Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
ചിലവ്കളെയും ആസ്പതമാക്കി വരാൻ പോവുന്ന മാസങ്ങളിൽ ചെയ്യേണ്ടുന്ന കാര്യങ്ങളും വർക്കേഴ്സിന്റെ പ്രശ്നങ്ങളും പറയുന്ന മന്ത് എന്റ് മീറ്റിങ് രണ്ടു മണിക്കൂർ നീണ്ടു മീറ്റിങ് പൂർത്തീകരിച്ചശേഷം വർക്കേഴ്സിന്റെ സാലറി കാളക്കുലേഷൻ ഇടെ മുൻ മാസത്തെ അപേക്ഷിച്ചു പ്രൊഡക്ഷൻ കുറഞ്ഞ ഐസ് ഫാക്റട്ടറിയുടെയും വർക്കേഴ്സിന്റെ ലേറ്റ് എൻട്രിയും ശ്രെദ്ധയിൽ പെട്ടതിനാൽ അവിടുത്തെ സിസി ടീവി വിഷ്വൽസ് റീ വൈൻഡ് ചെയ്തു നോക്കി അഫിയെയും കൂട്ടി ഫാക്ടറിയിലേക്ക് ചെന്നു ഓഫീസിലേക്ക് കയറുന്നതിനു പകരം പ്രൊഡക്ഷൻ ഏരിയയിലേക്ക് ചെന്നു സംസാരിച്ചുകൊണ്ട് അലസമായി ജോലിചെയ്യുന്ന വർക്കേഴ്സ് എന്നെ കണ്ട് സംസാരം നിർത്തി സ്റ്റോറിലേക്ക് കയറി വണ്ടികളിലേക്ക് ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന ആളുകളും ഏറെ അലസരായിരിക്കുന്നു രാവിലെ ആയിട്ട് പോലും എല്ലാവരുടെ മുഖത്തും മടുപ്പ് നിറഞ്ഞുനിന്നു അഫിയെ റിസപ്ഷനിൽ ഇരുത്തി ഓഫീസിലേക്ക് കയറി അക്കൗണ്ടന്റിന്റെ മുഖത്തും അതെ മടുപ്പ് പ്രകടമാണ് മാനേജരുടെ ക്യാബിനിലേക്ക് കയറി
അസ്സലാമുഅലൈക്കും, സുഖമാണോ...
വ അലൈകും അസ്സലാം,ദൈവത്തിനു സ്തുതി സുഖമാണ്...
എന്താണ് ഇവിടുത്തെ അവസ്ഥ...
നല്ല രീതിയിൽ പോവുന്നുണ്ട്...
ആർക്ക് നല്ല രീതിയിൽ...മുൻപുള്ള മാസങ്ങളേക്കാൾ പ്രൊഡകഷനിലും സെയിൽസിലും കുറവ് സംഭവിച്ചു... അതിന്റെ കാരണം എന്താണെന്ന് അന്വേഷിച്ചോ...
അന്വേഷിച്ചു...
ഓഹ് ഗുഡ്... എന്നിട്ട് എന്താ കാരണമെന്ന് കണ്ടുപിടിച്ചോ...
ഒരുദിവസം പവർ ഉണ്ടായിരുന്നില്ല ആയതിനാൽ പ്രൊഡക്ഷൻ കുറഞ്ഞതിനാലാണ്...
ജനറേറ്റർ...
അത്... ജനറേറ്റർ കംപ്ലൈന്റ്റ് ...
എന്നിട്ട് ശെരിയാക്കിയോ...
ആ ശെരിയാക്കി...
ഒക്കെ...അകൗണ്ടന്റിനെ വിളിച്ച് ഈ മാസത്തെ പൈമെന്റ് വൗചാറുകളും സ്റ്റാഫ് നോൺസ്റ്റാഫ് എൻട്രി രജിസ്റ്ററും അടക്കം എല്ലാം എടുത്തിട്ട് വരാൻ പറ ഒപ്പം തന്നെ എല്ലാവരോടും അസംബ്ലി പോയിന്റിൽ എത്താൻ പറയ്...
ഉന്മേഷമില്ലാതെ അസംബ്ലി പോയിന്റിൽ
💬 Comments
View all comments