Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
സാരോല്ല...
വേണോ...
വേണം...
(കുശുകുശുക്കൽ നിർത്തി അവൾ അനൂനെ നോക്കി) ഇക്കാക്കാ...
മൂസി : അടവ് മനസിലിരിക്കട്ടെ മോളേ... എന്നെ നോക്കി വിളിക്ക്...
(മടിച്ച് മടിച്ച്) ഇക്കാക്കാ...
ആഹാ... എന്തൊരു സുഖം...
അവളുടെ അളിഞ്ഞ മുഖവും മൂസിയുടെ പറച്ചിലും കുളിരുകോരുന്ന ആക്ഷനും ആണ് എല്ലാരേം ചിരിപ്പിച്ചതെങ്കിൽ അവരുടെ കുശുകുശുക്കൽ മുഴുവനായി കേട്ട് കൊമ്പോടിഞ്ഞു നിൽക്കുന്നത് കൂടെ കണ്ട് എനിക്കും നല്ല ചിരിവന്നു
അത് കണ്ടതോടെ മുഖം വീർപ്പിച്ചു കയ്യും കഴുകി അകത്തേക്ക് പോയ അവൾ അല്പം കഴിഞ്ഞ് വീർപ്പിച്ചു വെച്ച മുഖവുമായി തന്നെ ചായയുമായി വന്ന അവളെ കണ്ട് എനിക്ക് ചിരി പൊട്ടി ചായ ടീ പോയിൽ വെച്ച് വീർപ്പിച്ചുവെച്ച മുഖവുമായി മുകളിലേക്ക് കയറി പോവുന്ന കണ്ട് അനുവിനോട് പോവുന്ന കാര്യത്തെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്ന ഞാൻ അവളെ ശ്രദ്ധിക്കേ അനുവിന്റെ ഫ്രണ്ട്സ് വന്നു പുറത്തേക്കിറങ്ങിയ അനു അവരോട് കയറിയിരിക്ക് ഇപ്പൊ വരാം എന്ന് പറഞ്ഞ് അകത്ത് വന്ന് എന്നെ വിളിച്ചു അവന്റെ സുഹൃത്തുക്കളെ പരിചയപെടുത്തി തരുമ്പോ എന്നെ അവർക്കും പരിചയപെടുത്തി മാമിയും കുഞ്ഞയും ചായയും പലഹാരങ്ങളുമായി വന്നു അവർ പോയതും അനു എന്നെ നോക്കി
ഇവിടെ അടുത്ത് ഒരാൾക്ക് കിഡ്നി പോയി സുഖമില്ലാതെ ഗൾഫിൽ നിന്ന് വന്നതാ പെങ്ങന്മാരെയും അനിയന്മാരെയും നോക്കുന്നതിനിടെ സ്വന്തമായി ഒന്നും ഉണ്ടാക്കിയില്ല ആരോടേലും ചോദിക്കാൻ ആണേൽ അവർക്ക് നാണക്കേടും കഴിഞ്ഞ ദിവസം അവർ വീട് പണയം വെക്കാൻ ബാങ്കിൽ പോയപ്പോ ഇവൻ കണ്ടതാ ഇവൻ നൈസ് ആയിട്ട് കാര്യം ചോദിച്ചറിഞ്ഞു മാറ്റിവെക്കാൻ ആളുടെ വൈഫിന്റെ കിഡ്നി മാച്ച് ആണ് കോഴിക്കോട് ഇക്രയിൽ അഞ്ച് ലക്ഷം ഓപേറേഷന് ചിലവ് വരും അത് കഴിഞ്ഞാൽ കുറച്ച് കാലത്തേക്ക് രണ്ടാൾക്കും ജോലിക്ക് പോവാനൊന്നും പറ്റില്ല പ്ലസ്റ്റുവിലും കോളേജിലും പഠിക്കുന്ന രണ്ട് പെൺ കുട്ടികളും ഉണ്ട് ഞങ്ങൾക്ക് അവരെ സഹായിച്ചാൽ കൊള്ളാമെന്നുണ്ട്
പ്രത്യേകിച്ചെന്തെങ്കിലും ഉദേശമുണ്ടോ...
മനസിലാവാതെ എന്നെ നോക്കിയ അവരെ നോക്കി
അല്ല രണ്ട് പെണ്മക്കൾ ഉള്ള കാര്യം ഒക്കെ പറഞ്ഞു അത്കൊണ്ട് ചോദിച്ചതാ...
(അനുവിന്റെ മുഖത്തൊരു ഞെട്ടൽ ഉണ്ടായെങ്കിലും)ഹേയ്... അങ്ങനെ ഒന്നുമില്ല...
എങ്ങനെ... പിരിവ് ആണോ...
ആദർശ് : അങ്ങനെ
💬 Comments
View all comments