Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
പുറകിലെത്തി ബെൽറ്റ് ഇടാൻ തുടങ്ങിയ എന്നെ പുറകിൽ നിന്നും കെട്ടിപിടിച്ച്
കാക്കൂ...
മ്മ്...
എപ്പോഴാ തിരിച്ച്...
എന്തെ...
ഇനി എപ്പോഴാ കാണാൻ...
അവളുടെ പിടി വിടീച്ചു തിരിഞ്ഞ്
കൂടിയാൽ രണ്ടാഴ്ച്ച അതിനുള്ളിൽ തിരിക്കും...
മ്മ്...
അവളുടെ കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണീര് നോക്കി കവിളിൽ കൈ വെച്ച്
എന്താ മോളേ... രണ്ടാഴ്ച്ചയല്ലേ...
മ്മ്...
സന്തോഷായിട്ടിരിക്ക്...രണ്ടാഴ്ചയല്ലേ പെട്ടന്ന് പോവും...
മ്മ്...
അവളുടെ ആരയിലൂടെ കൈ ചുറ്റി ചേർത്തു പിടിച്ചു
അതുവരെ ഓർത്തിരിക്കാൻ ഞാനൊരു സാധനം തരാം...
അവളെനെ നോക്കി അവളുടെ ചുണ്ടിൽ ചുണ്ട് ചേർത്തതും അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു അമർത്തി ഉമ്മവെച്ചു പിൻ വലിഞ്ഞവളെ നോക്കി
എന്തെ... പോരെ...
അവളെന്റെ നെഞ്ചിൽ ഉമ്മവെച്ചു
കക്കൂന്റെ മനസിൽ ഞാനുണ്ടെന്നറിഞ്ഞാൽ മാത്രം മതിയെനിക്ക്...
അത് നീ കൊച്ചിലെ മുതലുണ്ട്...
അവൾ മുഖമുഴർത്തി എന്നെ നോക്കി
സത്യമാ... നിനക്ക് ആശ തന്നിട്ട് നിന്നെ കൂടെ കൂട്ടാൻ പറ്റിയില്ലേലോ എന്ന് പേടിച്ചിട്ടാ ഞാൻ വിട്ടുനിന്നെ...
ദുഷ്ട്ടാ ഇഷ്ടായിട്ടാണോ എന്നെ ഇത്രേം ഇട്ട് വട്ട് കളിപ്പിച്ചേ... സ്കൂളിലാക്കിത്തരാനൊക്കെ പറയുമ്പോ എന്തൊരു ജാടയായിരുന്നു... ഞാനെത്ര കൊതിച്ചിട്ടുണ്ടെന്നറിയുമോ കാക്കൂന്റെ പിന്നിലിരുന്ന് സ്കൂളിലൊക്കെ പോവാൻ...
കഴിഞ്ഞ ദിവസം നിന്റെ കണ്ണുനിറച്ചുള്ള നിൽപ്പും ഇന്നത്തെ കോലവും കൂടായപ്പോ എന്റെ കയ്യിന്നു പോയി... ഇല്ലായിരുന്നേൽ ഇന്നും ഞാൻ പറയില്ലായിരുന്നു...
എന്നാ എന്റെ മുഖത്ത് നോക്കിയൊന്ന് പറ ഇഷ്ടാന്ന്
അവളെ ഇറുക്കെ പിടിച്ച് അവളുടെ കണ്ണിലേക്കു നോക്കി
ഐ ലവ് യു...
ഐ ലവ് യു...കാക്കൂ...
ബെൽറ്റും ഷൂവും ഇട്ട് പുറത്തേക്കിറങ്ങാൻ തുടങ്ങും മുൻപ് അവളെനെ ഇറുക്കെ കെട്ടിപിടിച്ചു
കാക്കൂ ഞാനും പോന്നോട്ടെ
💬 Comments
View all comments