർഡിങ്‌ പാസ്സ് കിട്ടിയ വിവരം പറഞ്ഞു രണ്ട് കോഫിയെടുത്ത് വെയ്റ്റിങ് ഏരിയയിലെ സോഫയിൽ ഇരുന്നു

ഇക്കാ...

മ്മ്...

അവളോടിഷ്ടമാണെന്ന് പറഞ്ഞോ...

മ്മ്... ഇന്നവളുടെ മുഖം കണ്ടപ്പോ സഹിക്കാൻ പറ്റിയില്ല...

മ്മ്... പെണ്ണിന് നല്ല സങ്കടോണ്ട്... ഇഷ്ടാണെന്ന് പറഞ്ഞശേഷം നേരെ ഒന്ന് കാണാൻ പോലും സമയം കിട്ടിയില്ലല്ലോ അതിന്റെ ആവും...

മ്മ്...

മൂളല്ലേ മൂളിയാൽ നല്ല കടിവെച്ചുതരും ഞാൻ...

(അവളെ നോക്കി ചിരിച്ച്) തിരികെവരാൻ എന്നെ ബാക്കിവെക്കുമോ നീ...

ആലോചിക്കട്ടെ...

അവളെന്റെ

💬 Comments

View all comments